ഡോളറിനെതിരെ നിലമെച്ചപ്പെടുത്തി രൂപഇന്ത്യയ്‌ക്കെതിരായ യുഎസിന്റെ പിഴ ചുമത്തല്‍,വളര്‍ച്ചയെ ബാധിക്കില്ലെന്ന് വിദഗ്ധര്‍കൊച്ചി-ബംഗളൂരു വ്യവസായ ഇടനാഴി: പാലക്കാട് ഇന്‍റഗ്രേറ്റഡ് മാനുഫാക്ചറിംഗ് ക്ലസ്റ്ററിന്‍റെ നിർമാണം സെപ്റ്റംബറിൽഇന്ത്യയ്ക്കുമേലുള്ള ട്രമ്പിന്റെ 25 ശതമാനം താരിഫ് സമ്മര്‍ദ്ദ തന്ത്രമെന്ന് നിതി ആയോഗ് വൈസ് ചെയര്‍മാന്‍ഇറാനുമായി ഇടപാട്; ആറ് ഇന്ത്യന്‍ കമ്പനികള്‍ക്കെതിരെ യുഎസ് ഉപരോധം

ടാറ്റ ഇൻഡസ്ട്രീസ് 4 സ്റ്റാർട്ടപ്പ് ബിസിനസുകളെ ടാറ്റ ഡിജിറ്റലിലേക്ക് മാറ്റുമെന്ന് റിപ്പോർട്ട്

മുംബൈ: ഇ-കൊമേഴ്‌സ് സ്ഥാപനങ്ങളെ ഒരു കുടക്കീഴിൽ ഏകീകരിക്കാനുള്ള നീക്കത്തിന്റെ ഭാഗമായി ടാറ്റ ഇൻഡസ്ട്രീസിന്റെ ചില സുപ്രധാന സ്റ്റാർട്ടപ്പ് ബിസിനസുകളായ ടാറ്റ ക്ലിക്, ടാറ്റ ക്ലിക്ക് ലക്ഷ്വറി, ടാറ്റ ക്ലിക് പാലറ്റ്, ടാറ്റ ഹെൽത്ത് എന്നിവയെ അടുത്ത രണ്ടാഴ്ചയ്ക്കുള്ളിൽ ടാറ്റ ഡിജിറ്റലിലേക്ക് മാറ്റും. ബിസിനസ് ദിനപത്രമായ ദി ഇക്കണോമിക് ടൈംസാണ് ഈ കാര്യം റിപ്പോർട്ട് ചെയ്തത്.

പ്രധാന നിക്ഷേപ ഹോൾഡിംഗ് കമ്പനിയായ ടാറ്റ സൺസിന്റെ നേതൃത്വത്തിൽ ഗ്രൂപ്പ് ഒരു വലിയ ഏകീകരണ തന്ത്രം നടപ്പിലാക്കുന്നതിന് ഇടയിലാണ് ഈ നീക്കമെന്നതും ശ്രദ്ധേയമാണ്. നിലവിൽ വിവിധ ടാറ്റ ഗ്രൂപ്പ് കമ്പനികൾ അവരുടെ സമാന ബിസിനസുകളെ ലയിപ്പിച്ച് ചെലവ് ചുരുക്കുന്നതിനും മത്സരക്ഷമത വർധിപ്പിക്കുന്നതിലുമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

കൂടാതെ ടാറ്റ ഹെൽത്തിനെ ടാറ്റ ഡിജിറ്റലിന്റെ മെഡിക്കൽ ഇ-കൊമേഴ്‌സ് ബിസിനസായ ടാറ്റ 1mg-ലേക്ക് ലയിപ്പിക്കുമെന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു. ഒരു നിക്ഷേപ ഹോൾഡിംഗ് കമ്പനിയാണ് ടാറ്റ ഇൻഡസ്ട്രീസ്. ഇത് പുതിയ ബിസിനസ്സ് സംരംഭങ്ങളെ ഇൻകുബേറ്റ് ചെയ്യുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.

ടാറ്റ ക്ലിക്, ടാറ്റ ഹെൽത്ത്, ഇൻസ്പെറ ലൈഫ് സയൻസസ്, ഫ്ലിസം സോളാർ മൊഡ്യൂളുകൾ, ടാറ്റ സ്ട്രാറ്റജിക് മാനേജ്‌മെന്റ് ഗ്രൂപ്പ്, ടാറ്റ ഐക്യു, ടാറ്റ ക്ലാസ് എഡ്ജ്, ടാറ്റ സ്റ്റഡി എന്നിവ ഇതിന് കീഴിലാണ് പ്രവർത്തിക്കുന്നത്.

നിയന്ത്രണ സംവിധാനങ്ങൾ, ഇൻഫർമേഷൻ ടെക്‌നോളജി, ഫിനാൻഷ്യൽ സർവീസുകൾ, ഓട്ടോ ഘടകങ്ങൾ, എയ്‌റോസ്‌പേസ് ആൻഡ് ഡിഫൻസ്, ടെലികോം ഹാർഡ്‌വെയർ, ടെലികമ്മ്യൂണിക്കേഷൻ സേവനങ്ങൾ എന്നിവയുൾപ്പെടെ നിരവധി മേഖലകളിൽ ടാറ്റ ഇൻഡസ്ട്രീസിന് സാന്നിധ്യമുണ്ട്. അതേപോലെ നിലവിൽ, ടാറ്റ ഇൻഡസ്ട്രീസിന്റെയും ഗ്രൂപ്പിന്റെ ലൈഫ്‌സ്‌റ്റൈൽ റീട്ടെയിൽ സംരംഭമായ ട്രെന്റിന്റെയും സംയുക്ത ഉടമസ്ഥതയിലുള്ള ടാറ്റ യൂണിസ്റ്റോറാണ് ടാറ്റ ക്ലിക് പ്രവർത്തിപ്പിക്കുന്നത്.

X
Top