ഇന്ത്യൻ വ്യോമയാനരംഗത്തേക്ക് കൂടുതൽ കമ്പനികൾവളര്‍ച്ചയില്‍ ഇന്ത്യ ലോകത്തെ ഞെട്ടിക്കുമെന്ന് ഗോള്‍ഡ്മാന്‍ സാക്സ്വിദേശപഠനത്തിന് ഇന്ത്യൻ വിദ്യാർഥികൾ ഒഴുക്കിയത് 6.2 ലക്ഷം കോടിഒന്നര പതിറ്റാണ്ടിനിടെ കേരളം വളർന്നത് മൂന്നര മടങ്ങോളംപുതിയ വിപണികളിലേക്ക് കടന്നുകയറി ഇന്ത്യ

എൻഐഎൻഎല്ലിൽ 300 കോടി നിക്ഷേപിച്ച് ടാറ്റ സ്റ്റീൽ ലോംഗ് പ്രോഡക്‌ട്‌സ്

മുംബൈ: നീലാചൽ ഇസ്പാത് നിഗം ​​ലിമിറ്റഡിൽ (എൻഐഎൻഎൽ) നിക്ഷേപമിറക്കി ടാറ്റ സ്റ്റീലിന്റെ അനുബന്ധ സ്ഥാപനമായ ടാറ്റ സ്റ്റീൽ ലോംഗ് പ്രോഡക്റ്റ്സ് ലിമിറ്റഡ് (ടിഎസ്എൽപി). 300 കോടി രൂപയുടെ നിക്ഷേപമാണ് കമ്പനി നടത്തിയത്.

ഈ നിക്ഷേപത്തിലൂടെ അനുബന്ധ സ്ഥാപനമായ നീലാചൽ ഇസ്പത് നിഗം ​​ലിമിറ്റഡിന്റെ 10 രൂപ മുഖവിലയുള്ള 4,68,75,000 ഇക്വിറ്റി ഓഹരികൾ ഓഹരിയൊന്നിന് 54 രൂപ നിരക്കിൽ ടിഎസ്എൽപി ഏറ്റെടുത്തു. അതേസമയം എൻഐഎൻഎൽ അതിന്റെ ബാധ്യതകളുടെ തിരിച്ചടവ്, മറ്റ് പൊതു കോർപ്പറേറ്റ് ആവശ്യങ്ങൾ എന്നിവയുൾപ്പെടെയുള്ള ആവശ്യകതകൾക്കായി നിർദിഷ്ട ഫണ്ടിംഗ് വിനിയോഗിക്കും.

നീലാചൽ ഇസ്പത് നിഗം ​​ലിമിറ്റഡിന് ഒഡീഷയിലെ കലിംഗനഗറിൽ പ്രതിവർഷം 1.1 ദശലക്ഷം ടൺ (MTPA) സംയോജിത ഇരുമ്പ്, ഉരുക്ക് ശേഷിയുള്ള പ്ലാന്റുണ്ട്. കൂടാതെ 90 ദശലക്ഷം ടൺ കരുതൽ ശേഖരമുള്ള ഇരുമ്പയിര് ഖനികളും കമ്പനിക്കുണ്ട്. ഒരു സംയോജിത സ്റ്റീൽ പ്ലാന്റ് സ്ഥാപിക്കുന്നതിനായി 1982 ൽ രൂപീകരിച്ച കമ്പനിയാണ് എൻഐഎൻഎൽ. നിലവിൽ കമ്പനി പിഗ് അയേൺ, സിന്റർ, കോക്ക് ഓവൻ, തുടങ്ങിയവ നിർമ്മിക്കുന്നു.

X
Top