ഇന്ത്യ-യുഎസ് വ്യാപാര ഉടമ്പടിയ്ക്ക് തടസ്സം ജിഎം വിത്തിനങ്ങളെന്ന് റിപ്പോര്‍ട്ട്ഇന്ത്യയില്‍ നിന്നും കളിപ്പാട്ടങ്ങള്‍ ഇറക്കുമതി ചെയ്യുന്നത് 153 രാജ്യങ്ങള്‍ഇന്ത്യ-യുകെ വ്യാപാര കരാര്‍ ഈ മാസം അവസാനം ഒപ്പിടുംടോള്‍ വരുമാനം 2027 ഓടെ 1.40 ലക്ഷം കോടിയാകുമെന്ന് നിതിൻ ഗഡ്കരിപൊതുമേഖല ബാങ്കുകളിലെ ഓഹരി വില്‍പന: ഉപദേഷ്ടാക്കളെ നിയമിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍

ബഫർ സോണിൽ നിർമ്മാണങ്ങൾക്കുള്ള നിയന്ത്രണം നീക്കി

ന്യൂഡൽഹി: വന്യജീവി സങ്കേതങ്ങൾക്കും ദേശീയ ഉദ്യാനങ്ങൾക്കും ഒരു കിലോമീറ്റർ ചുറ്റളവിൽ ഖനനത്തിന് സമ്പൂർണ്ണ വിലക്ക് ഏർപ്പെടുത്തി സുപ്രീം കോടതി.

മരം മുറിക്കുന്നതിന് ഉത്തരവാദിത്തപ്പെട്ട അതോറിറ്റികളുടെ അനുമതി ആവശ്യമാണ്. സ്ഥിരം നിർമ്മാണങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണവും സുപ്രീം കോടതി നീക്കി.

അന്തിമ, കരട് വിജ്ഞാപനങ്ങൾ ഇറങ്ങിയ മേഖലകൾക്കു പുറമെ സർക്കാരിന്റെ പരിഗണനയിൽ വിജ്ഞാപനം ഇറക്കാനിരിക്കുന്ന മേഖലകൾക്കും ഇളവ് ബാധകമായിരിക്കുമെന്ന് സുപ്രീം കോടതി വ്യക്തമാക്കി.

ബഫർ സോണിൽ നിർബന്ധമാക്കിയ ഉത്തരവിൽ ഭേദഗതി വരുത്തിക്കൊണ്ട് പുറപ്പെടുവിച്ച ഉത്തരവിലാണ് സുപ്രീം കോടതി ഇക്കാര്യം വ്യക്തമാക്കിയത്.

ബഫർ സോൺ അല്ലെങ്കിൽ പോലും വന്യജീവി സങ്കേതങ്ങൾക്കും ദേശീയ ഉദ്യാനങ്ങൾക്കും ഒരു കിലോമീറ്റർ ചുറ്റളവിൽ ഖനനം പാടില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി.

ഖനനത്തിന് സമ്പൂർണ്ണ വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും വീടുകൾക്ക് അടിസ്ഥാനം കെട്ടുന്നതിന് കുഴിയെടുക്കുന്നതിനും മറ്റും നിയന്ത്രണം ഉണ്ടായിരിക്കില്ല.

തടിയറപ്പ് മില്ലുകൾ, ജലം, വായു, ശബ്ദ മലിനീകരണം എന്നിവ ഉണ്ടാക്കുന്ന വ്യവസായങ്ങൾ എന്നിവയ്ക്കുള്ള നിരോധനം തുടരും. മണ്ണ് മലിനമാക്കുന്ന വ്യവസായങ്ങളും അനുവദനീയമല്ല.

വിറകിന്റെ വാണിജ്യ ഉപയോഗത്തിനുള്ള നിയന്ത്രണം തുടരും. വൻകിട ജല വൈദ്യുത പദ്ധതികളും ബഫർ സോൺ മേഖലയിൽ പാടില്ല. എന്നാൽ ഹോട്ടലുകൾ, റിസോർട്ടുകൾ എന്നിവ അനുമതിയോടെ നിർമ്മിക്കാൻ സാധിക്കും.

കൃഷിക്ക് ഒരു തരത്തിലുള്ള നിയന്ത്രണവും ഉണ്ടാകില്ല.

X
Top