വിമാന ഇന്ധനവിലയിൽ 5.46 ശതമാനം വർധന; ആകാശയാത്രയ്ക്ക് ചെലവ് കൂടുംനാളികേര ഉൽപന്ന കയറ്റുമതിയിൽ ഇന്ത്യയ്ക്ക് കുതിച്ചുചാട്ടം; കരുത്തായി യുഎഇയും ഒമാനും ഓസ്ട്രേലിയയുംചരിത്ര റെക്കോർഡ് ഭേദിച്ച് യുപിഐ ഇടപാടുകൾ; ഓഗസ്റ്റിൽ നടന്നത് 29.82 ലക്ഷം കോടിയുടെ ഇടപാടുകൾ, പ്രതിദിനം 79 കോടിയിലധികം പണമിടപാടുകൾനിര്‍മാണ മേഖലയില്‍ അഞ്ച് വര്‍ഷത്തെ താഴ്ന്ന വളര്‍ച്ചതുടർച്ചയായ രണ്ടാം മാസവും വിമാന ഇന്ധനത്തിൻ്റെ വില വർധിപ്പിച്ചു

ടാറ്റ കണ്‍സ്യൂമര്‍ ഓഹരി ഉയരാനുള്ള കാരണം

ന്യൂഡല്‍ഹി: ടാറ്റ കണ്‍സ്യൂമര്‍ ഓഹരി, തിങ്കളാഴ്ച 2.58 ശതമാനം ഉയര്‍ന്ന് 862.55 രൂപയിലെത്തി. ആഗോള ബ്രോക്കറേജ് സ്ഥാപനം സിറ്റി വാങ്ങല്‍ നിര്‍ദ്ദേശം നല്‍കിയതിനെ തുടര്‍ന്നാണിത്. 1020 രൂപയാണ് അവര്‍ ലക്ഷ്യവില നിശ്ചയിച്ചിരിക്കുന്നത്.

നിലവിലെ വിലയേക്കാള്‍ 20 ശതമാനം അധികം. ഓരോ ഉത്പന്ന വിഭാഗത്തിലും കമ്പനി നേട്ടമുണ്ടാക്കുന്നുവെന്ന് ബ്രോക്കറേജ് സ്ഥാപനം വിലയിരുത്തുന്നു. കമ്പനിയുടെ ഏകീകൃത വരുമാനം/എബിറ്റ/ഇപിഎസ് എന്നിവ 2023-26 വര്‍ഷത്തില്‍ 12%/7%/%2 സിഎജിആറില്‍ വളരുമെന്നാണ് സിറ്റി കരുതുന്നത്.

നാലാംപാദത്തില്‍ പ്രതീക്ഷകളെ വെല്ലുന്ന പ്രകടനം നടത്താന്‍ കമ്പനിയ്ക്ക് സാധിച്ചിരുന്നു. 268.59 കോടി രൂപയാണ് കമ്പനി രേഖപ്പെടുത്തിയ അറ്റാദായം. മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 23.46 ശതമാനം ഉണര്‍വ്.

വരുമാനം 13.96 ശതമാനം വര്‍ധിച്ച് 3168.73 കോടി രൂപയായി. ആറ്റാദായത്തില്‍ 3.7 ശതമാനവും വരുമാനത്തില്‍ 11 ശതമാനവും വര്‍ധനവ് മാത്രമാണ് പ്രതീക്ഷിച്ചിരുന്നത്. 8.45 രൂപയുടെ ഡിവിഡന്റ് പ്രഖ്യാപിക്കാനും കമ്പനി തയ്യാറായി.

ഇതോടെ ഓഹരി 0.26 ശതമാനം ഉയര്‍ന്ന് 734.45 രൂപയില്‍ ക്ലോസ് ചെയ്തു.

X
Top