കുതിച്ചുയർന്ന് വിഴിഞ്ഞം തുറമുഖം; ഒരു വർഷത്തിനിടെ എത്തിയത് 392 കപ്പലുകൾ, കൈകാര്യം ചെയ്തത് 8.3 ലക്ഷം കണ്ടെയ്നറുകൾടോള്‍ പിരിവ് വേഗത കൂട്ടാന്‍ നടപടിയുമായി ദേശീയപാത അതോറിട്ടിരാജ്യത്ത് ചെറുകിട ഇടത്തരം വ്യവസായ സംരംഭങ്ങള്‍ വലിയ പ്രതിസന്ധി നേരിടുന്നുമൂന്നുമാസം കൊണ്ട് ഫാസ്റ്റാഗ് പിരിച്ചത് 20,682 കോടിരൂപഇന്ത്യ-യുഎസ് വ്യാപാരക്കരാർ: തുടർ ചർച്ചകൾക്കായി ഇന്ത്യൻ സംഘം വീണ്ടും അമേരിക്കയിലേക്ക്

സ്പെയ്ഡെക്സ് ദൗത്യത്തിനുള്ള വിക്ഷേപണ വാഹനം സജ്ജമായി

ചെന്നൈ: രണ്ട് വ്യത്യസ്ത പേടകങ്ങള്‍ ബഹിരാകാശത്തുവെച്ച്‌ കൂട്ടിയോജിപ്പിക്കുന്നതിനുള്ള ഇന്ത്യയുടെ സ്പെയ്ഡെക്സ് ദൗത്യത്തിനുള്ള വിക്ഷേപണ വാഹനം ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പെയ്സ് സെന്ററില്‍ സജ്ജമായി. ഇതില്‍ ഉപഗ്രഹങ്ങള്‍ ഘടിപ്പിക്കുന്ന പ്രവൃത്തിയാണ് ഇനി നടക്കുക.

ബഹിരാകാശ ഗവേഷണ സംഘടനയുടെ (ഐ.എസ്.ആർ.ഒ.)ധ്രുവീയ വിക്ഷേപണ വാഹന(പി.എസ്.എല്‍.വി -സി60)ത്തില്‍ ഈ മാസം ഒടുവിലാവും സ്പെയ്ഡെക്സ് അഥവാ സ്പെയ്സ് ഡോക്കിങ് എക്സ്പെരിമെന്റിന്റെ വിക്ഷേപണം.

ഡിസംബർ 30 മുതല്‍ ജനുവരി 13 വരെയാണ് വിക്ഷേപണത്തിനുള്ള സമയപരിധിയായി നിശ്ചയിച്ചിട്ടുള്ളത്.

ഒറ്റ വിക്ഷേപണത്തിലൂടെ 220 കിലോഗ്രാം ഭാരമുള്ള രണ്ട് ചെറിയ ഉപഗ്രഹങ്ങളാണ് ഭ്രമണപഥത്തിലെത്തിക്കുക. ഇവ തമ്മില്‍ 20 കിലോമീറ്റർ അകലമായിരിക്കും തുടക്കത്തിലുണ്ടാവുക.

ഭൂമിയെ ചുറ്റുന്നതിനിടെ ഘട്ടംഘട്ടമായി അകലം കുറച്ചുകൊണ്ടുവന്ന ശേഷമാണ് കൂട്ടിയോജിപ്പിക്കുക. വിക്ഷേപണം കഴിഞ്ഞ് പത്തു ദിവസത്തിനുള്ളില്‍ ദൗത്യം പൂർത്തിയാവുമെന്നാണ് കരുതുന്നത്.

ദൗത്യം വിജയിച്ചാല്‍ സ്പെയ്സ് ഡോക്കിങ് സാധ്യമാക്കുന്ന നാലാം രാജ്യമാകും ഇന്ത്യ. യു.എസ്., റഷ്യ, ചൈന എന്നീ രാജ്യങ്ങള്‍ക്കാണ് നിലവില്‍ ഈ സാങ്കേതിക വിദ്യയുള്ളത്.

ചാന്ദ്ര പര്യവേക്ഷണമായ ചന്ദ്രയാനിന്റെ അടുത്ത ഘട്ടത്തിനും മനുഷ്യനെ ബഹിരാകാശത്തെത്തിക്കുന്നതിനുള്ള ഗഗൻയാനിനും മുതല്‍ക്കൂട്ടാവും ഈ സാങ്കേതിക വിദ്യ.

ഭാരതീയ അന്തരീക്ഷ സ്റ്റേഷൻ എന്ന പേരില്‍ ഇന്ത്യ വിഭാവനം ചെയ്യുന്ന ബഹിരാകാശ നിലയവും ഇതുപോലെ വ്യത്യസ്ത പേടകങ്ങള്‍ ഒരുമിച്ചു ചേർത്തുകൊണ്ടാവും നിർമിക്കുക.

X
Top