സംസ്ഥാനത്തെ റിയൽ എസ്റ്റേറ്റ് വിപണിയിൽ ആവേശം2025ൽ ഇന്ത്യ ജപ്പാനെ മറികടക്കുമെന്ന് ഐഎംഎഫ്ധനകാര്യ അച്ചടക്കം: ഇന്ത്യയെ പ്രശംസിച്ച് ഐഎംഎഫ്കടപ്പത്രങ്ങളിൽ നിന്ന് വിദേശ നിക്ഷേപകരുടെ പിന്മാറ്റംവിദേശ നാണയ ശേഖരത്തിൽ ഇടിവ്

കെപിഡിഎല്ലുമായി കൈകോർത്ത് ടാറ്റ പവർ

മുംബൈ: പുണെ ആസ്ഥാനമായുള്ള മുൻനിര റിയൽ എസ്റ്റേറ്റ് ഡെവലപ്പറായ കോൾട്ടെ-പാട്ടിൽ ഡെവലപ്പേഴ്‌സ് ലിമിറ്റഡുമായി (കെപിഡിഎൽ) സഹകരണം പ്രഖ്യാപിച്ച് ഇന്ത്യയിലെ ഏറ്റവും വലിയ ഇവി ചാർജിംഗ് സൊല്യൂഷൻ പ്രൊവൈഡറായ ടാറ്റ പവർ. ഈ സഹകരണത്തിന് കീഴിൽ കെപിഡിഎല്ലിന്റെ പൂനെ, മുംബൈ എന്നിവിടങ്ങളിലെ പ്രോജക്ടുകളിലുടനീളം ടാറ്റ പവർ ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കും. സുഗമമായ ഇവി ചാർജിംഗ് സൗകര്യങ്ങൾ നൽകുന്നതിൽ വൈദഗ്ധ്യവും ട്രാക്ക് റെക്കോർഡും ഉള്ള ടാറ്റ പവർ, ഇതിലൂടെ കോൾട്ടെ-പാട്ടിൽ ഡെവലപ്പേഴ്‌സിന്റെ റെസിഡൻഷ്യൽ ക്ലയന്റുകൾക്ക് മികച്ച ഇവി ചാർജിംഗ് സൗകര്യം നൽകുകയും അവരുടെ എമോബിലിറ്റി യാത്ര സുഗമമാക്കുകയും ഇവി ചാർജിംഗ് അനുഭവം മെച്ചപ്പെടുത്തുകയും ചെയ്യും.

ഈ പങ്കാളിത്തത്തിലൂടെ കെപിഡിഎൽ പ്രോപ്പർട്ടികളിലെ ഇവി ഉടമകൾക്ക് ടാറ്റ പവറിന്റെ EZ ചാർജ് മൊബൈൽ ആപ്പിലേക്ക് ആക്‌സസ് ഉണ്ടായിരിക്കും, ഈ ആപ്പ് 24 *7 ചാർജിംഗ്, നിരീക്ഷണം, ഇ-പേയ്‌മെന്റുകൾ എന്നിവ വാഗ്ദാനം ചെയ്യുന്നു. 1500-ലധികം പബ്ലിക്, സെമി-പബ്ലിക് ഇവി ചാർജറുകളും ഇൻസ്റ്റാളേഷന്റെ വിവിധ ഘട്ടങ്ങളിലായി മറ്റൊരു 550+ ചാർജറുകളും ഉള്ള ഇവി ചാർജിംഗ് സൊല്യൂഷനുകളുടെ ഇന്ത്യയിലെ മുൻനിര ദാതാവാണ് ടാറ്റ പവർ.

കൂടാതെ, ഇന്ത്യയ്ക്ക് ചുറ്റും 13000+ ഹോം ചാർജറുകളുടെയും (വ്യക്തിഗത ഉപയോഗത്തിന്) 200+ ബസ് ചാർജിംഗ് പോയിന്റുകളുടെയും ശൃംഖലയും കമ്പനി നിർമ്മിച്ചിട്ടുണ്ട്.

X
Top