ചെന്നൈ: 2022 ജൂൺ 30-ന് ചേർന്ന സുന്ദരം ഫിനാൻസിന്റെ ഡയറക്ടർ ബോർഡ് യോഗം, പൂർണ്ണ ഉടമസ്ഥതയിലുള്ള മറ്റൊരു അനുബന്ധ സ്ഥാപനമായ സുന്ദരം അസറ്റ് മാനേജ്‌മെന്റ് കമ്പനിയിലേക്ക്, സുന്ദരം ഫണ്ട് സർവീസസിന്റെ ഫണ്ട് അക്കൗണ്ടിംഗ് ബിസിനസ്സ് ലയിപ്പിക്കുന്നതിന് തത്ത്വത്തിൽ അനുമതി നൽകി. 2013-ലെ കമ്പനീസ് ആക്ടിന്റെ 230 മുതൽ 232 വരെയുള്ള വകുപ്പുകളിലെ വ്യവസ്ഥകൾക്കനുസൃതമായി രൂപീകരിക്കേണ്ട ക്രമീകരണങ്ങളുടെ ഒരു നിർദ്ദിഷ്ട സ്കീമിന് അനുസൃതമായിയാണ് ഈ നീക്കമെന്ന് സുന്ദരം ഫിനാൻസ് ലിമിറ്റഡ് അറിയിച്ചു.
ചെന്നൈ ആസ്ഥാനമായുള്ള ഒരു ഇന്ത്യൻ സാമ്പത്തിക, നിക്ഷേപ സേവന ദാതാവാണ് സുന്ദരം ഫിനാൻസ് ലിമിറ്റഡ്. കൺസ്യൂമർ ലോണുകൾ, വെൽത്ത് മാനേജ്‌മെന്റ്, കൊമേഴ്‌സ്യൽ ഫിനാൻസ്, ഇൻവെസ്റ്റ്‌മെന്റ് ബാങ്കിംഗ്, പ്രൈവറ്റ് ഇക്വിറ്റി, ട്രഷറി അഡ്വൈസറി, ക്രെഡിറ്റ് കാർഡുകൾ, ഇൻഫ്രാസ്ട്രക്ചർ ഫിനാൻസ് എന്നിവ കമ്പനി വാഗ്ദാനം ചെയ്യുന്നു. കമ്പനിയുടെ ഓഹരികൾ 0.47 ശതമാനത്തിന്റെ നേട്ടത്തിൽ 1,770.00 രൂപയിലെത്തി.