
ചാലക്കുടി: റബറിനു 170 രൂപ താങ്ങുവില ഏർപ്പെടുത്തുന്ന കാര്യം കേന്ദ്ര സർക്കാരിന്റെ പരിഗണനയിലുണ്ടെന്ന് റബർ ബോർഡ് ചെയർമാൻ ഡോ. സാവർ ധനാനിയ അറിയിച്ചു.
നഗരസഭയിൽ ജനപ്രതിനിധികളുടെയും റബർ കർഷകരുടെയും യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു.
റബറിന്റെ ഉൽപാദനം വർധിപ്പിക്കാൻ കർഷകർ നൂതന രീതികൾ സ്വീകരിക്കണം. റബർ ഉൽപാദനച്ചെലവ് മറ്റിടങ്ങളിലെക്കാൾ ഇവിടെ കൂടുതലാണെന്നും അതു കുറയ്ക്കാൻ സാധിച്ചാൽ മാത്രമേ ഈ മേഖലയിൽ ലക്ഷ്യമിടുന്ന പുരോഗതി കൈവരിക്കാൻ സാധിക്കൂവെന്നും അദ്ദേഹം പറഞ്ഞു.