Alt Image
വീടും ഭൂമിയും വിൽക്കുമ്പോഴുള്ള ഇൻഡക്സേഷൻ എടുത്ത് കളഞ്ഞത് ബാദ്ധ്യതയാകും; റി​യ​ൽ​ ​എ​സ്‌​റ്റേ​റ്റ് ​മേഖലയുടെ ഭാവിയിൽ ആ​ശ​ങ്ക​യോടെ നി​ക്ഷേ​പ​ക​ർവമ്പൻ കപ്പൽ കമ്പനികൾ വിഴിഞ്ഞത്തേക്ക് എത്തുന്നുചൈനീസ് കമ്പനികളുടെ നിക്ഷേപ നിയന്ത്രണങ്ങള്‍ ലഘൂകരിക്കുന്നുധാതുക്കള്‍ക്ക്‌ നികുതി ചുമത്താന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമുണ്ട്: സുപ്രീംകോടതിഭക്ഷ്യ വിലക്കയറ്റം നേരിടാൻ 10,000 കോടിയുടെ പദ്ധതിയുമായി സര്‍ക്കാര്‍

ടാറ്റ സ്റ്റാർബക്‌സിന്റെ വിൽപ്പന 1000 കോടി കടന്നു

ദില്ലി: ടാറ്റ കൺസ്യൂമർ പ്രൊഡക്‌ട്‌സ് ലിമിറ്റഡിന്റെയും സ്റ്റാർബക്‌സ് കോഫി കമ്പനിയുടെയും സംയുക്ത സംരംഭമായ ടാറ്റ സ്റ്റാർബക്‌സിന്റെ വിൽപ്പന 1000 കോടി കടന്നു. ഒരു ദശാബ്ദത്തിന് മുമ്പ് പ്രവർത്തനം ആരംഭിച്ച ടാറ്റ സ്റ്റാർബക്‌സ് ആദ്യമായാണ് ഈ നേട്ടം കൈവരിക്കുന്നത്.

ടാറ്റ സ്റ്റാർബക്സ് 71 പുതിയ സ്റ്റോറുകൾ ആരംഭിച്ചിട്ടുണ്ട്. മാത്രമല്ല ഈ വർഷം 15 പുതിയ നഗരങ്ങളിലേക്ക് ബിസിനസ് വ്യാപിപ്പിക്കുകയും ചെയ്തു. ഒരു വർഷത്തിൽ ഉണ്ടായ ഏറ്റവും വലിയ വിപുലീകരണമാണ് ഇത്.

ഇതോടെ അകെ 41 നഗരങ്ങളിലായി 333 സ്റ്റോറുകളാണ് സ്റ്റാർബക്‌സിന് ആകെയുള്ളത്.

വരും വർഷങ്ങളിൽ രാജ്യത്തുടനീളമായി കമ്പനിയെ അതിവേഗം വിപുലീകരിക്കാൻ നോക്കുകയാണെന്ന് നിക്ഷേപക അവതരണത്തിൽ കമ്പനി പറഞ്ഞു 2022-ൽ നാല് നഗരങ്ങളിലായി തങ്ങളുടെ പൈലറ്റ് പ്രോഗ്രാം നടത്തുമെന്ന് കമ്പനി പറഞ്ഞു.

സ്റ്റാർബക്സ് കോഫി കമ്പനിയുടെയും ടാറ്റ കൺസ്യൂമർ പ്രൊഡക്ട്സ് ലിമിറ്റഡിന്റെയും സംയുക്ത സംരംഭമായാണ് 2012 ഒക്ടോബറിൽ ടാറ്റ സ്റ്റാർബക്സ് ഇന്ത്യയിലെത്തിയത്. വർദ്ധിച്ചുവരുന്ന മത്സരത്തെ അഭിമുഖീകരിക്കുമ്പോഴും ബ്രാൻഡ് വളർന്നുകൊണ്ടേയിരിക്കുകയാണ്.

വിപണിയിൽ ടാറ്റ സ്റ്റാർബക്‌സിനോട് ഏറ്റുമുട്ടാൻ മുകേഷ് അംബാനിയുടെ റിലയൻസും തയ്യാറെടുത്തിട്ടുണ്ട്. റിലയൻസ് ബ്രാൻഡും ബ്രിട്ടീഷ് സാൻഡ്‌വിച്ച്, കോഫി ശൃംഖലയായ ‘പ്രെറ്റ് എ മാംഗർ’ കമ്പനിയും സംയുക്തമായി ഇന്ത്യയിൽ ആദ്യ സ്റ്റോർ തുടങ്ങി കഴിഞ്ഞു.

കൂടാതെ, നിരവധി കോഫി ബ്രാൻഡുകളും ശൃംഖലകളും അടുത്തിടെ ഇന്ത്യയിൽ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. കനേഡിയൻ കോഫി, ബേക്കഡ് ഗുഡ്‌സ് ശൃംഖലയായ ടിം ഹോർട്ടൺസ് 2022 ഓഗസ്റ്റിൽ ഡൽഹി-എൻ‌സി‌ആറിൽ രണ്ട് സ്റ്റോറുകൾ ആരംഭിച്ചു,

അടുത്ത മൂന്ന് വർഷത്തിനുള്ളിൽ ഇന്ത്യയിൽ 120 സ്റ്റോറുകൾ ആരംഭിക്കാൻ പദ്ധതിയിട്ടിട്ടുണ്ട്,

X
Top