കേന്ദ്ര ബജറ്റിൽ ധനമന്ത്രി നികുതി ഇളവ് പരിഗണിച്ചേക്കുമെന്ന് റിപ്പോർട്ട്ഇന്ത്യ മൂന്നാമത്തെ വലിയ ആഭ്യന്തര എയര്‍ലൈന്‍ വിപണിബജറ്റിൽ ഇടത്തരക്കാർക്ക് ആശ്വാസത്തിൻ്റെ സൂചനകൾകൊല്ലം തീരത്തെ ഇന്ധന പര്യവേക്ഷണം ഡ്രില്ലിങ് ഘട്ടത്തിലേക്ക്വ​ധ​വ​നി​ൽ പുതിയ തുറമുഖത്തിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം

മികച്ച ഒന്നാംപാദ ഫലങ്ങള്‍ പുറത്തുവിട്ട് സുല വൈന്‍യാര്‍ഡ്‌സ്

മുംബൈ: ഇന്ത്യയിലെ മുന്‍നിര വൈന്‍ നിര്‍മ്മാതാക്കളായ സുല വൈന്‍യാര്‍ഡ്‌സ് ഒന്നാംപാദ ഫലങ്ങള്‍ പ്രഖ്യാപിച്ചു. 13.68 കോടി രൂപയാണ് അറ്റാദായം. മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 24.15 ശതമാനം കൂടുതല്‍.

വില്‍പന 4.31 ശതമാനം ഉയര്‍ന്ന് 108.49 കോടി രൂപയായപ്പോള്‍ ഇബിറ്റ 22.11 ശതമാനം കൂടി 31.92 കോടി രൂപ.മികച്ച ഒന്നാംപാദ ഫലങ്ങള്‍ പുറത്തുവിട്ടതിനെ തുടര്‍ന്ന് കമ്പനി ഓഹരി വ്യാഴാഴ്ച ഉയര്‍ന്നിട്ടുണ്ട്. 1 ശതമാനം ഉയര്‍ന്ന് 500.15 രൂപയിലായിരുന്നു ക്ലോസിംഗ്.

കഴിഞ്ഞ ആറ് മാസത്തില്‍ 22.79 ശതമാനമാണ് ഓഹരി ഉയര്‍ന്നത്. ബെഞ്ച്മാര്‍ക്ക് നിഫ്റ്റി50യെ മറികടന്ന പ്രകടനമാണിത്. സൂചിക 9.45 ശതമാനം മാത്രമാണ് ഈ കാലയളവില്‍ ഉയര്‍ന്നത്.

വില്‍പനയുടെ 89 ശതമാനവും പ്രീമിയം വൈന്‍ ബ്രാന്‍ഡുകളാണെന്ന് കമ്പനി ഉടമ ദിന്ദോരി അറിയിക്കുന്നു. മാത്രമല്ല  ടൂറിസത്തില്‍ നിന്നുള്ള വരുമാനം 11 ശതമാനം കൂടി 11.4 കോടി രൂപയായിട്ടുണ്ട്.

ബെംഗളൂരിലെ കമ്പനിയുടെ വൈനറി സന്ദര്‍ശിക്കുന്നവരുടെ എണ്ണം 70 ശതമാനം കൂടി.

X
Top