ഇന്ധന ശേഖരം കണ്ടെത്താൻ പുതിയ നീക്കവുമായി കേന്ദ്ര സര്‍ക്കാര്‍; രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ 3ഡി സീസ്മിക് സര്‍വേ നടത്തുംകേരളത്തിന്റെ മെഡിക്കല്‍ ടൂറിസത്തിന് തിരിച്ചടിയായി പശ്ചിമേഷ്യന്‍ പ്രതിസന്ധിഇന്ത്യൻ മാമ്പഴങ്ങളുടെ കയറ്റുമതി ജപ്പാൻ നിരോധിച്ചു; അണുവിമുക്തമാക്കുന്നതിൽ ഗുരുതര വീഴ്ചവളർച്ചയിൽ റെക്കോർഡ് നേട്ടവുമായി എംഎസ്എംഇകൾഊർജ്ജ മേഖലയിൽ ഇന്ത്യയ്ക്ക് ചരിത്ര കുതിപ്പ്; 2026-ൽ നിക്ഷേപം റെക്കോർഡ് 170 ബില്യൺ ഡോളറിലെത്തും

ടാറ്റ കൺസൾട്ടൻസി സർവീസസിന് 10,431 കോടിയുടെ ലാഭം

മുംബൈ: 2022 സെപ്റ്റംബർ പാദത്തിൽ കമ്പനിയുടെ ഏകീകൃത അറ്റാദായം 8.3 ശതമാനം ഉയർന്ന് 10,431 കോടി രൂപയായതായി രാജ്യത്തെ ഏറ്റവും വലിയ സോഫ്റ്റ്‌വെയർ സേവന സ്ഥാപനമായ ടാറ്റ കൺസൾട്ടൻസി സർവീസസ് (ടിസിഎസ്) അറിയിച്ചു. മുൻ വർഷം ഇതേ കാലയളവിൽ 9,624 കോടി രൂപയായിരുന്നു കമ്പനിയുടെ അറ്റാദായം.

അവലോകന പാദത്തിൽ ഏകീകൃത വരുമാനം ഒരു വർഷം മുമ്പുള്ള 46,867 കോടി രൂപയിൽ നിന്ന് 18 ശതമാനം വർധിച്ച് 55,309 കോടി രൂപയായതായി ടിസിഎസ് റെഗുലേറ്ററി ഫയലിംഗിൽ കൂട്ടിച്ചേർത്തു.

സ്ഥാപനത്തിന്റെ നിലവിലെ ഓർഡർ ബുക്ക് 8.1 ബില്യൺ ഡോളറാണ്. കൂടാതെ കമ്പനിയുടെ ബോർഡ് ഒരു ഇക്വിറ്റി ഷെയറിന് 8 രൂപയുടെ അന്തിമ ലാഭവിഹിതം ശുപാർശ ചെയ്തു. ആദ്യ പാദത്തിൽ ടിസിഎസിന്റെ ഏകീകൃത ലാഭം 9,478 കോടിയായി ഉയർന്നിരുന്നു.

അതേസമയം ഫലത്തിന് മുന്നോടിയായി തിങ്കളാഴ്ച, കമ്പനിയുടെ ഓഹരി 2 ശതമാനം ഉയർന്ന് 3,121 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

X
Top