ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്ആര്‍ബിഐ സ്വര്‍ണ്ണ ശേഖരം ആദ്യമായി 100 ബില്യണ്‍ ഡോളറിന് മുകളില്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 2.18 ബില്യണ്‍ ഡോളര്‍ ഇടിവ്

ഇ-കൊമേഴ്‌സ് വിഭാഗത്തില്‍ 4000 കോടി രൂപയുടെ നിക്ഷേപം നടത്തി ടാറ്റ ഗ്രൂപ്പ്

കൊല്‍ക്കത്ത: ഇ-കൊമേഴ്‌സ് അനുബന്ധ സ്ഥാപനം ടാറ്റ ഡിജിറ്റലില്‍ 4000 കോടി രൂപ നിക്ഷേപം നടത്തി ടാറ്റ ഗ്രൂപ്പ്. കമ്പനി പുനരുജ്ജീവനം ലക്ഷ്യമിട്ടാണിത്. 2025 സാമ്പത്തികവര്‍ഷത്തില്‍ ഇവര്‍ 4609.9 കോടി രൂപയുടെ നഷ്ടം വരുത്തിയിരുന്നു. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 9.5 ശതമാനം അധികമാണിത്. പ്രവര്‍ത്തന വരുമാനം 5 ശതമാനമുയര്‍ന്ന് 31953 കോടി രൂപയായി.

പലിശയിനത്തില്‍ 1500 കോടി രൂപയാണ് കമ്പനി നല്‍കിയത്. ഇത് 41 ശതമാനം അധികമാണ്. മൊത്തം കടം 9000 കോടി രൂപ. ടാറ്റ ഡിജിറ്റലിന്റെ കീഴിലുള്ള ക്രോമ (കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് റീട്ടെയ്ല്‍), ബിഗ് ബാസ്‌ക്കറ്റ് (ഓണ്‍ലൈന്‍ ഗ്രോസറി, ക്വിക്ക് കൊമേഴ്‌സ്), ടാറ്റ 1എംജി (ഡിജിറ്റല്‍ ഹെല്‍ത്ത്‌കെയര്‍ സര്‍വീസസ്), ടാറ്റ ക്ലിക്ക് (ഫാഷന്‍ ഇ-കൊമേഴ്‌സ്) എന്നിവയെല്ലാം വലിയ നഷ്ടത്തിലാണുള്ളത്. അതേസമയം ബിഗ്് ബാസ്‌ക്കറ്റ് അറ്റ നഷ്ടം 20 ശതമാനം കുറച്ച് 102 കോടി രൂപയാക്കി.

ഇന്നൊവേറ്റീവ് റീട്ടെയില്‍ കണ്‍സെപ്റ്റ്‌സ് നടത്തുന്ന പ്രധാന പ്ലാറ്റ്ഫോമിന്റെ അറ്റ നഷ്ടം 2025 സാമ്പത്തിക വര്‍ഷത്തില്‍ 1,851 കോടി രൂപയായി ഉയര്‍ന്നു, ഇത് 2024 സാമ്പത്തിക വര്‍ഷത്തില്‍ 1,267 കോടി രൂപയായിരുന്നു.

ടാറ്റ എംജി ഹെല്‍ത്ത്‌കെയര്‍ സൊല്യൂഷന്‍സ് 341 കോടി രൂപയുടെ അറ്റനഷ്ടവും ക്രോമ 1091 കോടി രൂപയുടെ അറ്റ നഷ്ടവും ടാറ്റ ക്ലിക്ക് നടത്തുന്ന ടാറ്റ യൂണിസ്റ്റോര്‍ 314 കോടി രൂപയുടെ അറ്റ നഷ്ടവുമാണ് രേപ്പെടുത്തിയത്.

നഷ്ടങ്ങളുടെ വ്യാപ്തിയും 4413.9 കോടി രൂപയെ ബാധ്യതയും ആശങ്കയായി തുടരുമ്പോഴാണ് ടാറ്റ ഗ്രൂപ്പ് ഈ രംഗത്ത്്  4000 കോടി  രൂപ നിക്ഷേപിച്ചിരിക്കുന്നത്.വിദഗ്ധര്‍ പറയുന്നതനുസരിച്ച് കമ്പനിയുടെ ലാഭക്ഷമത അനിശ്ചിതത്വത്തിലാണ്.  വലിയ തോതിലുള്ള മൂലധന നിക്ഷേപം അനിവാര്യമാണ്.

X
Top