ബജറ്റിൽ റെയിൽവേയുടെ പ്രതീക്ഷയെന്ത്?സ്വര്‍ണത്തിന് ഇ-വേ ബില്‍ പുനഃസ്ഥാപിച്ച് ജിഎസ്ടി വകുപ്പ്പുതിയ ആദായ നികുതി ബില്‍ അവതരിപ്പിച്ചേക്കുംവ്യാജവിവരങ്ങള്‍ നല്‍കി നികുതി റീഫണ്ടിന് ശ്രമിച്ച 90,000 പേരെ കണ്ടെത്തി ആദായനികുതി വകുപ്പ്സമുദ്രോത്പന്ന കയറ്റുമതി 60,000 കോടി രൂപ കടന്ന് മുന്നോട്ട്

ഇന്ത്യൻ വിപണിയിൽ നിന്ന് പണം വാരി സിംഗപ്പൂർ സർക്കാർ

സിംഗപ്പൂര്‍ സര്‍ക്കാറിന് ഇന്ത്യന്‍ വിപണിയില്‍ കാര്യമായ നിക്ഷേപമുണ്ട്. ഡിസംബറിലുള്ള ഷെയര്‍ഹോള്‍ഡിംഗ് ഡാറ്റ പ്രകാരം 50 ലിസ്റ്റഡ് കമ്പനികളില്‍ സിംഗപ്പൂര്‍ സര്‍ക്കാറിന് നിക്ഷേപമുണ്ട്.

ജനുവരി 24 പ്രകാരം ഇവയുടെ നിക്ഷേപമൂല്യം 2.07 ലക്ഷം കോടി രൂപ വരും. സിംഗപ്പൂര്‍ സര്‍ക്കാറിന് 1 ശതമാനത്തില്‍ കൂടുതല്‍ നിക്ഷേപമുള്ള കമ്പനികളുടെ വിശദാംശങ്ങളാണിത്.

സിംഗപ്പൂര്‍ സര്‍ക്കാറിന് നിക്ഷേപമുള്ള ഓഹരികളില്‍ ഭൂരിഭാഗവും നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ഇരട്ടയക്ക റിട്ടേണ്‍ നല്‍കി.

ഇതില്‍ 6 ഓഹരികളുടെ വില ഇരട്ടിയാവുകയും ചെയ്തു. 2024 സാമ്പത്തിക വര്‍ഷത്തില്‍ മള്‍ട്ടിബാഗര്‍ റിട്ടേണ്‍ നല്‍കിയ ഓഹരികളെ പരിചയപ്പെടാം.

പ്രസ്റ്റീജ് എസ്റ്റേറ്റ് പ്രൊജക്ട്
ബംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ദക്ഷിണേന്ത്യയിലെ മുൻനിര റിയൽ എസ്റ്റേറ്റ് കമ്പനികളിലൊന്നാണ് പ്രസ്റ്റീജ് എസ്റ്റേറ്റ്. റെസിഡൻഷ്യൽ പ്രോജക്റ്റുകൾ, വാണിജ്യ പ്രോജക്ടുകൾ എന്നിവ കേന്ദ്രീകരിച്ച് 142 റിയൽ എസ്റ്റേറ്റ് പ്രോജക്റ്റുകൾ കമ്പനി പൂർത്തിയാക്കി.

ടെക്നോളജി പാർക്കുകൾ, കാമ്പസുകൾ, , ഹോസ്പിറ്റാലിറ്റി, റീട്ടെയിൽ റിയൽ എസ്റ്റേറ്റ് വ്യവസായങ്ങൾ എന്നിവയും കമ്പനിയുടെ പോർട്ട്ഫോളിയോയിലുണ്ട്. സിംഗപ്പൂര്‍ സര്‍ക്കാറിന് 3.34 ശമാനം നിക്ഷേപമാണ് പ്രസ്റ്റീജ് എസ്റ്റേറ്റ് പ്രൊജക്ടിലുള്ളത്.

ഇതിന്റെ നിക്ഷേപ മൂല്യം (ജനുവരി 23) 1,506 കോടി രൂപയോളം വരും. 2024 സാമ്പത്തിക വര്‍ഷത്തില്‍ 179 ശതമാനം റിട്ടേണ്‍ നല്‍കിയ ഓഹരി 1,196.50 രൂപയില്‍ ലഭ്യമാണ്.

സൊമാറ്റോ
രാജ്യത്തെ ഏറ്റവും വലിയ ഓണ്‍ലൈന്‍ ഭക്ഷ്യവിതരണ ഇടനിലക്കാരനും പുതുതലമുറ ടെക് കമ്പനിയുമാണ് സൊമാറ്റോ. സൊമാറ്റോയില്‍ 1.09 ശതമാനം നിക്ഷേപമാണ് സിംഗപ്പൂര്‍ സര്‍ക്കാറിനുള്ളത്.

1,235 കോടി രൂപയാണ് ഇതിന്റെ വിപണി മൂല്യം വരുന്നത്. 2024 സാമ്പത്തിക വര്‍ഷത്തില്‍ 155 ശതമാനം റിട്ടേണാണ് സൊമാറ്റോ നല്‍കിയിട്ടുള്ളത്. ഓഹരി വില 135 രൂപ.

