ബിജെപിയുടെ ബാങ്ക് ബാലൻസ് 10,000 കോടിയായി ഉയർന്നുഡോളറിനെതിരെ രൂപയുടെ മൂല്യം റെക്കോർഡ് തകർച്ചയിൽറഷ്യയുടെ അസംസ്കൃത എണ്ണ ഇന്ത്യയിലേക്ക് ഒഴുകുന്നതായി റിപ്പോർട്ട്വ്യാപാര, ഊര്‍ജ, പ്രതിരോധ മേഖകളില്‍ സഹകരണം ശക്തമാക്കാൻ ഇന്ത്യയും യുഎസുംനിര്‍മ്മാണ മേഖല തിളങ്ങുമെന്ന് റിപ്പോർട്ട്

ഐപിഒ പദ്ധതി റദ്ദാക്കി എസ്എസ്ബിഎ ഇന്നൊവേഷന്‍സ്, ഡ്രാഫ്റ്റ് പേപ്പറുകള്‍ പിന്‍വലിച്ചു

ന്യൂഡല്‍ഹി: പ്രമുഖ ടാക്‌സ് പോര്‍ട്ടലായ ടാക്‌സ് ബഡ്ഡിയുടെ മാതൃസ്ഥാപനം എസ്എസ്ബിഎ ഐപിഒ നടപടികള്‍ റദ്ദാക്കി. ഡ്രാഫ്റ്റ് പേപ്പറുകള്‍ പിന്‍വലിച്ചിട്ടുണ്ട്. കരട് ഓഫര്‍ രേഖകള്‍ പിന്‍വലിച്ചതായി ഓഗസ്റ്റ് 24 നാണ് കമ്പനി റെഗുലേറ്ററി ഫയലിംഗില്‍ അറിയിച്ചത്.

എന്നാല്‍ കാരണം വെളിപെടുത്തിയിട്ടില്ല. ഇത് നാലാമത്തെ കമ്പനിയാണ് ഈ വര്‍ഷം ഐപിഒ പദ്ധതികള്‍ ഉപേക്ഷിക്കുന്നത്. നേരത്തെ വസ്ത്ര ഫാഷന്‍ ബ്രാന്‍ഡായ ബാഴ്‌സലോണയുടെ ഉടമകളായ സ്റ്റിച്ചഡ് ടെക്‌സ്‌റ്റൈല്‍സ്, ചിരിപാല്‍ ഗ്രൂപ്പിന്റെ ഭാഗമായ നന്ദന്‍ ടെറി, ഉമ കണ്‍വെര്‍ട്ടര്‍ തുടങ്ങിയ കമ്പനികള്‍ അവരുടെ നിര്‍ദ്ദിഷ്ട പ്രാരംഭ ഓഹരി വില്‍പ്പന റദ്ദാക്കിയിരുന്നു.

ഐപിഒ വഴി 105 കോടി രൂപ സമാഹരിക്കാനാണ് എസ്എസ്ബിഎ പദ്ധതി തയ്യാറാക്കിയിരുന്നത്. 2017 ല്‍ രൂപം കൊണ്ട എസ്എസ്ബിഎയ്ക്ക് കീഴില്‍ രണ്ട് പ്ലാറ്റ് ഫോമുകളാണുള്ളത്. ടാക്‌സ്ബഡ്ഡിയും ഫിന്‍ബിന്‍ഗോയും.

നികുതി ഫയലിംഗ് (വരുമാനനികുതിയും ജിഎസ്ടിയും), ആസൂത്രണം, കണ്‍സള്‍ട്ടിംഗ്, ഐടി നോട്ടീസ് മാനേജ്‌മെന്റ് എന്നിവ വാഗ്ദാനം ചെയ്യുന്ന ടാക്‌സ്ബഡ്ഡി, 2019 മുതല്‍ സേവനങ്ങള്‍ നല്‍കിവരുന്നു. ആസൂത്രണം, ഉപദേശം, സമ്പത്ത് മാനേജ്‌മെന്റ് എന്നീ സാമ്പത്തിക പരിഹാരങ്ങള്‍ നല്‍കുന്ന ഫിന്‍ബിംഗോ 2022 മെയിലാണ് പ്രവര്‍ത്തനമാരംഭിച്ചത്.

സാങ്കേതിക,വിദ്യാഭ്യാസാധിഷ്ഠിത,സാമ്പത്തിക പരിഹാര, സേവന ദാതാക്കളാണ് ഇരു പ്ലാറ്റ്‌ഫോമുകളും.

X
Top