ഇന്ത്യന്‍ വിപണിയില്‍ ഗൃഹോപകരണങ്ങള്‍ക്കുള്ള വിലയും കൂടുന്നുഭക്ഷ്യ എണ്ണ ഇറക്കുമതിയില്‍ ഇടിവ്ചില്ലറ വിലക്കയറ്റത്തോത്: ആദ്യ 5 സ്ഥാനങ്ങളിൽ നിന്ന് പുറത്തുകടന്ന് കേരളംമാർച്ചിൽ പണപ്പെരുപ്പം ഉയർന്നുഗള്‍ഫില്‍ നിന്നുള്ള പ്രവാസി തിരിച്ചു വരവിനെ കുറിച്ചുള്ള പുതിയ ഡാറ്റ പുറത്ത്

സ്വാസ്തിക് പൈപ്പ് ഐപിഒ സെപ്തംബര്‍ 29 ന്, പ്രൈസ് ബാന്‍ഡ് 97-100 രൂപ

മുംബൈ: ഐപിഒ (പ്രാഥമിക പബ്ലിക് ഓഫറിംഗ്) പ്രൈസ് ബാന്‍ഡായി 97-100 രൂപ നിശ്ചയിച്ചിരിക്കയാണ് സ്വാസ്തിക് പൈപ്പ്. സെപ്തംബര്‍ 29ന് ആരംഭിച്ച് ഒക്ടോബര്‍ 3 നാണ് ഐപിഒ അവസാനിക്കുക. 10 രൂപ മുഖവിലയുള്ള 62.51 ലക്ഷം ഓഹരികള്‍ ഇഷ്യുചെയ്യും.

40 ശതമാനം നിക്ഷേപ സ്ഥാപനങ്ങള്‍ക്കും 20 ശതമാനം ഉയര്‍ന്ന ആസ്തിയുള്ളവര്‍ക്കും 35 ശതമാനം റീട്ടെയ്ല്‍ നിക്ഷേപകര്‍ക്കുമായി നീക്കിവച്ചിട്ടുണ്ട്. കോര്‍പറേറ്റ് കാപിറ്റല്‍ വെഞ്ച്വേഴ്‌സ്‌ഐപിഒ നടപടികള്‍ പൂര്‍ത്തീകരിക്കുമ്പോള്‍ സ്‌ക്കൈലൈന്‍ ഫിനാന്‍ഷ്യല്‍ സര്‍വീസ് രജിസ്ട്രാര്‍ ആകുന്നു. സന്ദീപ് ബന്‍സാല്‍, അനുപമ ബന്‍സാല്‍, ശാശ്വത് ബന്‍സാല്‍, ഗീതാ ദേവി അഗര്‍വാള്‍ എന്നിവര്‍ പ്രമോട്ട് ചെയ്യുന്ന സ്വസ്തിക പൈപ്പ്‌സ് 1973ലാണ് സ്ഥാപിതമായത്.

മൈല്‍ഡ് സ്റ്റീല്‍, കാര്‍ബണ്‍ സ്റ്റീല്‍, ഇലക്ട്രിക്‌റെസിസ്റ്റന്‍സ്‌വെല്‍ഡഡ് പൈപ്പുകള്‍,ഗാല്‍വാനൈസ്ഡ് പൈപ്പുകള്‍ ട്യൂബുകള്‍ എന്നിവ നിര്‍മ്മിക്കുകയും കയറ്റുമതി ചെയ്യുകയും ചെയ്യുന്നു. 20,000 മെട്രിക് ടണ്‍ ഉല്‍പ്പാദന ശേഷിയുള്ള രണ്ട് പ്ലാന്റുകള്‍ ഉത്തര്‍ പ്രദേശിലും ഹരിയാണയിലുമായുണ്ട്. റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഭെല്‍, കോള്‍ ഇന്ത്യ, ഡിഎംആര്‍സി, ഇഐഎല്‍, ഹിന്ദുസ്ഥാന്‍ സിങ്ക്, എല്‍ ആന്‍ഡ് ടി, നാല്‍കോ, എന്‍ടിപിസി, എബിബി ലിമിറ്റഡ് തുടങ്ങിയ കമ്പനികളാണ് ക്ലൈന്റുകള്‍.

യുഎസ്, യുകെ, യുഎഇ, ഓസ്‌ട്രേലിയ, ഖത്തര്‍, ജര്‍മ്മനി, ബെല്‍ജിയം, മൗറീഷ്യസ്, എത്യോപ്യ, കുവൈറ്റ് എന്നീ രാജ്യങ്ങളിലേയ്ക്ക് കയറ്റുമതിയും നടത്തുന്നു.

X
Top