നാണയപ്പെരുപ്പം നിയന്ത്രിക്കുന്നതിനുള്ള നടപടികൾ ആർബിഐ വീണ്ടും ശക്തമാക്കിയേക്കുംഇന്ത്യയില്‍ കറന്‍സി പ്രചാരം ഇരട്ടിയായിഭക്ഷ്യ ഉത്പന്നങ്ങളുടെ വിലക്കയറ്റം: വിപണി ഇടപെടലുകൾ ശക്തമാക്കി കേന്ദ്രവും ആർബിഐയുംഅമേരിക്കയിൽ നാണയപ്പെരുപ്പ ഭീഷണി: വിദേശ നിക്ഷേപകർ ഇന്ത്യൻ വിപണിയിൽ കരുതലെടുക്കുന്നുബസ്മതി അരിയുടെ കയറ്റുമതി വര്‍ധിച്ചു

ആര്‍ബിഐ നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നതിനായി സ്ലൈസ് കാര്‍ഡ് പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തുന്നു

ന്യൂഡല്‍ഹി: അടുത്ത മാസം കാര്‍ഡ് പ്രവര്‍ത്തനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തുമെന്ന് ഫിന്‍ടെക് സ്റ്റാര്‍ട്ടപ്പ് സ്ലൈസ്. പുതിയ സംവിധാനത്തിലേക്ക് മാറുന്നതിനാലാണ് ഇത്. ഡിജിറ്റല്‍ വായ്പ സംബന്ധിച്ച ആര്‍ബിഐ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നതിനായാണ് കമ്പനി പുതിയ സംവിധാനം ആവിഷ്‌ക്കരിക്കുന്നത്.

‘നവംബര്‍ അവസാനം മുതല്‍ ഇടപാടുകള്‍ക്ക് കാര്‍ഡ് ഉപയോഗിക്കാന്‍ കഴിയില്ല. പുതിയ സംവിധാനത്തിലേയ്ക്ക് അപ്ഗ്രേഡ് ചെയ്യുമ്പോള്‍ ഞങ്ങള്‍ നിങ്ങളെ മുന്‍കൂട്ടി അറിയിക്കും, ”സ്ലൈസ് അതിന്റെ ഉപഭോക്താക്കള്‍ക്ക് അയച്ച മെയിലില്‍ പറഞ്ഞു. പുതിയ ഡിജിറ്റല്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ചായിരിക്കണം വാലറ്റുകളും കാര്‍ഡുകളും നംവബര്‍ 30 ന് ശേഷം പ്രവര്‍ത്തിക്കേണ്ടതെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ അന്ത്യശാസനം നല്‍കിയിരുന്നു.

ക്രെഡിറ്റ് ഉല്‍പ്പന്നങ്ങള്‍ വാഗ്ദാനം ചെയ്യുന്ന പ്രീപെയ്ഡ് പേയ്മെന്റ് ഉപകരണങ്ങള്‍ (പിപിഐകള്‍) പോലുള്ള മൂന്നാം കക്ഷി പ്ലാറ്റ്ഫോമുകള്‍ക്കായി ഓഗസ്റ്റ് 10 നാണ് ആര്‍ബിഐ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കിയത്. ഇതിനായി സമയപരിധി നവംബര്‍ 30 ആയി കേന്ദ്രബാങ്ക് നിശ്്ചയിക്കുകയും ചെയ്തു.

X
Top