ജിഎസ്ടി പരിഷ്‌ക്കരണം ധനക്കമ്മി ലക്ഷ്യം കൈവരിക്കുന്നതില്‍ നിന്നും കേന്ദ്രസര്‍ക്കാറിനെ തടയില്ല-റിപ്പോര്‍ട്ട്‌യുഎസിലേയ്ക്കുള്ള ഇന്ത്യയുടെ കയറ്റുമതിയില്‍ വര്‍ദ്ധനഎസ്ആന്റ്പിയുടെ റേറ്റിംഗ് വര്‍ദ്ധന കുറഞ്ഞ നിരക്കില്‍ വായ്പയെടുക്കാന്‍ രാജ്യത്തെ സഹായിക്കും100 കാര്‍ഷിക ജില്ലകളെ ശാക്തീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍, 24,000 കോടി രൂപ വകയിരുത്തുംജിഎസ്ടി പരിഷ്‌ക്കരണം: പത്തിലൊന്ന് നിത്യോപയോഗ വസ്തുക്കളുടെ വില കുറയും

മലപ്പുറത്തെ ഒഴൂരിൽ സെമികണ്ടക്ടർ പ്ലാൻ്റ് സ്ഥാപിക്കാൻ ടാറ്റ

ടാറ്റാ ഗ്രൂപ്പിന് കീഴിലെ ടാറ്റാ ഇലക്ട്രോണിക്സ് മൊത്തം 91,000 കോടി രൂപ നിക്ഷേപത്തോടെ ഒരുക്കുന്ന സെമികണ്ടക്ടർ പ്ലാന്റുകളിലൊന്ന് സ്ഥാപിക്കുക കേരളത്തിൽ. ഗുജറാത്തിലെ ധോലേറയിലാണ് പദ്ധതിയുടെ ഭാഗമായുള്ള പ്രധാന പ്ലാന്റ്. അനുബന്ധ പ്ലാന്റുകൾക്കാണ് കേരളം ഉൾപ്പെടെ ഏതാനും സംസ്ഥാനങ്ങൾ സാക്ഷിയാകുക. അസമിലും കേരളത്തിൽ മലപ്പുറത്തെ ഒഴൂരിലുമാണ് പ്ലാന്റുകൾ ആലോചിക്കുന്നതെന്ന് ടാറ്റാ ഗ്രൂപ്പ് ചെയർമാൻ എൻ. ചന്ദ്രശേഖരൻ ഒരു ദേശീയ മാധ്യമത്തോട് പറഞ്ഞു. ഇക്കാര്യം ശരിവച്ച സംസ്ഥാന വ്യവസായ മന്ത്രി പി. രാജീവ്, പ്ലാന്റ് സ്ഥാപിക്കുന്നത് സംബന്ധിച്ച ചർച്ചകൾ പുരോഗമിക്കുകയാണെന്നും വ്യക്തമാക്കി.
അസം, കേരളം എന്നിവയ്ക്ക് പുറമേ മറ്റ് ചില സംസ്ഥാനങ്ങളും പദ്ധതിയിലുണ്ട്. തായ്‍വാൻ സെമികണ്ടക്ടർ നിർമാണക്കമ്പനിയായ പവർചിപ്പ് മാനുഫാക്ചറിങ് സെമികണ്ടക്ടർ കമ്പനിയുമായി (പിഎസ്എംസി) ചേർന്നാണ് ഇന്ത്യയിലെ ആദ്യ സെമികണ്ടക്ടർ പ്ലാന്റിന് ടാറ്റ ഗുജറാത്തിൽ തുടക്കമിടുന്നത്. നേരിട്ടും പരോക്ഷമായും 20,000 വിദഗ്ധ തൊഴിലാളികൾക്ക് ഇവിടെ ജോലി ലഭിക്കും. 5 വ്യത്യസ്ത ടെക്നോളജിയിൽ അധിഷ്ഠിതമായിരിക്കും ധോലേറയിലെ മെഗാ സെമികണ്ടക്ടർ ഫാബ്രിക്കേഷൻ ഫെസിലിറ്റി (ഫാബ്) എന്ന് എൻ. ചന്ദ്രശേഖരൻ പറഞ്ഞു.
ഇന്ത്യയിലെ ആദ്യ നിർമിത ബുദ്ധി (എഐ) അധിഷ്ഠിത നൂതന ഗ്രീൻഫീൽഡ് ഫാബുമായിരിക്കും ഇത്. ഇതിനുള്ള രൂപകൽപനയും നിർമാണ പിന്തുണയും പിഎസ്എംസി ലഭ്യമാക്കും. ഡേറ്റ അനലിറ്റിക്സ്, മെഷീൻ ലേണിങ് എന്നിവയിലും അധിഷ്ഠിതമായ പ്ലാന്റിന് വർഷം 50,000 വേഫറുകൾ (സെമികണ്ടക്ടർ മെറ്റീരിയൽ) നിർമിക്കാനുള്ള ശേഷിയുമുണ്ടായിരിക്കും. ധൊലേറയിൽ വിവിധ മേഖലകൾക്ക് കരുത്തേകുന്ന മൾട്ടി-ഫാബ് പദ്ധതിയാണ് ടാറ്റ ഉന്നമിടുന്നത്. ഇതുവഴി ഒരുലക്ഷം വിദഗ്ധ തൊഴിലാളികൾക്കും തൊഴിലവസരം ലഭിക്കുമെന്നും ചന്ദ്രശേഖരൻ വ്യക്തമാക്കി.

X
Top