അന്താരാഷ്ട്ര വിനോദസ‍ഞ്ചാര കേന്ദ്രമായി ഉയരാൻ പാതിരാമണൽസ്വർണ വില ഇനിയും 30 ശതമാനം ഉയരുമെന്ന് വിദഗ്ധർഇന്ത്യയുടെ വളര്‍ച്ചാനിരക്ക് 7.4 ശതമാനത്തിലേക്ക് കുതിക്കുമെന്ന് ഫിച്ച്റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് കുറച്ച് ആർബിഐസഹാറ തട്ടിപ്പ്: 6,840 കോടി തിരിച്ചുകൊടുത്തെന്ന് അമിത് ഷാ

ടാറ്റ മോട്ടോഴ്‌സിന്റെ ആഗോള വിൽപ്പനയിൽ വർധന

മുംബൈ: ജാഗ്വാർ ലാൻഡ് റോവർ (ജെഎൽആർ) ഉൾപ്പെടെ രണ്ടാം പാദത്തിലെ ടാറ്റ മോട്ടോഴ്‌സ് ഗ്രൂപ്പിന്റെ ആഗോള മൊത്തവ്യാപാരം 2022 സാമ്പത്തിക വർഷവുമായി താരതമ്യം ചെയ്യുമ്പോൾ 33 ശതമാനം വർധിച്ച് 3,35,976 യൂണിറ്റായി.

പ്രസ്തുത പാദത്തിൽ ടാറ്റ മോട്ടോഴ്‌സിന്റെ എല്ലാ വാണിജ്യ വാഹനങ്ങളുടെയും ടാറ്റ ഡേവൂ ശ്രേണിയുടെയും ആഗോള മൊത്തവ്യാപാരം 1,03,226 യൂണിറ്റുകളായിരുന്നു, ഇത് 2022 സാമ്പത്തിക വർഷത്തേക്കാൾ 16% ഉയർന്നു. എല്ലാ പാസഞ്ചർ വാഹനങ്ങളുടെയും ആഗോള മൊത്തവ്യാപാരം 2,32,750 യൂണിറ്റുകളാണ്, ഇത് മുൻ വർഷവുമായി വർഷവുമായി താരതമ്യം ചെയ്യുമ്പോൾ 43% വളർച്ച രേഖപ്പെടുത്തി.

അതേസമയം ജാഗ്വാർ ലാൻഡ് റോവറിന്റെ ആഗോള വിൽപ്പന 89,899 വാഹനങ്ങളായിരുന്നു. ഈ പാദത്തിൽ കമ്പനി 16,631 ജാഗ്വാർ വാഹനങ്ങളും 73,268 ലാൻഡ് റോവർ വാഹനങ്ങളുമാണ് വിറ്റത്.

കാറുകൾ, യൂട്ടിലിറ്റി വാഹനങ്ങൾ, പിക്ക്-അപ്പുകൾ, ട്രക്കുകൾ, ബസുകൾ എന്നിവയുടെ വിപുലമായ ശ്രേണിയിലുള്ള സംയോജിത, സ്മാർട്ട്, ഇ-മൊബിലിറ്റി സൊല്യൂഷനുകൾ വാഗ്ദാനം ചെയ്യുന്ന പ്രമുഖ ആഗോള ഓട്ടോമൊബൈൽ നിർമ്മാതാക്കളാണ് ടാറ്റ മോട്ടോഴ്സ്.

ഇന്ത്യ, യുകെ, ദക്ഷിണ കൊറിയ, തായ്‌ലൻഡ്, ദക്ഷിണാഫ്രിക്ക, ഇന്തോനേഷ്യ എന്നിവിടങ്ങളിൽ പ്രവർത്തനം നടത്തുന്ന ടാറ്റ മോട്ടോഴ്‌സിന്റെ വാഹനങ്ങൾ ആഫ്രിക്ക, മിഡിൽ ഈസ്റ്റ്, സൗത്ത് & സൗത്ത് ഈസ്റ്റ് ഏഷ്യ, ഓസ്‌ട്രേലിയ, തെക്കേ അമേരിക്ക, റഷ്യ, മറ്റ് സിഐഎസ് രാജ്യങ്ങൾ എന്നിവിടങ്ങളിൽ വിപണനം ചെയ്യുന്നു.

ബിഎസ്ഇയിൽ ടാറ്റ മോട്ടോഴ്‌സിന്റെ ഓഹരികൾ 0.25 ശതമാനം ഉയർന്ന് 396.95 രൂപയിലെത്തി.

X
Top