4 രാജ്യങ്ങളിലേക്ക് ഉള്ളി കയറ്റുമതിക്ക് അനുമതിഎണ്ണവില കുറയാനുള്ള സാധ്യത മങ്ങുന്നുക്രൂഡ് ഓയില്‍ ഇറക്കുമതി 21 മാസത്തെ ഉയര്‍ന്ന നിലയില്‍സർക്കാരിന്റെ ആണവോർജ പദ്ധതിയിൽ വമ്പന്മാർ ഭാഗമായേക്കുംസംരംഭകരായി സ്ത്രീകള്‍ വരുന്നത് സന്തോഷം: മുഖ്യമന്ത്രി

ഈ മാസം പുറത്തിറങ്ങുന്ന എസ് യുവികള്‍

ന്യൂഡല്‍ഹി: ഇന്ത്യന്‍ ഓട്ടോമൊബൈല്‍ വിപണിയില്‍ എസ് യുവികള്‍ (സ്പോര്‍ട്സ് യൂട്ടിലിറ്റി വാഹനങ്ങള്‍) ആധിപത്യം സ്ഥാപിക്കുകയാണ്. വാഹന നിര്‍മ്മാതാക്കള്‍ ഡിസംബറില്‍ പുതിയ എസ്യുവികള്‍ പുറത്തിറക്കാന്‍ ഒരുങ്ങുന്നു.. മേഴ്‌സിഡസ് ബെന്‍സ്, ബിഎംഡബ്ല്യു മുതല്‍ മാരുതി സുസുക്കി, ടയോട്ട വരെ മത്സരാധിഷ്ഠിതമായ വിപണിയില്‍ മാറ്റുരയ്ക്കും.

വരാനിരിക്കുന്ന എസ് യുവികളില്‍ ചിലത് ചുവടെ.

ബിഎംഡബ്ല്യു എക്‌സ്എം
ബിഎംഡബ്ല്യു തങ്ങളുടെ എക്സ്എം എസ് യുവി ഡിസംബറില്‍ പുറത്തിറക്കുകയാണ്. പരമാവധി 653 എച്ച്പി പവറും 800 എന്‍എം ടോര്‍ക്കും ട്യൂണ്‍ ചെയ്ത പ്ലഗ്-ഇന്‍ ഹൈബ്രിഡ് വി8 പവര്‍ട്രെയിനും സവിശേഷതകളാണ്. നാല് ചക്രങ്ങളിലേക്കും പവര്‍ കൈമാറുന്ന 8 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സുമായി എഞ്ചിന്‍ പ്രവര്‍ത്തിക്കും. ബിഎംഡബ്ല്യുവിന്റെ സ്വന്തം ഐഡ്രൈവ് സംവിധാനവും ഡ്രൈവര്‍ സഹായ സംവിധാനങ്ങളും വാഹനത്തില്‍ ഘടിപ്പിച്ചിരിക്കുന്നു.

ഗ്രാന്റ്‌റ് വിറ്റാര സിഎന്‍ജി

ഗ്രാന്‍ഡ് വിറ്റാര സിഎന്‍ജി ഉടന്‍ പുറത്തിറങ്ങും. സിഎന്‍ജിയില്‍ പ്രവര്‍ത്തിക്കുന്ന മാരുതി സുസുക്കിയുടെ ആദ്യ എസ് യുവി ആയിരിക്കും ഈ കാര്‍. 103 എച്ച്പി കരുത്തും 136 എന്‍എം ടോര്‍ക്കും നല്‍കുന്ന 1.5 ലിറ്റര്‍ കെ15 സി, ഫോര്‍ സിലിണ്ടര്‍ എഞ്ചിനാണ് പ്രതീക്ഷിക്കപ്പെടുന്നത്.

5-സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സ്, ടൊയോട്ട ഹൈറൈഡറിന്റേതിന് സമാനമായ ഇന്ധനക്ഷമത എന്നിവ മറ്റ് സവിശേഷതകളാണ്.

ടൊയോട്ട ഹൈറൈഡര്‍ സിഎന്‍ജി
ടൊയോട്ട ഹൈറൈഡറിന്റെ സിഎന്‍ജി വേരിയന്റും ഈ മാസം വിപണിയില്‍ എത്തും. എസ്, ജി എന്നിങ്ങനെ രണ്ട് വേരിയന്റുകളില്‍ വാഹനം ലഭ്യമാകും. മാരുതി സുസുക്കിയുടെ 1.5 ലിറ്റര്‍ കെ15സി എഞ്ചിനിലാണ് പ്രവര്‍ത്തനം.പെട്രോള്‍ മോഡില്‍ 103 എച്ച്പിയും 136 എന്‍എമ്മും സിഎന്‍ജി മോഡില്‍ 88 എച്ച്പിയും 121.5 എന്‍എമ്മുമായിരിക്കും പവര്‍ ഔട്ട്പുട്ട്.

മേഴ്‌സിഡസ് ബെന്‍സ് ഇക്യുബി
മെഴ്സിഡസ് ബെന്‍സ് തങ്ങളുടെ ഇലക്ട്രിക് എസ് യുവിയായ ഇക്യുബി ഡിസംബറില്‍ അവതരിപ്പിക്കും. വാഹനം അതിന്റെ ഡിസൈന്‍, ജിഎല്‍ബിയുമായി പങ്കിടുന്നു. അന്താരാഷ്ട്ര വിപണിയില്‍ ഒന്നിലധികം വേരിയന്റുകള്‍ ലഭ്യമാകും. 228 എച്ച്പി, 390 എന്‍എം ഔട്ട്പുട്ടുള്ള 300 4മാറ്റിക് ഗൈസിലുള്ള ഡ്യുവല്‍-മോട്ടോര്‍ വേരിയന്റും 292 എച്ച്പി, 520 എന്‍എം എന്നിവ ഉള്ള 350 4മാറ്റിക് ഗൈസിലുള്ള ഉയര്‍ന്ന സ്‌പെക്ക് വേരിയന്റ് ഡ്യുവല്‍ മോട്ടോറുമാണ് വാഹനത്തിന്റേത്. ഇന്ത്യയില്‍, മെഴ്സിഡസ്-ബെന്‍സ് ലോവര്‍ സ്പെക്ക് 300 ഫോര്‍മാറ്റിക് മാത്രമേ ലഭ്യമാകൂ.

X
Top