രാജ്യത്ത് ഏറ്റവും കൂടുതല് വില്പനയുള്ള കാറുകളുടെ വിഭാഗത്തില് തുടര്ച്ചയായ രണ്ടാം മാസവും ഒന്നാമതെത്തി ടാറ്റാ മോട്ടോഴ്സിന്റെ പഞ്ച്. മാര്ച്ചില് 17,547 എണ്ണവുമായി മുന്നിലെത്തിയപ്പോള് ഏപ്രിലില് 19,158 എണ്ണമായി ഉയര്ന്നു.
മാരുതി സുസുക്കി ഇതര കാര് വില്പനയില് മുന്നിലെത്തുന്നത് സമീപകാലത്ത് അപൂര്വമാണ്. മാരുതി സുസുക്കിയുടെ വാഗണ് ആര് ആണ് രണ്ടാം സ്ഥാനത്ത്.
ഏപ്രിലില് 17,850 വാഗണ് ആറുകള് നിരത്തിലെത്തി. മാര്ച്ചിലിത് 16,368 എണ്ണമായിരുന്നു. മാരുതി ബ്രെസ മൂന്നാം സ്ഥാനത്തും ഡിസയര് നാലാം സ്ഥാനത്തുമാണ്. ഹ്യൂണ്ടായ് എസ്.യു.വി. ക്രെറ്റ ആണ് അഞ്ചാമത്.
മുന്നിലുള്ള ആദ്യ അഞ്ചു വാഹനങ്ങളുടെ പട്ടികയില് മാര്ച്ചില് രണ്ട് എസ്.യു.വി.കളാണ് ഉണ്ടായിരുന്നതെങ്കില് ഏപ്രിലിത് മൂന്നായി ഉയര്ന്നു.
എസ്.യു.വി കള് വിപണി കീഴടക്കുന്നതിന്റെ സൂചനയായാണ് ഇതിനെ കാണുന്നത്.