ഇന്ത്യയിൽ ഇത്തവണ ശമ്പള വർദ്ധനവ് ശരാശരി 9.1 ശതമാനംചൈനക്ക് മുന്നിൽ വാതിൽ തുറന്നിടാൻ കേന്ദ്രസർക്കാർ; കർശന നിക്ഷേപ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തുംആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാതയ്ക്ക് അന്തിമാനുമതിഇന്ത്യൻ സോളാർ ഉത്പന്നങ്ങൾക്ക് 126 % തീരുവ ഏർപ്പെടുത്തി യുഎസ്ഇന്ത്യയുടെ ജിഡിപി 10.5 ശതമാനം കടക്കുമെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലി

സ്പേസ് എക്സ് അവതരിപ്പിച്ച സ്റ്റാർഷിപ്പ് റോക്കറ്റിന്റെ ആറാം വിക്ഷേപണവും വിജയം

വാഷിങ്ടണ്‍: ഇലോണ്‍ മസ്കിന്റെ സ്പേസ് എക്സ് അവതരിപ്പിച്ച സ്റ്റാർഷിപ്പ് റോക്കറ്റിന്റെ ആറാം വിക്ഷേപണം വിജയകരമായി പൂർത്തിയാക്കി.

ഇതോടെ ലോകത്തിലെ തന്നെ ശക്തവും വലിപ്പമേറിയ റോക്കറ്റ് സംവിധാനമായ സ്റ്റാർഷിപ്പ് ബഹിരാകാശരംഗത്ത് പുതിയ നേട്ടങ്ങള്‍ കുറിച്ചിരിക്കുകയാണ്. സ്പേസ് എക്സിന്റെ വടക്കൻ ടെക്സസിലെ സ്റ്റാർബേസ് ഫെസിറ്റിയില്‍ ബുധനാഴ്ച പുലർച്ചെ 3.30-ഓടുകൂടിയാണ് വിക്ഷേപണം നടന്നത്.

സ്പേസ് എക്സ് സ്ഥാപകൻ മസ്കിനൊപ്പം നിയുക്ത യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും വിക്ഷേപണത്തിന് സാക്ഷിയായി.

ഭാവിദൗത്യങ്ങള്‍ക്ക് നിർണായകമായ പരീക്ഷണമെന്ന നിലയില്‍ ഏറെ പ്രാധാന്യമുള്ളതും അത്യന്തം സങ്കീർണമായ ദൗത്യമായിരുന്നു ഇത്. താപപ്രതിരോധസംവിധാനവും തിരിച്ച്‌ ഭൂമിയിലേക്ക് ഇറങ്ങുന്നതിനുള്ള പുതിയ ആശയങ്ങളും ദൗത്യത്തില്‍ പരീക്ഷിച്ചു.

X
Top