റഷ്യന്‍ എണ്ണ വാങ്ങുന്നത് നിര്‍ത്താതെ ഇന്ത്യയ്ക്ക് തീരുവ ഇളവില്ല: ട്രംപ്ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്ആര്‍ബിഐ സ്വര്‍ണ്ണ ശേഖരം ആദ്യമായി 100 ബില്യണ്‍ ഡോളറിന് മുകളില്‍

14,000 കോടി കടന്ന് ഇന്ത്യന്‍ കായിക വിപണി

ഹൈദരാബാദ്: ചരിത്രത്തില്‍ ആദ്യമായി ഇന്ത്യന്‍ കായിക വിപണി 14,000 കോടി കടന്നു. 2022ല്‍ കായിക മേഖലയില്‍ ചെലവഴിക്കപ്പെട്ടത് 14,209 കോടി രൂപയാണ്. ഗ്രൂപ്പ്എം ഇഎസ്പിയുടെ സ്‌പോര്‍ട്ടിങ് നേഷന്‍ റിപ്പോര്‍ട്ടിലാണ് ( Sporting Nation Report) ഇതുസംബന്ധിച്ച കണക്കുകള്‍ പ്രസിദ്ധീകരിച്ചത്. മുന്‍വര്‍ഷം കായിക വിപണി 9,530 കോടി രൂപയുടേതായിരുന്നു വിപണി.

സ്‌പോൺസര്‍ഷിപ്പുകള്‍, മാധ്യമങ്ങള്‍, പരസ്യം ഉള്‍പ്പെടയുള്ളവയിലെ ചെലവഴിക്കല്‍ ഉയര്‍ന്നു. 14,209 കോടിയില്‍ 85 ശതമാനവും ക്രിക്കറ്റിന്റെ സംഭാവനയാണ്. ഐപിഎല്‍ മാച്ചുകളുടെ എണ്ണം ഉയര്‍ന്നത്, ഐസിസി ടി20 ലോകകപ്പ്, ഏഷ്യ കപ്പ്, ഫിഫ ലോകകപ്പ്, ഐഎസ്എല്‍ ഉള്‍പ്പടെയുള്ളവ വിപണിയുടെ വളര്‍ച്ചയ്ക്ക് ആക്കം കൂട്ടി.

ആകെ തുകയുടെ 53 ശതമാനവും (7,533 കോടി) മാധ്യമ രംഗത്താണ് ചെലവഴിക്കപ്പെട്ടത്. സ്‌പോണ്‍സര്‍ഷിപ്പുകളിലൂടെ മാത്രം എത്തിയത് 5,907 കോടി രൂപയാണ്.

ഉയരുന്ന പരസ്യ വരുമാനം

സെലിബ്രിറ്റി കായിക താരങ്ങളുടെ പരസ്യ വരുമാനം 20 ശതമാനം ഉയര്‍ന്ന് 729 കോടിയായി. അതില്‍ 85 ശതമാനവും വിരാട് കോലി, എംഎസ് ധോണി, റോഹിത് ശര്‍മ, സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, രോഹിത് ശര്‍മ അടക്കമുള്ള ക്രിക്കറ്റ് താരങ്ങള്‍ക്കാണ് ലഭിക്കുന്നത്.

നീരജ് ചോപ്രയും പിവി സിന്ധുവും ആണ് മറ്റ് കായിക ഇനങ്ങളില്‍ നിന്നുള്ളവരില്‍ മുന്നിട്ട് നില്‍ക്കുന്നത്. ക്രിക്കറ്റിന് ആധിപത്യമുണ്ടെങ്കിലും ഫുട്‌ബോള്‍, കബഡി, ഗോള്‍ഫ്, മാരത്തോണുകള്‍ തുടങ്ങിയവ ശ്രദ്ധേയമായ വളര്‍ച്ച നേടുന്നുണ്ടെന്നാണ് ഗ്രൂപ്പ്എം സൗത്ത് ഏഷ്യ സ്‌പോര്‍ട്‌സ് ഹെഡ് വിനീത് കര്‍ണിക്കിന്റെ വിലയിരുത്തല്‍.

14 ശതമാനം സിഎജിആറോട് (Compound Annual Growth Rate) കൂടി സമ്പദ് വ്യവസ്ഥയില്‍ ഏറ്റവും മികച്ച പ്രകടനം കാഴ്ച വെക്കുന്ന മേഖയാണ് കായികരംഗമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

X
Top