ഇന്ത്യ ഏഴ് ശതമാനം വളർച്ച കൈവരിക്കുമെന്ന് ഐഎംഎഫ്; ലോകത്ത് ഏറ്റവും വേഗത്തിൽ വളരുന്ന രാജ്യം എന്ന നേട്ടം നിലനിർത്തി ◆ കഴിഞ്ഞ 10 വർഷത്തിനിടെ ഇന്ത്യയിൽ ദാരിദ്ര്യ മുക്തരായത് 2.5 കോടി ആളുകൾ: പ്രധാനമന്ത്രി നരേന്ദ്ര മോദി ◆ ഇന്ത്യയുടെ സാമ്പത്തിക രംഗത്ത് വൻ കുതിപ്പ്; ജിഡിപി വളർച്ച 7.8 ശതമാനമായി തുടരുന്നുവെന്ന് ഔദ്യോഗിക കണക്കുകൾ ◆ ജിഎസ്ടി റിട്ടേണ്‍ ഫയലിംഗ് വര്‍ഷത്തില്‍ ഒരിക്കലാക്കാന്‍ നീക്കം ◆ റീട്ടെയിൽ നാണയപ്പെരുപ്പത്തിൽ വർധന; ഭക്ഷ്യവസ്തുക്കൾക്ക് വൻ വിലക്കയറ്റം ◆

ഐപിഒ: കരട് രേഖകള്‍ സമര്‍പ്പിച്ച് സര്‍വൈവല്‍ ടെക്‌നോളജീസ്

ന്യൂഡല്‍ഹി: സ്‌പെഷ്യാലിറ്റി കെമിക്കല്‍ ഉത്പാദകരായ സര്‍വൈവല്‍ ടെക്‌നോളജീസ് പ്രാഥമിക പബ്ലിക് ഓഫറിംഗി(ഐപിഒ)നായി ഡ്രാഫ്റ്റ് റെഡ് ഹെറിംഗ് പ്രോസ്‌പെക്ടസ് (ഡിആര്‍എച്ച്പി) സമര്‍പ്പിച്ചു. 200 കോടി രൂപയുടെ ഫ്രഷ് ഇഷ്യുവും 800 കോടി രൂപയുടെ ഓഫര്‍ ഫോര്‍ സെയിലുമുള്‍പ്പെടുന്നതാണ് ഐപിഒ. പ്രമോട്ടര്‍മാരായ വിജയ്കുമാര്‍ രഘുനാദപ്രസാദ് അഗര്‍ വാള്‍ 544.41 കോടി രൂപയുടെ ഓഹരികളും നിമായ് വിജയ് അഗര്‍വാള്‍ 212.41 കോടി രൂപയുടെ ഓഹരികളും പ്രഭ വിജയ് അഗര്‍വാള്‍ 43.18 കോടി രൂപയുടെ ഓഹരികളും ഒഎഫ്എസ് വഴി വിറ്റഴിക്കും.

പ്രീ ഐപിഒ പ്ലേസ്‌മെന്റ് നടന്നാല്‍ ഫ്രഷ് ഇഷ്യു വലിപ്പം കുറയാനുള്ള സാധ്യതയുണ്ട്. ഫ്രഷ് ഇഷ്യു തുകയില്‍ 175 കോടി രൂപ വര്‍ക്കിംഗ് കാപിറ്റലിനായും കോര്‍പറേറ്റ് ചെലവുകള്‍ക്കായും നീക്കിവയ്ക്കുമെന്ന് ഡിആര്‍എച്ച് പി വെളിപെടുത്തുന്നു.മുംബൈ ആസ്ഥാനമായ കമ്പനി തെരഞ്ഞെടുത്ത കെമിക്കലുകളാണ് ഉത്പാദിപ്പിക്കുന്നത്.

ആഭ്യന്തര, ആഗോള വിപണികളില്‍ സാന്നിധ്യമുണ്ട്. 2022 സാമ്പത്തികവര്‍ഷത്തില്‍ 73.46 കോടി രൂപയുടെ നികുതി കഴിച്ചുള്ള ലാഭം സ്വന്തമാക്കി. പ്രവര്‍ത്തന വരുമാനം 311.78 കോടി രൂപ.

ജെഎം ഫിനാന്‍ഷ്യല്‍,ഐസിഐസിഐ സെക്യൂരിറ്റീസ് എന്നിവയാണ് റണ്ണിംഗ് ലീഡ് മാനേജര്‍മാര്‍. എന്‍എസ്ഇയിലും ബിഎസ്ഇയിലും ഓഹരികള്‍ ലിസ്റ്റ് ചെയ്യപ്പെടുന്നു.

X
Top