Alt Image
വീടും ഭൂമിയും വിൽക്കുമ്പോഴുള്ള ഇൻഡക്സേഷൻ എടുത്ത് കളഞ്ഞത് ബാദ്ധ്യതയാകും; റി​യ​ൽ​ ​എ​സ്‌​റ്റേ​റ്റ് ​മേഖലയുടെ ഭാവിയിൽ ആ​ശ​ങ്ക​യോടെ നി​ക്ഷേ​പ​ക​ർവമ്പൻ കപ്പൽ കമ്പനികൾ വിഴിഞ്ഞത്തേക്ക് എത്തുന്നുചൈനീസ് കമ്പനികളുടെ നിക്ഷേപ നിയന്ത്രണങ്ങള്‍ ലഘൂകരിക്കുന്നുധാതുക്കള്‍ക്ക്‌ നികുതി ചുമത്താന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമുണ്ട്: സുപ്രീംകോടതിഭക്ഷ്യ വിലക്കയറ്റം നേരിടാൻ 10,000 കോടിയുടെ പദ്ധതിയുമായി സര്‍ക്കാര്‍

ടാറ്റ സൺസിന്റെ യോഗത്തിൽ എസ്പി ഗ്രൂപ്പ് പ്രതികൂല നിലപാട് എടുത്തേക്കില്ല

മുംബൈ: ടാറ്റ ഗ്രൂപ്പ് കമ്പനികളുടെ പ്രമോട്ടറും മുഖ്യ ഇൻവെസ്റ്റ്മെന്റ് ഹോൾഡിങ് കമ്പനിയുമായ ടാറ്റ സൺസ് ലിമിറ്റഡിന്റെ വാർഷിക പൊതുയോഗത്തിൽ ഷപൂർജി പല്ലോൺജി (SP) ഗ്രൂപ്പ് പ്രതികൂല ആവശ്യങ്ങളൊന്നും ഉന്നയിച്ചേക്കില്ലെന്ന് സൂചന.

ടാറ്റ കമ്പനികളുടെ മാതൃകമ്പനിയിൽ 18 ശതമാനം ഓഹരി വിഹിതം എസ്പി ഗ്രൂപ്പിന്റെ കൈവശമാണ്. ടാറ്റ സൺസിന്റെ മുൻ ചെയർമാനും എസ്പി ഗ്രൂപ്പ് അംഗവുമായിരുന്ന സൈറസ് മിസ്ത്രിയുടെ മരണത്തിന് ശേഷം ചേരുന്ന ആദ്യ വാർഷിക പൊതുയോഗം കൂടിയാണ് ഓഗസ്റ്റ് 29ന് നിശ്ചയിച്ചിട്ടുള്ളത്. കഴിഞ്ഞ വർഷം മുംബൈയ്ക്ക് സമീപം നടന്ന റോഡപകടത്തിലാണ് സൈറസ് മിസ്ത്രി അന്തരിച്ചത്.

എസ്പി ഗ്രൂപ്പിന്റെ ഭാഗമായ സൈറസ് ഇൻവെസ്റ്റ്മെന്റ്സ് പ്രൈവറ്റ് ലിമിറ്റഡിനും സ്റ്റെർലിങ് ഇൻവെസ്റ്റ്മെന്റ് കോർപറേഷനും ചേർന്ന് ടാറ്റ സൺസിന്റെ 18.4 ശതമാനം ഓഹരിയാണ് സ്വന്തമായുള്ളത്.

ഈ ഓഹരികൾ ബാങ്കിൽ പണയം വെച്ചിട്ട് 300 കോടിയോളം ഡോളർ (ഏകദേശം 25,000 കോടി രൂപ) വായ്പ എടുത്തിട്ടുണ്ട്. ഇത് എസ്പി ഗ്രൂപ്പിന്റെ മറ്റ് കടങ്ങളുടെ തിരിച്ചടവിനും കമ്പനികളുടെ പ്രവർത്തനങ്ങൾക്കായും വിനിയോഗിച്ചു.

നേരത്തെ 2016ൽ, ടാറ്റ സൺസിന്റെ ചെയർമാൻ സ്ഥാനത്ത് നിന്നും സൈറസ് മിസ്ത്രിയെ ടാറ്റ കുടുംബം മാറ്റിയതിനെതിരേ നിയമ പോരാട്ടം നടത്തിയെങ്കിലും വിജയിച്ചില്ല. കോടതി വിധികൾ ടാറ്റ കുടുംബത്തിന് അനുകൂലമായാണ് ഭവിച്ചത്.

തുടർന്ന് എസ്പി ഗ്രൂപ്പിന്റെ പുനസംഘടനയ്ക്കും വളർച്ചയ്ക്കും വേണ്ടിയുള്ള പദ്ധതികളുടെ ആസൂത്രണത്തിലേക്ക് മൂത്ത സഹോദരനും എസ്പി ഗ്രൂപ്പ് ചെയർമാനുമായ ഷപൂർ മിസ്ത്രിയുമായി ചേർന്ന് ശ്രദ്ധകേന്ദ്രീകരിച്ചു.

അതേസമയം ടാറ്റ സൺസിന്റെ കഴിഞ്ഞ വാർഷിക പൊതുയോഗത്തിൽ, ഉയർന്ന തോതിലുള്ള ലാഭവിഹിതം നൽകണമെന്ന് (Dividend Payout) എസ്പി ഗ്രൂപ്പ് ആവശ്യം ഉന്നയിച്ചിരുന്നു.

2022 സാമ്പത്തിക വർഷത്തിൽ ടാറ്റ സൺസിൽ നിന്നുള്ള ലാഭവിഹിതം 2.5 ശതമാനം മാത്രമാണെന്നും വ്യവസായ രംഗത്ത് സാധാരണ നൽകുന്ന ലാഭവിഹിതത്തിന്റെ തോത് 25 ശതമാനമാണെന്നും ചൂണ്ടിക്കാട്ടിയാണ് എസ്പി ഗ്രൂപ്പ് വിഷയം ഉയർത്തിയത്.

2023 സാമ്പത്തിക വർഷത്തിൽ ടാറ്റ സൺസ് പ്രഖ്യാപിച്ച ലാഭവിഹിതം 1,750 ശതമാനമാണ് (ഓഹരിയുടെ മുഖവിലയുടെ അടിസ്ഥാനത്തിൽ). തൊട്ടുമുന്നത്തെ സാമ്പത്തിക വർഷമിത് 1,000 ശതമാനമായിരുന്നു. ഇതിലൂടെ ലാഭവിഹിതമായി കിട്ടിയ തുക 707.1 കോടിയാണ്.

ഒരു വർഷം മുൻപ് ലാഭവിഹിതമായി നേടിയ തുക 404 കോടിയായിരുന്നു. നിലവിൽ സ്വന്തം കമ്പനികളുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്ന പ്രവർത്തനങ്ങളിലാണ് എസ്പി ഗ്രൂപ്പ് ശ്രദ്ധപതിപ്പിച്ചിട്ടുള്ളതെന്ന് അടുത്തവൃത്തങ്ങൾ സൂചിപ്പിച്ചു.

എന്തായാലും കോടതി വിധിയോടെ രണ്ട് വമ്പൻ ഗ്രൂപ്പുകളും തമ്മിലുള്ള ഭിന്നതയുടെ ഭൂരിഭാഗം വിഷയങ്ങളും അവസാനിച്ചെന്നാണ് വിപണി വിദഗ്ധരുടെ വിലയിരുത്തൽ.

X
Top