മേയ്ഡ് ഇൻ ഇന്ത്യ കളിപ്പാട്ടങ്ങളോട് മുഖം തിരിച്ച് ലോക രാജ്യങ്ങൾസൗരവൈദ്യുതിയ്ക്കുള്ള കേരളത്തിന്റെ ജനറേഷൻ ഡ്യൂട്ടി കേന്ദ്രനയത്തിന് വിരുദ്ധംഉദാരവൽക്കരണ നടപടികൾ ഊർജിതമാക്കുമെന്ന് വ്യവസായ സെക്രട്ടറിവിദേശ നാണയ ശേഖരത്തിൽ കുതിപ്പ്പേഴ്‌സണല്‍ കമ്പ്യൂട്ടര്‍ വിപണിയിൽ മികച്ച വളര്‍ച്ച

മൂലധന സമാഹരണത്തിന് സൗത്ത് ഇന്ത്യൻ ബാങ്ക്

ന്യൂഡൽഹി: 2500 കോടി രൂപയുടെ മൂലധന സമാഹരണം ലക്ഷ്യമിട്ട് സൗത്ത് ഇന്ത്യൻ ബാങ്ക്. ജൂലൈ 12ന് ചേരുന്ന വാർഷിക പൊതുയോഗത്തിൽ ഇതിനാവശ്യമായ അനുമതി നേടുകയാണ് ലക്ഷ്യം. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ നടന്ന വാർഷിക പൊതുയോഗത്തിൽ മൂലധന സമാഹരണത്തിനു അനുമതി നേടിയിരുന്നുവെങ്കിലും പദ്ധതി നടപ്പാക്കിയിരുന്നില്ല. വിപണിയുടെ അവസ്ഥ മോശമായിരുന്നതാണ് കാരണമായി പറയുന്നത്.
ഇത് കണക്കിലെടുത്താണ് ഈ വർഷം ചേരുന്ന വാർഷിക പൊതു യോഗത്തിൽ വീണ്ടും അനുമതി തേടുന്നത്. വിവിധ കടപ്പത്രങ്ങളിലൂടെ 2000 കോടി രൂപയും പ്രൈവറ്റ് പ്ലേസ്മെന്റ് രീതിയിൽ മറ്റൊരു 500 കോടി രൂപയും സമാഹരിക്കാനാണ് ഉദ്ദേശം. ബാങ്ക് ലക്ഷ്യമിടുന്ന വളർച്ച കൈവരിക്കാൻ ആവശ്യമായ മൂലധനം നേടുകയാണ് ലക്ഷ്യമെന്ന് ബാങ്ക് വ‍ൃത്തങ്ങൾ പറയുന്നു. രണ്ട് ഘട്ടങ്ങളിലായാണ് കടപ്പത്രങ്ങൾ ഇറക്കുക.

X
Top