റഷ്യന്‍ എണ്ണ വാങ്ങുന്നത് ഇന്ത്യ നിര്‍ത്തുമെന്ന് വീണ്ടും ട്രംപ്സ്വർണ വില കൂടിയതോടെ കള്ളക്കടത്തിലും വൻ വർധനപെട്രോളിൽ കൂടുതൽ എഥനോൾ ചേർക്കണമെന്ന് കമ്പനികൾകൈത്തറി മേഖലയുടെ ഉന്നമനം ലക്ഷ്യമിട്ട് കണ്ണൂരിലും നേമത്തുംഇൻകുബേഷൻ സെന്ററുകൾ സ്ഥാപിക്കും: പി രാജീവ്‌വ്യവസായ മുന്നേറ്റത്തിന്‌ കൂടുതൽ കരുത്ത്; മൂന്ന്‌ പുതിയ നയങ്ങളും ചട്ടക്കൂടും പ്രഖ്യാപിച്ചു

സ്റ്റാര്‍ട്ടപ്പ് ഫണ്ടിംഗ്: മൂന്നാം സ്ഥാനത്തേയ്ക്ക് കുതിച്ച് ഇന്ത്യ

മുംബൈ: നടപ്പ് സാമ്പത്തികവര്‍ഷത്തെ ആദ്യ ഒന്‍പത് മാസങ്ങളില്‍ ഏറ്റവും കൂടുതല്‍ ഫണ്ട് നേടിയ മൂന്നാമത്തെ വലിയ സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റമായി ഇന്ത്യ മാറി. ജര്‍മ്മനിയേയും ഫ്രാന്‍സിനേയുമാണ് ഈ കാര്യത്തില്‍ രാജ്യം മറികടന്നത്. അമേരിക്കയ്ക്കും യുണൈറ്റഡ് കിംഗ്ഡത്തിനും പിറകില്‍ മൂന്നാം സ്ഥാനത്താണ് നിലവില്‍ ഇന്ത്യ.

മാര്‍ക്കറ്റ് ഇന്റലിജന്‍സ് സ്ഥാപനമായ ട്രാക്കസന്റെ ‘ഇന്ത്യ ടെക്ക് ഫണ്ടിംഗ് 9എം 2025’ റിപ്പോര്‍ട്ടനുസരിച്ച് 2025 ന്റെ ആദ്യ ഒന്‍പത് മാസങ്ങളില്‍ ഇന്ത്യന്‍ ടെക് സ്റ്റാര്‍ട്ടപ്പുകള്‍ സമാഹരിച്ചത് 7.7 ബില്യണ്‍ ഡോളറാണ്. ഇത് മുന്‍വര്‍ഷത്തെ അപേക്ഷിച്ച് കുറവാണ്.

2024 ലെ സമാന കാലയളവില്‍ സ്റ്റാര്‍ട്ടപ്പുകള്‍ 10.1 ബില്യണ്‍ ഡോളര്‍ നിക്ഷേപം നേടിയിരുന്നു. 2023 ല്‍ ഇത് 8.3 ബില്യണ്‍ ഡോളറാണ്. അതായത് നടപ്പ് വര്‍ഷത്തേത് 2024 നെ അപേക്ഷിച്ച് 23 ശതമാനവും 2023 നെ അപേക്ഷിച്ച് 6 ശതമാനവും കുറഞ്ഞു.

സ്റ്റാര്‍ട്ടപ്പ് വികസനത്തിന്റെ ഘട്ടങ്ങളിലുടനീളം ഫണ്ടിംഗില്‍ ഇടിവുണ്ടായിട്ടുണ്ട്. പ്രാരംഭ മൂലധനം നേടുന്ന സീഡ് സ്റ്റേജ് സ്റ്റാര്‍ട്ടപ്പുകള്‍ 2025 ല്‍ സമാഹരിച്ചത് 727 ദശലക്ഷം ഡോളറാണെങ്കില്‍ 2024 ല്‍ ഇത് 1.2 ബില്യണ്‍ ഡോളറാണ്. 39 ശതമാനം ഇടിവ്.

