ജിഎസ്ടി ഇളവു നിഷേധം: പരാതിക്കു പുതിയ സംവിധാനവുമായി കേന്ദ്രംസംസ്ഥാനങ്ങൾക്ക് 17,000 കോടി ജിഎസ്ടി നഷ്ടപരിഹാരം; കേരളത്തിന് 773 കോടി ലഭിക്കുംകേന്ദ്ര നികുതിവരുമാനം ലക്ഷ്യം മറികടന്നേക്കുംരാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് താഴേക്ക്ബജറ്റ് കമ്മി കുറഞ്ഞത് 50 ബേസിസ് പോയിന്റ് താഴ്ത്താന്‍ കേന്ദ്രം

ഐപിഎല്‍ സംപ്രേക്ഷണാവകാശം വിറ്റുപോയത് 44,075 കോടി രൂപയ്‌ക്കെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്ഹി: ഇന്ത്യന് പ്രീമിയര് ലീഗിന്റെ സംപ്രേഷണാവകാശം റെക്കോഡ് തുകയ്ക്ക് വിറ്റതായി റിപ്പോര്ട്ട്. 2023 മുതല് 2027 വരെയുള്ള അഞ്ച് വര്ഷത്തെ കാലായളവിലേക്കുള്ള ടെലിവിഷന്-ഡിജിറ്റള് സംപ്രേഷണാവകാശമാണ് വിറ്റുപോയത്. 44,075 കോടി രൂപയ്ക്കാണ് ഐ.പി.എല്ലിലെ അടുത്ത അഞ്ച് വര്ഷത്തെ സംപ്രേഷണാവകാശം വിറ്റുപോയത്. രണ്ട് കമ്പനികള് സംപ്രേഷണാവകാശം സ്വന്തമാക്കിയതായി റിപ്പോര്ട്ടുകള് സൂചിപ്പിക്കുന്നു.
ടിവി സംപ്രേഷണാവകാശം 23,575 കോടി രൂപയ്ക്കും ഡിജിറ്റല് സംപ്രേഷണാവകാശം 20,500 കോടി രൂപയ്ക്കും വിറ്റതായി ദേശീയ മാധ്യമങ്ങള് റിപ്പോര്ട്ട് ചെയ്തു. ഇതോടെ ഒരു മത്സരത്തില് നിന്ന് മാത്രമായി ബിസിസിഐയ്ക്ക് ഏകദേശം 107 കോടി രൂപയിലധികം തുക ലഭിക്കും.
ഡിജിറ്റല് സംപ്രേഷണം വിയാകോം 18 സ്വന്തമാക്കിയെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്ട്ട് ചെയ്യുന്നു. ടെലിവിഷന് സംപ്രേഷണാവകാശം സോണി സ്റ്റാറില് നിന്ന് തിരിച്ചുപിടിക്കുമെന്നും റിപ്പോര്ട്ടുകള് സൂചിപ്പിക്കുന്നു.
രണ്ട് ദിവസമായി നടക്കുന്ന ലേലത്തില് സോണി, വിയാകോം, ഡിസ്നി പ്ലസ് ഹോട്സ്റ്റാര്, റിലയന്സ് തുടങ്ങിയ വമ്പന്മാരാണ് പങ്കെടുക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ ലേലങ്ങളിലൊന്നിനാണ് ഐ.പി.എല് വേദിയാകുന്നത്.
2017-2022 കാലയളവില് സ്റ്റാര് ഇന്ത്യയാണ് സംപ്രേഷണാവകാശം സ്വന്തമാക്കിയത്. അന്ന് 16,347 കോടി രൂപ മുടക്കിയാണ് സ്റ്റാര് സോണിയുടെ വെല്ലുവിളി മറികടന്ന് ലേലം ഉറപ്പിച്ചത്.

X
Top