ഇന്ത്യയിൽ ഇത്തവണ ശമ്പള വർദ്ധനവ് ശരാശരി 9.1 ശതമാനംചൈനക്ക് മുന്നിൽ വാതിൽ തുറന്നിടാൻ കേന്ദ്രസർക്കാർ; കർശന നിക്ഷേപ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തുംആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാതയ്ക്ക് അന്തിമാനുമതിഇന്ത്യൻ സോളാർ ഉത്പന്നങ്ങൾക്ക് 126 % തീരുവ ഏർപ്പെടുത്തി യുഎസ്ഇന്ത്യയുടെ ജിഡിപി 10.5 ശതമാനം കടക്കുമെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലി

ടിസിഎസ് അറ്റാദായത്തില്‍ ഇടിവ്

കൊച്ചി: കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ അവസാന ത്രൈമാസക്കാലയളവില്‍ പ്രമുഖ ഐ.ടി കമ്പനിയായ ടി.സി.എസിന്റെ അറ്റാദായം 1.7 ശതമാനം ഇടിഞ്ഞ് 12,224 കോടി രൂപയായി.

മുൻവർഷം ഇതേകാലയളവില്‍ 12,434 കോടി രൂപയായിരുന്നു. ജനുവരി മുതല്‍ മാർച്ച്‌ വരെയുള്ള കാലയളവില്‍ വരുമാനം അഞ്ച് ശതമാനം ഉയർന്ന് 65,507 കോടി രൂപയിലെത്തി.

അമേരിക്കയിലെ ബിസിനസില്‍ ഇക്കാലയളവില്‍ 1.5 ശതമാനം ഇടിവുണ്ടായി. യു. കെയിലെ ബിസിനസില്‍ നാല് ശതമാനവും യൂറോപ്യൻ യൂണിയനിലെ ബിസിനസില്‍ 6.4 ശതമാനവും കുറവുണ്ടായി. അതേസമയം ആഭ്യന്തര വിപണിയിലെ മികച്ച പ്രകടനമാണ് ടി.സി.എസിന്റെ പ്രവർത്തനത്തിന് പിന്തുണയായത്.

കഴിഞ്ഞ സാമ്പത്തിക വർഷം ടി.സി.എസിന്റെ അറ്റാദായം 5.76 ശതമാനം വർദ്ധനയോടെ 48,553 കോടി രൂപയിലെത്തി. വരുമാനം 2.59 ലക്ഷം കോടി രൂപയാണ്. ഓഹരി ഒന്നിന് 30 രൂപയുടെ ലാഭ വിഹിതം ബോർഡ് പ്രഖ്യാപിച്ചു.

X
Top