മാര്‍ച്ച് ജിഎസ്ടി വരുമാനം 1.56 ലക്ഷം കോടി, എക്കാലത്തേയും ഉയര്‍ന്ന രണ്ടാമത്തെ തുകഡിസംബര്‍ പാദത്തില്‍ കേന്ദ്രസര്‍ക്കാര്‍ ബാധ്യത 150.95 ലക്ഷം കോടി രൂപഇന്ത്യ-മലേഷ്യ വ്യാപാരം ഇനി രൂപയില്‍ തീര്‍പ്പാക്കാംപ്രതിരോധ കയറ്റുമതി റെക്കോര്‍ഡ് ഉയരത്തില്‍ – മന്ത്രി രാജ്‌നാഥ് സിംഗ്ഏപ്രില്‍-ഫെബ്രുവരി കാലയളവിലെ ധനകമ്മി 14.54 ലക്ഷം കോടി രൂപ, ബജറ്റ് ലക്ഷ്യത്തിന്റെ 83 ശതമാനം

ജൂണിലെ 50 ബേസിസ് പോയിന്റ് വര്‍ധനയ്ക്കുശേഷം പലിശനിരക്ക് വര്‍ധന നാമമാത്രമാകുമെന്ന് വിദഗ്ധര്‍

ന്യൂഡല്‍ഹി: മികച്ച മണ്‍സൂണും കേന്ദ്രസര്‍ക്കാറിന്റെ തീരുവ കുറക്കല്‍ ഫലം കാണുന്നതും കാരണം ആര്‍ബിഐയുടെ തുടര്‍ന്നുള്ള പലിശനിരക്ക് വര്‍ധന നാമമാത്രമാകുമെന്ന് റിപ്പോര്‍ട്ട്. മണ്‍സൂണ്‍ സാധാരണനിലയിലാകുമെന്ന് കാലവസ്ഥ മന്ത്രാലയം നേരത്തെ പ്രവചിച്ചിരുന്നു.
ഇതോടെ കാര്‍ഷികരംഗം വളര്‍ച്ച കൈവരിക്കുമെന്നുറപ്പായി. വടക്കുപടിഞ്ഞാറന്‍ മണ്‍സൂണിനെ ആശ്രയിച്ചാണ് രാജ്യത്തിന്റെ കാര്‍ഷികവ്യവസ്ഥ നിലനില്‍ക്കുന്നത്. നേരത്തെ കോവിഡ് കെടുതികളെ അതിജീവിച്ച് 4 ശതമാനം വളര്‍ച്ച നേടാന്‍ കാര്‍ഷികരംഗത്തിനായിരുന്നു.
ആര്‍ബിഐ മുന്‍ ഡെപ്യൂട്ടി ഗവര്‍ണര്‍ രാമ സുബ്രമണ്യം ഗാന്ധി പറയുന്നതനുസരിച്ച് കേന്ദ്രബാങ്ക് ജൂണില്‍ 50 ബേസിസ് പോയിന്റ് പലിശനിരക്ക് ഉയര്‍ത്തും. അതിനുശേഷം നാമമാത്ര നിരക്ക് വര്‍ധന മാത്രമാണുണ്ടാകുക. വളര്‍ച്ചയ്ക്ക് ഭംഗം വരുത്തുന്ന രീതിയില് കടുത്ത നടപടികളിലേയ്ക്ക് കേന്ദ്രബാങ്ക് കടക്കില്ലെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഗവര്‍ണര്‍ ശക്തികാന്ത് ദാസും നേരത്തെ പറഞ്ഞു.
വിപണിയെ ഞെട്ടിക്കുന്ന തരത്തിലുള്ള നിരക്ക് വര്‍ധനവ് പ്രതീക്ഷിക്കേണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്. മെയ് 4 ന് അപ്രതീക്ഷിതമായി റിപ്പോ നിരക്ക് 40 ബേസിസ് പോയിന്റും കാഷ് റിസര്‍വ് റേഷ്യോ (സിആര്‍ആര്‍) 50 ബിപിഎസും കേന്ദ്രബാങ്ക് വര്‍ധിപ്പിച്ചിരുന്നു. ഈ സാമ്പത്തിക വര്‍ഷത്തെ പണപ്പെരുപ്പ അനുമാനം വര്‍ധിപ്പിക്കാനും കേന്ദ്രബാങ്ക് തയ്യാറായി.
നിരക്ക് വര്‍ധന നിലവില്‍ വന്നിട്ടും ഏപ്രില്‍ മാസത്തില്‍ ഉപഭോക്തൃ വിലനിലവാരം എട്ട് വര്‍ഷത്തെ ഉയരം കുറിച്ചിരുന്നു. മൊത്തവില സൂചികയും17 വര്‍ഷത്തിലെ ഉയരത്തിലുമെത്തി. അതുകൊണ്ടുതന്നെ ജൂണിലും ആഗസ്റ്റിലും കേന്ദ്രബാങ്ക് പലിശനിരക്ക് കാല്‍ ശതമാനം വര്‍ധിപ്പിക്കുമെന്നാണ് റേറ്റിംഗ് ഏജന്‍സി ഇക്ര പറയുന്നത്. എന്നാല്‍ സെപ്തംബറിലെ നിരക്ക് വര്‍ധന ആ സമയത്തെ സാഹചര്യങ്ങള്‍ക്കധിഷ്ഠിതമായിരിക്കുമെന്നും അവര്‍ പ്രതീക്ഷിക്കുന്നു.

X
Top