തൊഴിലില്ലായ്മ നിരക്ക് ഓഗസ്റ്റില്‍ 5.1 ശതമാനമായി കുറഞ്ഞുഇന്ത്യന്‍ കാര്‍ഷിക മേഖലയുടെ ആദ്യപാദ വളര്‍ച്ചാ നിരക്ക് ലോകത്തിലെ ഉയര്‍ന്നത്:  ശിവരാജ് സിംഗ് ചൗഹാന്‍ഡോളറിനെതിരെ 8 പൈസ നേട്ടത്തില്‍ രൂപനിക്ഷേപത്തട്ടിപ്പിന് കേന്ദ്ര ധനമന്ത്രിയുടെ വ്യാജ എഐ വീഡിയോ; ജാഗ്രത വേണമെന്ന് സൈബർ പോലീസ്ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിലൂടെ വ്യവസായ രംഗത്ത് വലിയ മുന്നേറ്റം സാധ്യമായി;പി രാജീവ്

സുന്ദരം ഫിനാൻസ് മാർച്ച് പാദഫല ലാഭം ഇരട്ടിയായി വർധിച്ചു

രാജ്യത്തെ പ്രമുഖ ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളിലൊന്നായ (എൻബിഎഫ്സി) സുന്ദരം ഫിനാൻസ് ലിമിറ്റഡ് (BSE: 590071, NSE: SUNDARMFIN) 2024-25 സാമ്പത്തിക വർഷത്തേക്കുള്ള നാലാം പാദഫലം (2025 ജനുവരി – മാർച്ച്) പ്രഖ്യാപിച്ചു.

വരുമാനത്തിൽ ഒറ്റയക്ക നിരക്കിലുള്ള വളർച്ചയേ ഉള്ളൂവെങ്കിലും കമ്പനിയുടെ ത്രൈമാസ കാലയളവിലെ അറ്റാദായം (Net Profit) 100 ശതമാനത്തിലേറെ വർധിച്ചു. ഇതോടെ സുന്ദരം ഫിനാൻസിന്റെ ഓഹരി ഉടമകൾക്കായി അന്തിമ ലാഭവിഹിതവും (Final Dividend) പ്രഖ്യാപിച്ചു. ഇതിന്റെ കൂടുതൽ വിശദാംശം ചുവടെ ചേർക്കുന്നു.

മാർച്ച് പാദഫലം
2025 ജനുവരി – മാർച്ച് വരെയുള്ള ത്രൈമാസ കാലയളവിൽ സുന്ദരം ഫിനാൻസ് നേടിയ വരുമാനം 2,259 കോടി രൂപയാണ്. വാർഷികാടിസ്ഥാനത്തിൽ 4.8 ശതമാനം വളർച്ച കൈവരിച്ചു.

മറ്റുള്ള സ്രോതസ്സുകളിൽ നിന്നുള്ള വരുമാനം 41.17 കോടി രൂപയായും ഉയർന്നു. അതുപോലെ മാർച്ച് പാദത്തിൽ സുന്ദരം ഫിനാൻസ് നേടിയ അറ്റാദായം ഇരട്ടിയായി വർധിച്ചു 553 കോടി രൂപയിലേക്ക് ഉയർന്നു.

തൊട്ടു മുൻ വർഷത്തെ സമാന പാദത്തിൽ കമ്പനി നേടിയ അറ്റാദായം 268 കോടി മാത്രമായിരുന്നു. ഇത്തവണ അപ്രതീക്ഷിത സംഭവങ്ങളിൽ നിന്നുള്ള നഷ്ടം (Exceptional Losses) ഇല്ലാതിരുന്നതാണ് സുന്ദരം ഫിനാൻസിന്റെ അറ്റാദായം ഇരട്ടിയാകാൻ സഹായിച്ചത്.

2024 ജനുവരി – മാർച്ച് കാലയളവിനിടെ അപ്രതീക്ഷിത നഷ്ടമായി 91.7 കോടി രൂപയായിരുന്നു റിപ്പോർട്ട് ചെയ്തിരുന്നത്.

ഡിവിഡന്റ് 21 രൂപ
മാർച്ച് പാദത്തോടെ 2024-25 സാമ്പത്തിക വർഷം കൂടി പൂർത്തിയായതോടെ സുന്ദരം ഫിനാൻസിന്റെ നിക്ഷേപകർക്കായി അന്തിമ ലാഭവിഹിതവും പ്രഖ്യാപിച്ചു. നിലവിലെ അറിയിപ്പ് പ്രകാരം, പ്രതിയോഹരി 21 രൂപ വീതമാകും അന്തിമ ലാഭവിഹിതമായി നിക്ഷേപകർക്ക് കൈമാറുക.

വരുന്ന ഓഹരി ഉടമകളുടെ യോഗത്തിൽ ഈ തീരുമാനത്തിന് അംഗീകാരം ലഭിച്ചാൽ 2025 ജൂലൈ 24 റെക്കോഡ് തീയതിയായി നിശ്ചയിച്ച് ലാഭവിഹിതം കൈമാറും. ഇതോടെ 2024-25 സാമ്പത്തിക വർഷത്തിൽ സുന്ദരം ഫിനാൻസ് കൈമാറുന്ന മൊത്തം ലാഭവിഹിതം 35 രൂപയായി ഉയരും.

നേരത്തെ ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ പ്രതിയോഹരി 14 രൂപ വീതം നിക്ഷേപകർക്ക് ഇടക്കാല ലാഭവിഹിതം (Interim Dividend) വിതരണം ചെയ്തിരുന്നു. സമീപ വർഷങ്ങളിലെ രേഖകൾ നോക്കിയാൽ എല്ലാ വർഷവും ഒന്നിലധികം തവണ ഓഹരി ഉടമകൾക്കായി ഡിവിഡന്റ് കൈമാറുന്ന പതിവുണ്ടെന്ന് കാണാം.

നിലവിൽ സുന്ദരം ഫിനാൻസ് ഓഹരിയുടെ ഡിവിഡന്റ് യീൽഡ് 0.56 ശതമാനമാണ്. തിങ്കളാഴ്ചത്തെ വ്യാപാരത്തിനൊടുവിൽ 5,350 രൂപ നിലവാരത്തിലാണ് ഈ മിഡ് ക്യാപ് ഓഹരിയുടെ വ്യാപാരം അവസാനിപ്പിച്ചത്.

ഈ വർഷം ഇതുവരെയായി 30 ശതമാനത്തോളം നേട്ടമാണ് സുന്ദരം ഫിനാൻസ് ഓഹരി നിക്ഷേപകർക്ക് സമ്മാനിച്ചിട്ടുള്ളത്.

X
Top