
മുംബൈ: എസ്‌എംഎല്‍ ഇസൂസു ഇനി മഹീന്ദ്രയ്ക്കു സ്വന്തം. 555 കോടി രൂപയ്ക്ക് കമ്പനിയുടെ 58.96 ശതമാനം ഓഹരികള്‍ മഹീന്ദ്ര ഗ്രൂപ്പ് ഏറ്റെടുത്തു. ഏറ്റെടുക്കലിന് അനുമതി പൂർത്തിയാകുന്ന മുറയ്ക്ക് എസ്‌എംഎല്‍ ഇസൂസുവിന്റെ പേര് എസ്‌എംഎല്‍ മഹീന്ദ്ര ലിമിറ്റഡ് എന്നുമാറ്റുമെന്നും കമ്പനി അറിയിച്ചു.
2025 ഏപ്രിലില്‍ എസ്‌എംഎല്‍ ഇസൂസുവില്‍ ഓഹരി ഏറ്റെടുക്കുന്നതിന് മഹീന്ദ്ര ധാരണയായിരുന്നു. ഓഹരിയൊന്നിന് 650 രൂപ നിരക്കിലാണ് ഏറ്റെടുക്കല്‍. ധാരണപ്രകാരം കമ്പനിയില്‍ ജപ്പാനിലെ സുമിടോമോ കോർപ്പറേഷനുള്ള 43.96 ശതമാനം ഓഹരികളും മഹീന്ദ്ര വാങ്ങി.
കൂടാതെ ഇസൂസുവിനുള്ള 15 ശതമാനം ഓഹരികളും ഏറ്റെടുത്തു. സെബി ചട്ടപ്രകാരം വിപണിയില്‍നിന്ന് 26 ശതമാനം ഓഹരികള്‍ വാങ്ങുന്നതിന് ഓപ്പണ്‍ ഓഫറുമുണ്ടാകും. 3.5 ടണ്‍ ശേഷിയുള്ള വാണിജ്യ വാഹന വിഭാഗത്തില്‍ സാന്നിധ്യം ശക്തമാക്കാൻ ലക്ഷ്യമിട്ടാണ് ഏറ്റെടുക്കല്‍. വിനോദ് സഹായിയെ കമ്ബനിയുടെ ചെയർമാനായും ഡോ. വെങ്കട് ശ്രീനിവാസിനെ സിഇഒ യുമായും നിയമിച്ചിട്ടുണ്ട്.