മുംബൈ: 2022 മാർച്ചിൽ അവസാനിച്ച നാലാം പാദത്തിൽ 175.36 കോടി രൂപയുടെ അറ്റ നഷ്ടം രേഖപ്പെടുത്തി സുപ്രീം ഇൻഫ്രാസ്ട്രക്ചർ ഇന്ത്യ ലിമിറ്റഡ്. 2021 മാർച്ചിൽ അവസാനിച്ച പാദത്തിൽ കമ്പനിയുടെ നഷ്ട്ടം 326.50 കോടി രൂപയായിരുന്നു. അതേസമയം, പ്രസ്തുത പാദത്തിലെ സ്ഥാപനത്തിന്റെ വില്പന 2021 മാർച്ച് പാദത്തിലെ 95.94 കോടി രൂപയിൽ നിന്ന് 90.58 ശതമാനം ഇടിഞ്ഞ് 9.04 കോടി രൂപയായി കുറഞ്ഞു. കൂടാതെ, സുപ്രീം ഇൻഫ്രാസ്ട്രക്ചറിന്റെ 2022 മാർച്ചിൽ അവസാനിച്ച സാമ്പത്തിക വർഷത്തെ അറ്റനഷ്ടം 2021 മാർച്ചിൽ അവസാനിച്ച മുൻവർഷത്തെ 873.62 കോടി രൂപയിൽ നിന്ന് 829.93 കോടി രൂപയായി കുറഞ്ഞു.
2021 സാമ്പത്തിക വർഷത്തിലെ 263.44 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോൾ 2022 സാമ്പത്തിക വർഷത്തിലെ കമ്പനിയുടെ വില്പന 53.07 ശതമാനം ഇടിഞ്ഞ് 123.64 കോടി രൂപയായി. സർക്കാർ വകുപ്പുകളുടെയും പൊതു-സ്വകാര്യ മേഖലാ സ്ഥാപനങ്ങളുടെയും വലിയ മൂല്യമുള്ള എഞ്ചിനീയറിംഗ് ജോലികൾ ഏറ്റെടുത്ത് നടത്തുന്ന സ്ഥാപനമാണ് സുപ്രീം ഇൻഫ്രാസ്ട്രക്ചർ ഇന്ത്യ ലിമിറ്റഡ്.