അന്താരാഷ്ട്ര വിനോദസ‍ഞ്ചാര കേന്ദ്രമായി ഉയരാൻ പാതിരാമണൽസ്വർണ വില ഇനിയും 30 ശതമാനം ഉയരുമെന്ന് വിദഗ്ധർഇന്ത്യയുടെ വളര്‍ച്ചാനിരക്ക് 7.4 ശതമാനത്തിലേക്ക് കുതിക്കുമെന്ന് ഫിച്ച്റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് കുറച്ച് ആർബിഐസഹാറ തട്ടിപ്പ്: 6,840 കോടി തിരിച്ചുകൊടുത്തെന്ന് അമിത് ഷാ

രാജ്യത്തെ ടൂറിസം മേഖലയിൽ താമര ലീഷർ വൻ നിക്ഷേപത്തിന്

രാജ്യത്തെ ടൂറിസം – ഹോസ്പിറ്റാലിറ്റി മേഖലയിൽ വലിയ നിക്ഷേപവുമായി ശ്രുതി ഷിബുലാലിന്റെ താമര ലീഷർ എക്സ്‌പീരിയൻസസ്. അടുത്തിടെ നടന്ന അസം സർക്കാരിന്റെ നിക്ഷേപക സംഗമമായ അഡ്‌വാന്റേജ് അസമിലും സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിച്ച കേരള ടൂറിസം നിക്ഷേപക സംഗമത്തിലും വൈവിധ്യമാർന്ന പദ്ധതികൾ സംബന്ധിച്ചു ശ്രദ്ധേയ പ്രഖ്യാപനങ്ങളാണ് കമ്പനി നടത്തിയത്.

കേരളത്തിലെ ടൂറിസം മേഖലയിൽ 250 കോടി രൂപയുടെ പദ്ധതികൾ നടപ്പാക്കും. ആലപ്പുഴയിലെ ഹൗസ് ബോട്ട്, ഹോട്ടൽ പദ്ധതികളും കണ്ണൂരിലെ ഹോട്ടൽ പദ്ധതിയും ഇതിൽ ഉൾപ്പെടുന്നു. താമര ലെഷർ എക്സിപീരിയൻസസിന്റെ അസമിലെ പ്രധാന പദ്ധതികളിൽ കസിരംഗയിലെ പഞ്ചനക്ഷത്ര ഇക്കോ റിസോർട്ടും ഗുവാഹത്തിയിലെ പഞ്ചനക്ഷത്ര ഹോട്ടലും ഉൾപ്പെടുന്നു.

സ്പിരിച്വൽ ടൂറിസം രംഗത്തും കമ്പനി ഏറെ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്. ദക്ഷിണേന്ത്യയിലെ വിവിധ പട്ടണങ്ങളിൽ ബജറ്റ് സൗഹൃദ ഹോട്ടലായ ലൈലാക്ക് അവതരിപ്പിക്കുന്നു. കേരളത്തിൽ ഗുരുവായൂരാണ് ലൈലാക് ഹോട്ടൽ ലോഞ്ച് ചെയ്തത്.

തമിഴ്‌നാട്ടിലെ കുംഭകോണം, വേളാങ്കണ്ണി എന്നിവിടങ്ങളിലും ലൈലാക് ഹോട്ടലുകൾ വരുന്നുണ്ട്. ഉത്തരേന്ത്യയിൽ ബോധ്ഗയയിലാണ് ഇത്തരത്തിൽ പുതിയ പദ്ധതി നടപ്പാക്കുന്നത്. ഭൂട്ടാനിൽ കമ്പനിയുടെ പുതിയ റിസോർട്ടിന്റെ നിർമാണവും പുരോഗമിക്കുകയാണ്.

X
Top