ടാറ്റ മോട്ടോഴ്സ് ഡിവിആർ
ടാറ്റാ ഗ്രൂപ്പിന് കീഴിലുള്ള ഇന്ത്യൻ വാഹന നിർമാണ കമ്പനിയാണ് ടാറ്റാ മോട്ടോർസ്. ലോകത്തിലെ പതിനെട്ടാമത്തെ വലിയ വാഹന നിർമാതാവും നാലാമത്തെ വലിയ ട്രക്ക് നിർമാണ കമ്പനിയും രണ്ടാമത്തെ വലിയ ബസ്‌ നിർമാതാക്കളുമാണ് കമ്പനി.

ടാറ്റ മോട്ടോഴ്സിന്റെ ഡിവിആർ ഓഹരികളാണ് സിംഗപ്പൂർ സർക്കാർ ഹോൾഡ് ചെയ്യുന്നത്. ഡിഫറൻഷ്യൽ വോട്ടിംഗ് റൈറ്റ്‌സ് ഓഹരികളാണിവ. ഡിഫറൻഷ്യൽ വോട്ടിംഗും ഡിഫറൻഷ്യൽ ഡിവിഡന്റ് റൈറ്റ്‌സും ഉള്ള ഒരു ലിസ്റ്റഡ് കമ്പനി ഇഷ്യൂ ചെയ്യുന്ന ഓഹരികളാണിവ.

കമ്പനിയുടെ നിയന്ത്രണത്തിൽ ഇടപെടാതെ വിപണിയിൽ പണം സ്വരൂപിക്കാൻ ആഗ്രഹിക്കുന്ന നിക്ഷേപകരാണ് ‍ഡിവിആർ ഓഹരികൾ തിരഞ്ഞെടുക്കുന്നത്. ടാറ്റ മോട്ടോഴ്‌സ് ഡിവിആറില്‍ സിംഗപ്പൂര്‍ സര്‍ക്കാറിന് 1.81 ശതമാനം ഓഹരി പങ്കാളിത്തമുണ്ട്.

485 കോടി രൂപയാണ് ഇതിന്റെ വിപണി മൂല്യം. 2024 സാമ്പത്തിക വര്‍ഷത്തില്‍ ഇതുവരെ 153 ശതമാനം റിട്ടേണ്‍ നല്‍കിയ ഓഹരിയാണിത്. ബുധനാഴ്ചയിലെ ക്ലോസിംഗ് പ്രകാരം 537 രൂപയാണ് ഓഹരി വില.

മാര്‍ക്കോടെക് ഡെവലപ്പോഴ്‌സ്
സിംഗപ്പൂര്‍ സര്‍ക്കാറിന് നിക്ഷേപമുള്ള മറ്റൊരു കമ്പനിയാണ് മാര്‍ക്കോടെക് ഡെവലപ്പോഴ്‌സ്. 1.26 ശതമാനം ഓഹരികളാണ് സിംഗപ്പൂര്‍ സര്‍ക്കാര്‍ കൈവശം വെച്ചിരിക്കുന്നത്. ഇതിന്റെ നിക്ഷേപ മൂല്യം 1,306 കോടി രൂപ വരും.

2024 സാമ്പത്തിക വര്‍ഷത്തില്‍ 130 ശതമാനമാണ് ഓഹരിയുടെ റിട്ടേണ്‍. ബുധനാഴ്ചയിലെ ക്ലോസിംഗ് പ്രകാരം ഓഹരി വില 1061 രൂപയാണ്.

ഗോദറേജ് പ്രൊപ്പര്‍ട്ടീസ്
റിയല്‍റ്റി കമ്പനിയായ ഗോദറേജ് പ്രൊപ്പര്‍ട്ടീസില്‍ 1,647 കോടി രൂപ മൂല്യംവരുന്ന 2.61 ശതമാനം ഓഹരികള്‍ സിംഗപ്പൂര്‍ സര്‍ക്കാറിനുണ്ട്. 2024 സാമ്പത്തിക വര്‍ഷത്തില്‍ ഓഹരി 120ശതമാനം റിട്ടേണ്‍ നല്‍കി. ഓഹരി വില 2,275 രൂപ.

ഹിന്ദുസ്ഥാൻ എയറോനോട്ടിക്കൽസ്
പൊതുമേഖലയിൽ പ്രതിരോധ വകുപ്പിന് കീഴിലുള്ള എയറോസ്പേസ് കമ്പനിയാണ് ഹിന്ദുസ്ഥാൻ എയറോനോട്ടിക്കൽസ്.

2006 കോടി രൂപ മൂല്യം വരുന്ന 1.04 ശതമാനം ഓഹരികളാണ് സിംഗപ്പൂർ സർക്കാർ ഹിന്ദുസ്ഥാൻ എയറോനോട്ടിക്കൽസിൽ കൈവശം വെച്ചിരിക്കുന്നത്.

പ്രതിരോധ സ്ഥാപനങ്ങളുടെ ഓഹരികൾ കുതിപ്പ് നടത്തിയ നടപ്പ് സാമ്പത്തിക വർഷം ഹിന്ദുസ്ഥാൻ എയറോനോട്ടിക്കൽസ് 112 ശതമാനം റിട്ടേൺ നൽകി. ഓഹരി വില 2,933 രൂപ.

X
Top