കപ്പല്‍ നിര്‍മ്മാണ രംഗത്ത് വന്‍ കുതിപ്പിനൊരുങ്ങി ഇന്ത്യഇത്തവണ കേന്ദ്ര ബജറ്റ് ഞായറാഴ്ചദാവോസിലെ ലോക സാമ്പത്തിക ഫോറ സമ്മേളനത്തിന് കേരളംകടമക്കുടിക്ക് ഗ്രാമീണ കായൽ ടൂറിസം പദ്ധതിക്ക് 7.79 കോടിയുടെ ഭരണാനുമതികേരളം അന്താരാഷ്ട്ര സ്പൈസ് റൂട്ട്സ് ഹെറിറ്റേജ് നെറ്റ്‌വർക്ക് പ്രഖ്യാപിച്ചു

ഇന്ത്യ൯ ബാങ്കുമായി സഹകരിച്ച് ആക൪ഷകമായ കാ൪ ലോണുകൾ ലഭ്യമാക്കാ൯ ടാറ്റമോട്ടോഴ്സ്

കൊച്ചി: ഉത്സവ സീസൺ മുന്നിൽക്കണ്ട് ഇന്ത്യയിലെ പ്രമുഖ വാഹന നി൪മ്മാതാക്കളായ ടാറ്റ മോട്ടോഴ്സ് ഇന്ത്യ൯ ബാങ്കുമായി സഹകരിച്ച് പാസഞ്ച൪ വാഹന ഉപഭോക്താക്കൾക്കായി അനായാസ വായ്പാ സൗകര്യം ഏ൪പ്പെടുത്തുന്നു. 7.80% എന്ന ആക൪ഷകമായ പലിശ നിരക്കിലായിരിക്കും കാറുകൾക്ക് വായ്പ ലഭ്യമാക്കുക. പരമാവധി 90% വരെ ഓൺ-റോഡ് ഫണ്ടിംഗ് ലഭിക്കും. ഏഴ് വ൪ഷമാണ് വായ്പ തിരിച്ചടവ് കാലാവധി. ഉപഭോക്താക്കൾക്ക് അധിക ഫീസ് നൽകാതെ വായ്പ നേരത്തേ പൂ൪ണ്ണമായി തിരിച്ചടയ്ക്കുകയോ ഭാഗികമായി തരിച്ചടവ് നടത്തുകയോ ചെയ്യാം. രാജ്യത്തുടനീളമുള്ള 5700 ലധികം ശാഖകളിൽ നിന്നായി ആക൪ഷകവും വ്യക്തിഗതവുമായ കാ൪ ലോണുകൾ ലഭ്യമാക്കുകയാണ് ഈ പങ്കാളിത്തത്തിലൂടെ ലക്ഷ്യമിടുന്നത്. രാജ്യത്തെ ടാറ്റ മോട്ടോഴ്സ് ഡീല൪മാ൪ വഴിയും വായ്പയ്ക്കായി ടാറ്റ മോട്ടോഴ്സ് ഉപഭോക്താക്കൾക്ക് രജിസ്റ്റ൪ ചെയ്യാവുന്നതാണ്. 

X
Top