കുതിച്ചുയർന്ന് വിഴിഞ്ഞം തുറമുഖം; ഒരു വർഷത്തിനിടെ എത്തിയത് 392 കപ്പലുകൾ, കൈകാര്യം ചെയ്തത് 8.3 ലക്ഷം കണ്ടെയ്നറുകൾടോള്‍ പിരിവ് വേഗത കൂട്ടാന്‍ നടപടിയുമായി ദേശീയപാത അതോറിട്ടിരാജ്യത്ത് ചെറുകിട ഇടത്തരം വ്യവസായ സംരംഭങ്ങള്‍ വലിയ പ്രതിസന്ധി നേരിടുന്നുമൂന്നുമാസം കൊണ്ട് ഫാസ്റ്റാഗ് പിരിച്ചത് 20,682 കോടിരൂപഇന്ത്യ-യുഎസ് വ്യാപാരക്കരാർ: തുടർ ചർച്ചകൾക്കായി ഇന്ത്യൻ സംഘം വീണ്ടും അമേരിക്കയിലേക്ക്

സ്റ്റാര്‍ ഹെല്‍ത്തിന്റെ അറ്റാദായത്തില്‍ 35 ശതമാനം വളര്‍ച്ച

കൊച്ചി: സ്റ്റാര്‍ ഹെല്‍ത്ത് ആന്റ് അലൈഡ് ഇന്‍ഷൂറന്‍സ് 2024 സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം ത്രൈമാസത്തില്‍ 125 കോടി രൂപ അറ്റാദായം കൈവരിച്ചു. മുന്‍ വര്‍ഷം ഇതേ കാലയളവിലെ 93 കോടി രൂപയെ അപേക്ഷിച്ച് 35 ശതമാനം വര്‍ധനവാണിത്.

ആകെ പ്രീമിയം 17 ശതമാനം വര്‍ധനവോടെ 3732 കോടി രൂപയിലും എത്തിയിട്ടുണ്ട്. റീട്ടെയില്‍ ഹെല്‍ത്ത് വിഭാഗത്തിലെ പ്രീമിയം 3430 കോടി രൂപയിലും എത്തി. പുതിയ ഡിജിറ്റല്‍ പ്രീമിയത്തിന്റെ കാര്യത്തില്‍ 38 ശതമാനം വളര്‍ച്ചയാണ് സ്റ്റാര്‍ ഹെല്‍ത്ത് കൈവരിച്ചിട്ടുള്ളത്.

റീട്ടെയില്‍ ഇന്‍ഷൂറന്‍സ് വിഭാഗത്തില്‍ തങ്ങള്‍ക്കു മികച്ച വളര്‍ച്ചയാണു കൈവരിക്കാനായതെന്നും വരും മാസങ്ങളിലും ഇതേ പ്രവണത പ്രതീക്ഷിക്കുന്നതായും സ്റ്റാര്‍ ഹെല്‍ത്ത് ആന്റ് അലൈഡ് ഇന്‍ഷൂറന്‍സ് മാനേജിങ് ഡയറക്ടറും സിഇഒയുമായ ആനന്ദ് റോയ് പറഞ്ഞു.

ആരോഗ്യ ഇന്‍ഷൂറന്‍സ് വാങ്ങുന്നത് ലളിതമാക്കാന്‍ യുപിആര്‍ ക്യൂആര്‍ അധിഷ്ഠിത പണമടക്കല്‍ സംവിധാനത്തിന് തങ്ങള്‍ അടുത്തിടെ തുടക്കം കുറിച്ചിരുന്ന കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി.

X
Top