Alt Image
വീടും ഭൂമിയും വിൽക്കുമ്പോഴുള്ള ഇൻഡക്സേഷൻ എടുത്ത് കളഞ്ഞത് ബാദ്ധ്യതയാകും; റി​യ​ൽ​ ​എ​സ്‌​റ്റേ​റ്റ് ​മേഖലയുടെ ഭാവിയിൽ ആ​ശ​ങ്ക​യോടെ നി​ക്ഷേ​പ​ക​ർവമ്പൻ കപ്പൽ കമ്പനികൾ വിഴിഞ്ഞത്തേക്ക് എത്തുന്നുചൈനീസ് കമ്പനികളുടെ നിക്ഷേപ നിയന്ത്രണങ്ങള്‍ ലഘൂകരിക്കുന്നുധാതുക്കള്‍ക്ക്‌ നികുതി ചുമത്താന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമുണ്ട്: സുപ്രീംകോടതിഭക്ഷ്യ വിലക്കയറ്റം നേരിടാൻ 10,000 കോടിയുടെ പദ്ധതിയുമായി സര്‍ക്കാര്‍

സിഡ്‌കോയ്ക്ക് 1.4 കോടിയുടെ പ്രവര്‍ത്തനലാഭം; രണ്ടാംവര്‍ഷവും 200 കോടിക്കുമേല്‍ വിറ്റുവരവ്

തിരുവനന്തപുരം: ഇന്ത്യയുടെ അഭിമാന പദ്ധതിയായ ചന്ദ്രയാൻ മൂന്നിന് ആവശ്യമായ ഉപകരണങ്ങളും മറ്റും നിർമിക്കുന്നതിൽ പങ്കാളിത്തം വഹിച്ച, സംസ്ഥാന വ്യവസായ വകുപ്പിനു കീഴിലെ പൊതുമേഖലാ സ്ഥാപനമായ കേരള ചെറുകിട വ്യവസായ വികസന കോർപ്പറേഷൻ (സിഡ്‌കോ) കഴിഞ്ഞ സാമ്പത്തിക വർഷം 202 കോടി രൂപയുടെ വിറ്റുവരവും 1.41 കോടി രൂപ പ്രവര്‍ത്തനലാഭവും നേടി.

തുടർച്ചയായ രണ്ടാമത്തെ വര്‍ഷമാണ് സിഡ്കോ 200 കോടി രൂപയ്ക്കു മുകളിൽ വാർഷിക വിറ്റുവരവ് നേടുന്നത്. കേരളത്തിലെ പൊതുമേഖലാസ്ഥാപനങ്ങളെ സുസ്ഥിരലാഭത്തിലേക്ക് എത്തിക്കുന്നതിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളുടെ ഫലമാണ് സിഡ്കോയേയും ലാഭത്തിലെത്തിച്ചതെന്ന് വ്യവസായ വകുപ്പു മന്ത്രി പി. രാജീവ് പറഞ്ഞു. ചെറുകിട വ്യവസായ മേഖലയുടെ വളർച്ചയ്ക്കും നവീകരണത്തിനും സിഡ്‌കോയുടെ വിജയം ഊര്‍ജ്ജം പകരുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

229 കോടി രൂപയുടെ വിറ്റുവരവും 48 ലക്ഷം പ്രവര്‍ത്തനലാഭവും നേടിയ 2022-23 സാമ്പത്തികവർഷത്തിലാണ് കഴിഞ്ഞ 15 വർഷക്കാലയളവിനുള്ളിൽ സിഡ്‌കോ ആദ്യമായി ലാഭത്തിലെത്തുന്നത്.

ഇപ്പോഴത്തെ മാനേജ്‌മെന്റ് ചുമതലയേറ്റശേഷം 32 മാസക്കാലയളവിൽ 632 കോടി രൂപയുടെ വിറ്റുവരവ് സിഡ്കോയ്ക്ക് കൈവരിക്കാനായി. നടപ്പു സാമ്പത്തികവർഷം 264 കോടി രൂപയുടെ വിറ്റുവരവും 3.42 കോടി രൂപ പ്രവര്‍‌ത്തനലാഭവുമാണ് കോർപ്പറേഷൻ ലക്ഷ്യമിടുന്നതെന്ന് ചെയര്‍മാന്‍ സി.പി. മുരളി പറഞ്ഞു.

ഐഎസ്ആര്‍ഒ പോലുള്ള വന്‍കിട സ്ഥാപനങ്ങള്‍ക്കുപുറമേ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ക്കും അടിസ്ഥാനസൗകര്യങ്ങളൊരുക്കുന്നതിന് ആവശ്യമായ അസംസ്കൃത വസ്തുക്കളായ ഇരുമ്പ്, ഉരുക്ക് വസ്തുക്കളും സിമന്റ്, ബിറ്റുമിന്‍, പെയിന്റുകള്‍, റൂഫിംഗ് ഷീറ്റുകള്‍, ലൂബ്രിക്കന്റുകള്‍ തുടങ്ങിയവ സിഡ്കോ തങ്ങള്‍ക്കുകീഴിലുള്ള വിവിധ സൂക്ഷ്മ, ചെറുകിട വ്യവസായ യൂണിറ്റുകള്‍ വഴി വിതരണം ചെയ്യുന്നുണ്ട്.

X
Top