ചെമ്പിന്‍റെ വിലയിൽ വന്‍ കുതിപ്പ്സംസ്ഥാനം വീണ്ടും കടമെടുക്കാനൊരുങ്ങുന്നുറിവേഴ്‌സ് ഗിയറിട്ട് സ്വർണവിലമാലിദ്വീപുമായുള്ള വ്യാപാര ബന്ധം മെച്ചപ്പെടുത്താന്‍ നിര്‍ണായക നിര്‍ദേശവുമായി റിസര്‍വ് ബാങ്ക്രാജ്യത്തെ 11 വിമാനത്താവളങ്ങള്‍ കൂടി സ്വകാര്യവല്‍ക്കരിക്കുന്നു

ഉപഭോക്തൃനയത്തില്‍ മാറ്റം വരുത്തി സ്റ്റാര്‍ബക്ക്‌സ്

പഭോക്തൃനയത്തില്‍ മാറ്റം വരുത്തി ലോകത്തെ ഏറ്റവും വലിയ കോഫി ഹൗസ് ശൃംഖലയായ സ്റ്റാർബക്ക്സ്. സ്റ്റാർബക്ക്സ് സ്റ്റോറുകളിലെ വിശ്രമമുറികള്‍ ഉപയോഗിക്കണമെങ്കില്‍ ഉപഭോക്താക്കള്‍ കമ്ബനിയുടെ ഉത്പന്നങ്ങള്‍ വാങ്ങണമെന്നാണ് പുതിയ നയം.

സ്റ്റോറുകള്‍ക്കുള്ളില്‍ നിന്ന് പുകവലിക്കുന്നതും യാചിക്കുന്നതുമെല്ലാം നിരോധിച്ചിട്ടുണ്ട്. വടക്കേ അമേരിക്കയിലെ സ്റ്റാർബക്ക്സ് സ്റ്റോറുകളിലാണ് ഇത് ആദ്യം നടപ്പാക്കാനൊരുങ്ങുന്നത്.

2018-ല്‍ ഫിലാഡെല്‍ഫിയയിലെ സ്റ്റാർബക്ക്സ് സ്റ്റോറില്‍ നിന്ന് രണ്ടുപേരെ അറസ്റ്റ് ചെയ്തത് വൻ ചർച്ചയായിരുന്നു. ബിസിനസ് മീറ്റിങ്ങിനായി കാത്തുനില്‍ക്കുന്നതിനിടെയാണ് ഇവർ അറസ്റ്റിലായത്. സംഭവത്തിന്റെ വീഡിയോ പ്രചരിച്ചതിന് പിന്നാലെ പ്രതിഷേധമുയർന്നു.

പിന്നാലെ എല്ലാ ഉപഭോക്താക്കളെയും സ്വാഗതം ചെയ്തുകൊണ്ട് സ്റ്റാർബക്ക്സ് പ്രസ്താവന പുറത്തിറക്കിയിരുന്നു. സംഭവം നടന്ന് ഏഴ് വർഷങ്ങള്‍ക്കിപ്പുറമാണ് കമ്പനി വീണ്ടും നയത്തില്‍ മാറ്റം വരുത്തുന്നത്.

സ്റ്റാർബക്ക്സിന്റെ പുതിയ ചെയർമാനും സി.ഇ.ഒയുമായി ബ്രയാൻ നിക്കോള്‍ നിയമിതനായതിന് പിന്നാലെയാണ് കമ്ബനിയുടെ നയംമാറ്റം. സ്റ്റാർബക്ക്സിനെ ഒരു കമ്യൂണിറ്റി സെൻട്രിക് കോഫി ഹൗസാക്കി മാറ്റുകയെന്ന കാഴ്ചപ്പാടാണ് ഇതിന് പിന്നില്‍.

ഉപഭോക്താക്കള്‍ക്ക് മികച്ച അന്തരീക്ഷം ഒരുക്കുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ നയം നടപ്പിലാക്കുന്നതെന്ന് സ്റ്റാർബക്ക്സ് വക്താവ് ജാസി ആൻഡേഴ്സണ്‍ പറഞ്ഞു. സുരക്ഷാകാരണങ്ങളും കമ്ബനി കണക്കിലെടുത്തിട്ടുണ്ട്.

സ്റ്റോറുകളില്‍ വരുന്നവർ വിശ്രമമുറികളില്‍ കയറുന്നതായും വെഫൈ ഉപയോഗിക്കുന്നതായും കമ്പനി നേരത്തേ ചൂണ്ടിക്കാട്ടിയിരുന്നു.

പുതിയ നയം പ്രകാരം കമ്പനി ചട്ടങ്ങള്‍ പാലിക്കാതിരിക്കുന്ന ഉപഭോക്താക്കളോട് പുറത്തുപോകാൻ അധികൃതർക്ക് നിർദേശിക്കാം. അത്യാവശ്യഘട്ടങ്ങളില്‍ നിയമസംവിധാനങ്ങളുടെ സഹായവും തേടാനാകും.

X
Top