റഷ്യന്‍ എണ്ണ വാങ്ങുന്നത് നിര്‍ത്താതെ ഇന്ത്യയ്ക്ക് തീരുവ ഇളവില്ല: ട്രംപ്ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്ആര്‍ബിഐ സ്വര്‍ണ്ണ ശേഖരം ആദ്യമായി 100 ബില്യണ്‍ ഡോളറിന് മുകളില്‍

ഓട്ടോമൊബൈല്‍ റീട്ടെയില്‍ വില്‍പ്പനയില്‍ നേരിയ വര്‍ധന

ന്യൂഡൽഹി: ഏപ്രില്‍ മാസത്തിലെ മൊത്തത്തിലുള്ള ഓട്ടോമൊബൈല്‍ റീട്ടെയില്‍ വില്‍പ്പനയില്‍ നേരിയ വര്‍ധന. 2.95 ശതമാനം വര്‍ധനയോടെ 2,87,952 യൂണിറ്റുകളാണ് വിറ്റഴിച്ചത്.

ചൈത്ര നവരാത്രി, അക്ഷയ തൃതീയ, ബംഗാളി പുതുവത്സരം, ബൈശാഖി, വിഷു എന്നിവയോടനുബന്ധിച്ച് ഉപഭോക്താക്കളുടെ വാങ്ങലുകള്‍ പൂര്‍ത്തിയായതായി ഫെഡറേഷന്‍ ഓഫ് ഓട്ടോമോട്ടീവ് ഡീലേഴ്സ് അസോസിയേഷന്‍സ് അറിയിച്ചു.

2024 ഏപ്രിലില്‍ ഇന്ത്യയിലെ മൊത്തം ഓട്ടോമൊബൈല്‍ വില്‍പ്പന 22,22,463 യൂണിറ്റയിരുന്നു. വാണിജ്യ വാഹനങ്ങള്‍ (സിവി) ഒഴികെയുള്ള എല്ലാ വിഭാഗങ്ങളുടെയും വില്‍പ്പന മികച്ചതായി.

ഇരുചക്ര വാഹനങ്ങള്‍, മുച്ചക്ര വാഹനങ്ങള്‍, പാസഞ്ചര്‍ വാഹനങ്ങള്‍ (പിവി), ട്രാക്ടര്‍ എന്നിവയുടെ വില യഥാക്രമം 2.25 ശതമാനം, 24.5 ശതമാനം, 1.5 ശതമാനം, 7.5 ശതമാനം എന്നിങ്ങനെ വര്‍ദ്ധിച്ചു. അതേസമയം വാണിജ്യ വാഹനങ്ങള്‍ ഒരു ശതമാനം കുറഞ്ഞതായി എഫ്എഡിഎ അറിയിച്ചു.

ഈ വര്‍ഷം ഏപ്രിലില്‍ ഇരുചക്ര വാഹനങ്ങളുടെ ചില്ലറ വില്‍പ്പന 16,86,774 യൂണിറ്റായി ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 16,49,591 യൂണിറ്റായിരുന്നു. പാസഞ്ചര്‍ വെഹിക്കിള്‍ വിഭാഗത്തില്‍ കഴിഞ്ഞ മാസം 3,49,939 യൂണിറ്റുകള്‍ വിറ്റഴിച്ചു. ഒരു വര്‍ഷം മുമ്പ് ഇതേകാലയളവില്‍ പിവി വില്‍പ്പന 3,44,594 യൂണിറ്റായിരുന്നു.

ഇരുചക്ര വാഹനങ്ങളുടെ റീട്ടെയില്‍ വില്‍പ്പനയില്‍ സ്ഥിരതയുള്ള ഉയര്‍ച്ച പ്രകടമാണെന്ന് എഫ്എഡിഎ പ്രസിഡന്റ് സിഎസ് വിഘ്‌നേശ്വര്‍ പറഞ്ഞു. വ ാര്‍ഷികാടിസ്ഥാനത്തില്‍ 2.25 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. സമ്മിശ്ര പ്രതികൂല സാഹചര്യങ്ങള്‍ക്കിടയിലും സ്ഥിരമായ ഡിമാന്‍ഡ് അന്തരീക്ഷം അടിവരയിടുന്നു.

പരിമിതമായ മോഡല്‍ അവതരണങ്ങള്‍ ഉണ്ടായിരുന്നിട്ടും, പിവി സെഗ്മെന്റ് വാര്‍ഷികാടിസ്ഥാനത്തില്‍ 1.55 ശതമാനം വര്‍ധനവ് രേഖപ്പെടുത്തി. അതേസമയം മാസാടിസ്ഥാനത്തില്‍ 0.19 ശതമാനം ഇടിവ് രേഖപ്പെടുത്തി.

എന്‍ട്രി ലെവല്‍ ഉപഭോക്താക്കള്‍ ജാഗ്രത പാലിച്ചിട്ടും സുസ്ഥിരമായ എസ്യുവി ഡിമാന്‍ഡ് വാഹനങ്ങളുടെ വില്‍പ്പനയെ പിന്തുണച്ചു.

കഴിഞ്ഞ മാസം സിവി റീട്ടെയില്‍ വില്‍പ്പന 1.05 ശതമാനം ഇടിഞ്ഞ് 90,558 യൂണിറ്റായി. 2024 ഏപ്രിലില്‍ ഇത് 91,516 യൂണിറ്റായിരുന്നു. മറുവശത്ത്, ട്രാക്ടര്‍ റീട്ടെയില്‍ വില്‍പ്പന 7.56 ശതമാനം വര്‍ധിച്ച് 60,915 യൂണിറ്റായി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 56,635 യൂണിറ്റായിരുന്നു.

2024 ഏപ്രിലില്‍ ഇത് 80,127 യൂണിറ്റായിരുന്നു. കഴിഞ്ഞ മാസം ത്രീ വീലര്‍ വിഭാഗത്തില്‍ 24.51 ശതമാനം വര്‍ധനവുണ്ടായി 99,766 യൂണിറ്റായി.

X
Top