അടുത്തഘട്ട സ്റ്റാര്‍ട്ടപ്പുകള്‍ അഥവാ ഉത്പന്നമോ സേവനമോ വാഗ്ദാനം ചെയ്യുന്നവ സമാഹരിച്ചത് 2.7 ബില്യണ്‍ ഡോളറായി. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 10 ശതമാനം കുറവ്. വലിയ നിക്ഷേപം തേടുന്ന അവസാനഘട്ട സ്റ്റാര്‍ട്ടപ്പുകളുടെ ഫണ്ടിംഗ് 5.9 ബില്യണ്‍ ഡോളറില്‍ നിന്നും ഇടിഞ്ഞ് 4.3 ബില്യണ്‍ ഡോളര്‍.

നടപ്പ് വര്‍ഷത്തില്‍ 10 ഫണ്ടിംഗ് റൗണ്ടുകള്‍ക്ക് മാത്രമാണ് 100 മില്യണ്‍ ഡോളറോ അതില്‍ കൂടുതലോ നേടാന്‍ സാധിച്ചത്. 2024 ല്‍ ഇത് 16 റൗണ്ടുകളും 2023 ല്‍ 15 റൗണ്ടുകളുമായിരുന്നു. ഇതില്‍ തന്നെ 2025 ലെ ഏറ്റവും വലിയ ഫണ്ടിംഗ് റൗണ്ട് എറിഷ ഇ മൊബിലിറ്റിയുടേത്. സീരീസ് ഡി ഫണ്ടിംഗില്‍ സ്റ്റാര്‍ട്ടപ്പ് 1 ബില്യണ്‍ ഡോളര്‍ സമാഹരിച്ചു.

സീരീസ് എയില്‍ 275 മില്യണ്‍ ഡോളര്‍ നിക്ഷേപം നേടിയ ഗ്രീന്‍ലൈന്‍, സീരീസ് എഫില്‍ 222 മില്യണ്‍ ഡോളര്‍ നിക്ഷേപം നേടിയ ഇന്‍ഫ്രാ മാര്‍ക്കറ്റ് എന്നിവയാണ് മറ്റ് പ്രധാന റൗണ്ടുകള്‍. ആക്‌സസ് ഹെല്‍ത്ത് കെയര്‍, ഗ്രോവ് എന്നിവയ്ക്കും ഗണ്യമായ നിക്ഷേപം ലഭിച്ചു.

മേഖലാടിസ്ഥാനത്തില്‍ നോക്കുമ്പോള്‍ എന്റര്‍പ്രൈസ് ആപ്ലിക്കേഷനുകളാണ് മുന്നില്‍. ആകര്‍ഷിച്ചത് 2.3 ബില്യണ്‍ ഡോളര്‍. റീട്ടെയ്ല്‍ ടെക്‌നോളജി സ്റ്റാര്‍ട്ടപ്പുകള്‍ 2.0 ബില്യണ്‍ ഡോളറും ഗതാഗത, ലോജിസ്റ്റിക്‌സ് സാങ്കേതികവിദ്യ 1.79 ബില്യണ്‍ ഡോളറും സമാഹരിച്ചു.

സ്റ്റാര്‍ട്ടപ്പ് എക്‌സിറ്റുകളിലും വര്‍ദ്ധനവുണ്ടായി. 2025 ല്‍ 110 ഏറ്റെടുക്കലുകളും 26 പ്രാരംഭ പബ്ലിക് ഓഫറിംഗുകളുമാണ് നടന്നത്. അര്‍ബന്‍, ഡെവ്എക്‌സ്, ബ്ലൂസ്റ്റോണ്‍, ഐകോഡെക്‌സ് എന്നിവയുടെ ഐപിഒകളാണ്  ശ്രദ്ധേയം.റിയല്‍ എസ്റ്റേറ്റ്, നിര്‍മ്മാണ സാങ്കേതികവിദ്യ, എന്റര്‍പ്രൈസ് ആപ്ലിക്കേഷനുകള്‍ എന്നീ മേഖലകളില്‍ ഓരോന്നും എനര്‍ജി ടെക്കില്‍ അഞ്ചും ഐപിഒകള്‍ നടന്നു.

