
മുംബൈ: പ്രമുഖ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് ബിഎസ്ഇയുടെ മാനേജിംഗ് ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായി സുന്ദരരാമന്‍ രാമമൂര്‍ത്തി ചുമതലയേറ്റു.
രാമമൂര്‍ത്തിയെ മാനേജിംഗ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമാക്കി നിയമിക്കാന്‍ മാര്‍ക്കറ്റ് റെഗുലേറ്റര്‍ സെബി അംഗീകാരം നല്‍കിയതായി കഴിഞ്ഞ വര്‍ഷം റെഗുലേറ്ററി ഫയലിംഗില്‍ ബിഎസ്ഇ അറിയിച്ചിരുന്നു.
സുന്ദരരാമന്‍ രാമമൂര്‍ത്തി ബിഎസ്ഇയുടെ മാനേജിംഗ് ഡയറക്ടറായും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായും ചുമതലയേറ്റതായി എക്‌സ്‌ചേഞ്ച് ബുധനാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിക്കുകയായിരുന്നു.
രാമമൂര്‍ത്തി ഓഫര്‍ അംഗീകരിക്കുന്നതിനും നിബന്ധനകളും വ്യവസ്ഥകളും പാലിക്കുന്നതിനും വിധേയമാണ് നിയമനം, പ്രസ്താവന കൂട്ടിച്ചേര്‍ത്തു. മുന്‍ എംഡിയും സിഇഒയുമായ ആശിഷ്‌കുമാര്‍ ചൗഹാന്‍ 2022 ജൂലൈയില്‍ രാജിവച്ചിരുന്നു. തുടര്‍ന്ന് എന്‍എസ്ഇയിയുടെ ചുമതല അദ്ദേഹം ഏറ്റെടുക്കുയും ചെയ്തു.
നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിന്റെ (എന്‍എസ്ഇ) സീനിയര്‍ അംഗമായി രാമമൂര്‍ത്തി മുമ്പ് സേവനമനുഷ്ഠിച്ചിട്ടുണ്ട്. ബാങ്ക് ഓഫ് അമേരിക്കയുടെ ഇന്ത്യന്‍ വിഭാഗത്തിന്റെ എംഡിയും ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറും ആയിരുന്നു.
ഇന്‍ഡസ്ട്രിയല്‍ ഡെവലപ്‌മെന്റ് ബാങ്ക് ഓഫ് ഇന്ത്യ (ഐഡിബിഐ), സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ), ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് എന്നിവയിലും പ്രവര്‍ത്തിച്ചു.