ഇന്ത്യ ഇലക്ട്രിക് വാഹന മേഖലയിൽ കമ്പനി കേന്ദ്രികൃത ആനുകൂല്യങ്ങൾ നൽകില്ലെന്ന് റിപ്പോർട്ട്ഇന്ത്യയുടെ വിദേശനാണ്യ കരുതൽ ശേഖരം 597.94 ബില്യൺ ഡോളറിലെത്തിഒക്ടോബറിൽ ഇന്ത്യയുടെ സേവന കയറ്റുമതി 10.8 ശതമാനം ഉയർന്നു1.1 ലക്ഷം കോടിയുടെ പ്രതിരോധക്കരാറിന് അനുമതിനവംബറിലെ ജിഎസ്ടി വരുമാനം 1.68 ലക്ഷം കോടി രൂപ

യുകെയിലെ ഏറ്റവും വലിയ കാർബൺ ക്യാപ്‌ചർ പ്ലാന്റ് തുറന്ന് ടാറ്റ കെമിക്കൽസ് യൂറോപ്പ്

ന്യൂഡൽഹി: ടാറ്റ കെമിക്കൽസ് യൂറോപ്പ് വെള്ളിയാഴ്ച യുകെയിലെ ആദ്യത്തെ വ്യാവസായിക തലത്തിലുള്ള കാർബൺ ക്യാപ്‌ചർ ആൻഡ് യൂസേജ് പ്ലാന്റ് ഔദ്യോഗികമായി തുറന്നു, രാജ്യത്തിന്റെ നെറ്റ്-സീറോ ടാർഗെറ്റുകൾ കൈവരിക്കുന്നതിനുള്ള മുന്നേറ്റത്തിന്റെ പ്രധാന നാഴികക്കല്ലാണ് ഇതെന്ന് ടാറ്റ ഗ്രൂപ്പ് കമ്പനി പറഞ്ഞു. സോഡിയം കാർബണേറ്റ്, ഉപ്പ്, സോഡിയം ബൈകാർബണേറ്റ് എന്നിവയുടെ യൂറോപ്പിലെ മുൻനിര നിർമ്മാതാക്കളിൽ ഒന്നായ വടക്ക്-പടിഞ്ഞാറൻ ഇംഗ്ലണ്ടിലെ നോർത്ത്വിച്ച് ആസ്ഥാനമായുള്ള ടാറ്റ കെമിക്കൽസ് യൂറോപ്പാണ് (ടിസിഇ) 20 ദശലക്ഷം പൗണ്ടിന്റെ നിക്ഷേപത്തോടെ ഈ പ്ലാന്റ് പൂർത്തിയാക്കിയത്.
ലോകത്തിലെ ഏറ്റവും കുറഞ്ഞ കാർബൺ ഫൂട്ട്പ്രിന്റുള്ള സോഡിയം ബൈകാർബണേറ്റ്, സോഡിയം കാർബണേറ്റ് ഉൽപന്നങ്ങൾ നിർമ്മിക്കാൻ ഇതിലൂടെ കഴിയുമെന്ന് കമ്പനി അവകാശപ്പെടുന്നു.

എക്കോകാർബിന് പിന്നിലെ ഈ അതുല്യവും നൂതനവുമായ പ്രക്രിയക്ക് യുകെയിൽ പേറ്റന്റ് നേടിയിട്ടുണ്ട് എന്ന് ടാറ്റ കെമിക്കൽസ് യൂറോപ്പ്  അറിയിച്ചു. യുകെ ഗവൺമെന്റിന്റെ ബിഇഐഎസ് എനർജി ഇന്നൊവേഷൻ പ്രോഗ്രാമിലൂടെ ഗ്രാന്റ് നൽകിയ കാർബൺ ക്യാപ്‌ചർ പ്ലാന്റ്, സുസ്ഥിര ഉൽപ്പാദനത്തിലേക്കുള്ള ഒരു പ്രധാന ചുവടുവയ്പായി കണക്കാക്കപ്പെടുന്നതയി സ്ഥാപനം അറിയിച്ചു. ലോകത്തിലെ ഏറ്റവും വലിയ സോഡാ ആഷ് ഉത്പാദകരായ ടാറ്റ കെമിക്കൽസ് ലിമിറ്റഡിന്റെ ഉപസ്ഥാപനമായ യുകെ ആസ്ഥാനമായുള്ള കെമിക്കൽ കമ്പനിയാണ് ടാറ്റ കെമിക്കൽസ് യൂറോപ്പ്.

X
Top