100% വരെ അധികത്തീരുവ ചുമത്താനുള്ള യുഎസ് ബിൽ: ഉഭയകക്ഷി ബന്ധത്തെ ബാധിക്കുമെന്ന കടുത്ത മുന്നറിയിപ്പുമായി ഇന്ത്യനികുതി തർക്കങ്ങൾ കുറയ്ക്കുകയാണ് സർക്കാരിൻ്റെ ലക്ഷ്യമെന്ന് ധനമന്ത്രി നിർമല സീതാരാമൻകേരളത്തിൽ 2,000 കോടിയുടെ ജ്വല്ലറി പാർക്ക്; 24,000 തൊഴിലവസരങ്ങൾ ലക്ഷ്യംഇന്ത്യയുമായുള്ള സ്വതന്ത്ര വ്യാപാര കരാര്‍ ന്യൂസിലന്‍ഡിന്റെ അംഗീകാരംചരക്ക്-സേവന കയറ്റുമതി ഉയർന്നു

8.7 മില്യൺ ഡോളർ സമാഹരിച്ച് സ്റ്റാർട്ടപ്പായ ക്യാഷ്ഫ്ലോ

കൊച്ചി: ജനറൽ കാറ്റലിസ്റ്റ് നേതൃത്വം നൽകിയ രണ്ടാം ഘട്ട മൂലധന സമാഹരണത്തിന്റെ ഭാഗമായി 8.7 മില്യൺ ഡോളർ (70 കോടി രൂപ) സമാഹരിച്ച് സപ്ലൈ ചെയിൻ ഫിനാൻസ് സ്റ്റാർട്ടപ്പായ ക്യാഷ്ഫ്ലോ. നിലവിലുള്ള നിക്ഷേപകരായ എലിവേഷൻ ക്യാപിറ്റലും, പൈൻ ലാബ്‌സിന്റെ അമ്രിഷ് റാവു, യൂണിയുടെ നിതിൻ ഗുപ്ത, ആട്രിയം ഏഞ്ചൽസ് തുടങ്ങിയ ഏയ്ഞ്ചൽ നിക്ഷേപകരും ഈ ഫണ്ട് ശേഖരണത്തിൽ പങ്കാളികളായി.

മുമ്പ് എലിവേഷൻ ക്യാപിറ്റൽ ക്യാഷ്ഫ്ലോയുടെ പ്രാരംഭ ധനസമാഹരണത്തിൽ നിക്ഷേപിച്ചിരുന്നു. 2018-ൽ സ്ഥാപിതമായ ക്യാഷ്ഫ്ലോ കോർപ്പറേറ്റുകളെയും ബിസിനസുകളെയും അവരുടെ പ്രധാന സാമ്പത്തിക പ്രക്രിയകൾ ഓട്ടോമേറ്റ് ചെയ്യാനും പണമൊഴുക്ക് മികച്ച രീതിയിൽ നിയന്ത്രിക്കാനും സഹായിക്കുന്നു.

ചെറുകിട, ഇടത്തരം സംരംഭങ്ങളെ (എസ്എംഇ) അവരുടെ അടയ്‌ക്കാത്ത ഇൻവോയ്‌സുകൾക്കെതിരെ പ്രവർത്തന മൂലധനം സ്വീകരിക്കാൻ സഹായിക്കുന്ന ഒരു ഇൻവോയ്‌സ് ഡിസ്‌കൗണ്ടിംഗ് മാർക്കറ്റ്പ്ലേസും സ്റ്റാർട്ടപ്പ് പ്രവർത്തിപ്പിക്കുന്നു. ഈ ഫണ്ടിംഗ് ഉപയോഗിച്ച് ഇൻവോയ്സ് ഡിസ്കൗണ്ടിംഗ് ഇരട്ടിയാക്കാനും വിപണി വിഹിതം വർധിപ്പിക്കാനും സ്റ്റാർട്ടപ്പ് പദ്ധതിയിടുന്നു.

കൂടാതെ ക്യാഷ്ഫ്ലോ എസ്എംഇകൾക്കും കോർപ്പറേറ്റ് പങ്കാളികൾക്കും ജിഎസ്ടി ഫയലിംഗ് ഉൾപ്പെടെയുള്ള സാമ്പത്തിക ഓട്ടോമേഷൻ ടൂളുകൾ വാഗ്ദാനം ചെയ്യുന്നു. തങ്ങൾക്ക് ഐടിസി, തെർമാക്സ്, അരവിന്ദ് ടെക്സ്റ്റൈൽസ് എന്നിവയുൾപ്പെടെ 200,000 എസ്എംഇകളുടെയും 60 കോർപ്പറേറ്റുകളുടെയും ശൃംഖലയുണ്ടെന്ന് കമ്പനി അവകാശപ്പെടുന്നു.

X
Top