വിദേശ നാണ്യ ശേഖരം ഉയര്‍ന്നുയുഎഇയിലേക്കുള്ള കയറ്റുമതി പുതിയ ഉയരത്തിലേക്ക്ഡിജിറ്റല്‍ പണമിടപാടില്‍ ഇന്ത്യന്‍ മുന്നേറ്റംവിദേശ പര്യടനങ്ങളിലെ ക്രെഡിറ്റ് കാര്‍ഡ് ഇടപാട് എല്‍ആര്‍എസ് വഴി, ടിസിഎസ് ബാധകമാക്കുക ലക്ഷ്യംപെന്‍ഷന്‍ പദ്ധതി പരിഷ്‌ക്കരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍, സമിതി രൂപീകരിക്കും

രോഹിത് ഫെറോ-ടെക്കിന്റെ ഏറ്റെടുക്കൽ പൂർത്തിയാക്കി ടാറ്റ സ്റ്റീൽ മൈനിംഗ്

മുംബൈ: രോഹിത് ഫെറോ-ടെക്കിന്റെ (ആർഎഫ്ടി) ശേഷിക്കുന്ന 10 ശതമാനം ഇക്വിറ്റി ഓഹരികൾ 20 കോടി രൂപയ്ക്ക് ഏറ്റെടുക്കുന്നത് പൂർത്തിയാക്കിയതായി ടാറ്റ സ്റ്റീൽ മൈനിംഗ് പ്രസ്താവനയിൽ പറഞ്ഞു. ഏപ്രിൽ 12 ന്, ടാറ്റ സ്റ്റീലിന്റെ അനുബന്ധ സ്ഥാപനമായ ടാറ്റ സ്റ്റീൽ മൈനിംഗ് ലിമിറ്റഡ് (ടിഎസ്എംഎൽ) ഇൻസോൾവൻസി ആൻഡ് ബാങ്ക്റപ്റ്റ്സി കോഡ് 2016 പ്രകാരമുള്ള അംഗീകൃത റെസല്യൂഷൻ പ്ലാൻ അനുസരിച്ച് രോഹിത് ഫെറോ-ടെക്കിന്റെ 90 ശതമാനം ഓഹരികളുടെ ഏറ്റെടുക്കൽ പൂർത്തിയാക്കിയിരുന്നു. അതിന് പിന്നാലെയാണ് ഇപ്പോൾ കമ്പനിയുടെ ശേഷിക്കുന്ന ഓഹരികൾ ടിഎസ്എംഎൽ ഏറ്റെടുത്തത്. 10 കോടി രൂപയുടെ ഇക്വിറ്റിയും 607.12 കോടി രൂപയുടെ ഇന്റർ കോർപ്പറേറ്റ് വായ്പയും സംയോജിപ്പിച്ചാണ് ആർഎഫ്‌ടിയിൽ നിക്ഷേപം നടത്തിയതെന്ന് കമ്പനി അറിയിച്ചു.

ആർഎഫ്‌ടിയിലെ ഫിനാൻഷ്യൽ ക്രെഡിറ്റേഴ്‌സ് (എഫ്‌സി) കൈവശമുള്ള 10 ശതമാനം ഇക്വിറ്റി ഓഹരിയുടെ ഏറ്റെടുക്കൽ ഏകദേശം 20.06 കോടി രൂപയ്ക്ക് 2022 ജൂൺ 22 ന് പൂർത്തിയായതായി സ്റ്റീൽ പ്രമുഖർ റെഗുലേറ്ററി ഫയലിംഗിൽ പറഞ്ഞു. കൂടാതെ, ഫെറോ അലോയ്‌സ് പ്രോസസ്സിംഗ് ശേഷി വർദ്ധിപ്പിക്കുന്നതിനായി ടാറ്റ സ്റ്റീൽ ഒഡീഷ ആസ്ഥാനമായുള്ള സ്റ്റോക്ക് ഫെറോ ആൻഡ് മിനറൽ ഇൻഡസ്ട്രീസിനെ 155 കോടി രൂപയ്ക്ക് മുഴുവൻ പണമിടപാടിൽ ഏറ്റെടുത്തിരുന്നു.

X
Top