ഏറ്റെടുക്കലുകള്‍ 2024 ലെ 96 ല്‍ നിന്ന് 15 ശതമാനം വര്‍ദ്ധിച്ചു. റിസല്‍റ്റിക്‌സിനെ ഡിജിനെക്‌സ് 2 ബില്യണ്‍ ഡോളറിന് വാങ്ങിയതാണ് ഏറ്റവും വലുത്. മറ്റ് പ്രധാന ഡീലുകളില്‍ മാഗമ ജനറല്‍ ഇന്‍ഷൂറന്‍സിനെ ഡിഎസ് ഗ്രൂപ്പും പതഞ്ജലിയും ചേര്‍ന്ന് 516 മില്യണ്‍ ഡോളറിനേറ്റെടുത്തു.

 ക്ലൗഡ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സൊല്യൂഷനുകള്‍ക്കായുള്ള ഡിമാന്‍ഡ് കാരണം എന്റര്‍പ്രൈസ് ആപ്ലിക്കേഷന്‍ മേഖലയിലാണ് മിക്ക ഏറ്റെടുക്കലുകളും നടന്നത്.

2025 ല്‍ നാല് ഇന്ത്യന്‍ യൂണികോണുകളാണ് പിറവികൊണ്ടത്. ഇതോടെ ഇന്ത്യന്‍ യൂണികോണുകളുടെ എണ്ണം 12 ആയി. ഇതില്‍ 22 എണ്ണം ഐപിഒകളിലൂടെയും ഏറ്റെടുക്കലുകളിലൂടെയും എക്‌സിറ്റായി.

യൂണിക്കോണുകള്‍ സൃഷ്ടിക്കുന്നതില്‍ ബെഗംളൂരു മുന്‍നിരയില്‍ തുടരുന്നു. 53 എണ്ണമാണ് നഗരത്തില്‍ കേന്ദ്രീകരിക്കുന്നത്. 20 എണ്ണം ഗുരുഗ്രാമിലും 18 എണ്ണം മുംബൈയിലും.

ലാഭകരമായ യൂണികോണുകളില്‍ 1.2 മില്യണ്‍ ഡോളര്‍ വരുമാനവും 663 മില്യണ്‍ ഡോളറുമായി സെറോദ വേറിട്ടുനിന്നു. ഫണ്ടിംഗ് നേടിയ പ്രദേശങ്ങളിലും ബെംഗളൂരുവാണ് മുന്നില്‍. മൊത്തം ഫണ്ടിംഗിന്റെ 31 ശതമാനം ഇവര്‍ നേടി. 18 ശതമാനവുമായി ഡല്‍ഹിയാണ് രണ്ടാം സ്ഥാനത്ത്.

മുന്‍നിര നിക്ഷേപകരില്‍ പീക്ക് എക്‌സ് വി പാര്‍ട്ണര്‍മാരും എലവേഷന്‍ ക്യാപിറ്റലും ഉള്‍പ്പെടുന്നു, ഇത് യഥാക്രമം 14 ഉം 8 ഉം എക്‌സിറ്റ് റൗണ്ടുകള്‍ക്ക് നേതൃത്വം നല്‍കി. ലെറ്റ്‌സ് വെഞ്ചര്‍, ഏഞ്ചല്‍ലിസ്റ്റ്, ആക്‌സല്‍ എന്നിവ ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളിലെ എക്കാലത്തെയും മികച്ച നിക്ഷേപകരില്‍ ഉള്‍പ്പെടുന്നു.

മൊത്തം ഫണ്ടിംഗില്‍ കുറവുണ്ടായിട്ടും, ഇന്ത്യയുടെ സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റം പക്വത പ്രാപിക്കുകയാണ്. സ്ഥിരമായ മുന്നേറ്റങ്ങള്‍, മേഖലാ ശക്തി, ഡിജിറ്റല്‍ പരിവര്‍ത്തനം എന്നിവയുടെ സംയോജനം ഇന്ത്യയെ ആഗോളതലത്തില്‍ മത്സരക്ഷമത നിലനിര്‍ത്താന്‍ സഹായിക്കുന്നു.

X
Top