ഇലക്ടറൽ ബോണ്ട് റദ്ദാക്കിയിട്ടും ബിജെപിയിലേക്ക് പണമൊഴുകുന്നുഇന്ത്യ ഉടന്‍ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയാകുമെന്ന് സിന്ധ്യടിക്കറ്റ് നിരക്ക് വർദ്ധിപ്പിക്കാൻ ഇന്ത്യൻ റെയിൽവേ; ഡിസംബർ 26 മുതൽ പുതിയ നിരക്ക്വെള്ളിയ്‌ക്ക്‌ എക്കാലത്തെയും ഉയര്‍ന്ന വിലസ്വർണാഭരണ വിൽപന 12 ശതമാനം ഇടിഞ്ഞു

മുന്നോക്ക വിഭാഗങ്ങളിലെ പിന്നോക്കക്കാര്‍ക്ക് 10 ശതമാനം സംവരണം; ഭേദഗതി ശരിവച്ച് സുപ്രീം കോടതി, എതിരായ ഹര്‍ജികള്‍ തള്ളി

ന്യൂഡല്‍ഹി: മുന്നോക്ക വിഭാഗങ്ങളിലെ പിന്നോക്കക്കാര്‍ക്ക് അനുവദിച്ച 10 ശതമാനം സാമ്പത്തിക സംവരണം സുപ്രീം കോടത നിലനിര്‍ത്തി. ഇത് സംബന്ധിച്ച 103ാം ഭരണ ഘടന ഭേദഗതി സാധുത കോടതി അംഗീകരിക്കുകയായിരുന്നു. ചീഫ് ജസ്റ്റിസ് യു.യു ലളിതിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ ബെഞ്ചാണ് സുപ്രധാനമായ വിധി പുറപ്പെടുവിച്ചത്.

അഞ്ച് ജഡ്ജിമാരില്‍ ജസ്റ്റിസ് രവീന്ദ്ര ഭട്ട് ഒഴികെയുള്ളവര്‍ ഭേദഗതിയെ പിന്തുണച്ചു. സാമ്പത്തിക സംവരണം ഭരണഘടനാ ലംഘനമല്ലെന്ന് ജസ്റ്റിസ് ദിനേഷ് മഹേശ്വരി ഉത്തരവില്‍ കുറിച്ചപ്പോള്‍ വിരുദ്ധമായ അഭിപ്രായമാണ് ഭട്ടിനുണ്ടായിരുന്നത്. ചീഫ് ജസ്റ്റിസ് യു.യു ലളിത്, എസ്. രവീന്ദ്ര ഭട്ട്, ജിസ്റ്റിസ് ദിനേഷ് മഹേശ്വരി എന്നിവരെ കൂടാതെ ബെലാ എം ത്രിവേദി, ജെബി പാര്‍ഡിവാല എന്നിവരായിരുന്നു മറ്റംഗങ്ങള്‍.

2019 ജനുവരിയിലാണ് 103 ാമത് ഭരണഘടനാ ഭേദഗതി പാര്‍ലമെന്റ് പാസാക്കിയത്. ഇത് പ്രകാരം, സര്‍ക്കാര്‍ ജോലികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനത്തിനും മുന്നോക്ക വിഭാഗത്തിലെ സാമ്പത്തിക പിന്നോക്കക്കാര്‍ക്ക് 10 ശതമാനം സംവരണം ലഭ്യമാകും. എന്നാല്‍ സംവരണം 50 ശതമാനം കടക്കരുതെന്ന സുപ്രീം കോടതി വിധി ചൂണ്ടിക്കാട്ടി, ഹര്‍ജിക്കാര്‍ ഭേദഗതിയ്‌ക്കെതിരെ നീങ്ങി.

എസ്എസി, എസ്.ടി, ഒബിസി വിഭാഗങ്ങളുടെ അവകാശം കവരുന്നില്ലെന്നും അതിനാല്‍ ഭേദഗതി ഭരണഘടനാ വിരുദ്ധമല്ലെന്നുമായിരുന്നു കേന്ദ്രസര്‍ക്കാര്‍ വാദം.

X
Top