പലിശ നിരക്കില്‍ ആര്‍ബിഐ ഇത്തവണയും മാറ്റം വരുത്തിയേക്കില്ല; റിപ്പോ നിരക്ക് 6.5 ശതമാനത്തിൽ നിലനിർത്തുമെന്ന് വിലയിരുത്തൽഎഫ്പിഐ സെപ്തംബറിൽ 14,767 കോടി രൂപയുടെ അറ്റ വില്പനസെപ്റ്റംബറിലെ ജിഎസ്‌ടി വരുമാനം 1.62 ലക്ഷം കോടി രൂപയായി ഉയർന്നുരാജ്യത്തെ മുഖ്യ വ്യവസായ മേഖലകളിൽ 12% വളർച്ചഓൺലൈൻ ഗെയിമുകൾക്കും കാസിനോകൾക്കും നാളെ മുതൽ 28% ജിഎസ്ടി

2,500 കോടി രൂപയുടെ നിക്ഷേപം നടത്താൻ പദ്ധതിയിട്ട് ശ്യാം സ്റ്റീൽ

മുംബൈ: ടിഎംടി ബാർ നിർമ്മാതാക്കളായ ശ്യാം സ്റ്റീൽ ബംഗാളിൽ 2500 കോടി രൂപയുടെ നിക്ഷേപം നടത്താൻ പദ്ധതിയിടുന്നു. നിക്ഷേപത്തിലൂടെ ബ്രൗൺഫീൽഡ്, ഗ്രീൻഫീൽഡ് പദ്ധതികളുടെ വാർഷിക ഉൽപ്പാദന ശേഷി 0.7 ദശലക്ഷം ടണ്ണിൽ നിന്ന് 1.35 ദശലക്ഷം ടണ്ണായി വികസിപ്പിക്കുമെന്ന് കൊൽക്കത്ത ആസ്ഥാനമായുള്ള കമ്പനി അറിയിച്ചു.

ദുർഗാപൂരിലെ മെജിയയിലുള്ള കമ്പനിയുടെ അത്യാധുനിക സംയോജിത സ്റ്റീൽ പ്ലാന്റിൽ 1000 കോടി രൂപയുടെ നിക്ഷേപം നടത്തി കൊണ്ട് അതിന്റെ ബ്രൗൺഫീൽഡ് ശേഷി പ്രതിവർഷം 1 ദശലക്ഷം ടണ്ണായി വർദ്ധിപ്പിക്കാൻ ശ്യാം സ്റ്റീൽ പദ്ധതിയിടുന്നു. 2023 ഏപ്രിലോടെ ഈ നിക്ഷേപം നടത്താനാണ് കമ്പനി ഉദ്ദേശിക്കുന്നത്.

ഇതിന് പുറമെ പശ്ചിമ ബംഗാളിലെ ഒരു ഗ്രീൻഫീൽഡ് പ്ലാന്റിനായി 1500 കോടിയുടെ നിക്ഷേപമിറക്കാൻ കമ്പനി ഒരുങ്ങുകയാണ്. പ്ലാന്റിനായി രഘുനാഥ്പൂരിൽ കമ്പനി ഇതിനകം 600 ഏക്കർ ഭൂമി ഏറ്റെടുത്തിട്ടുണ്ട്. പദ്ധതിയുടെ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കും. പ്ലാന്റിന് പ്രതിവർഷം 0.35 ദശലക്ഷം ടൺ ഉൽപാദന ശേഷിയുണ്ടാകും. 2025 സെപ്റ്റംബറിൽ ഇത് പൂർണ്ണമായും പ്രവർത്തനക്ഷമമാകുമെന്ന് പ്രതീക്ഷിക്കുന്നു.

കൂടാതെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ റീട്ടെയിൽ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കാൻ കമ്പനി പദ്ധതിയിടുന്നതായി കമ്പനി ഡയറക്ടറായ ബെരിവാല പറഞ്ഞു. അടുത്ത രണ്ടോ മൂന്നോ വർഷത്തിനുള്ളിൽ ഉത്തരേന്ത്യൻ പ്രവർത്തനങ്ങളിലൂടെ ഏകദേശം 1,000 കോടി രൂപയുടെ ബിസിനസ്സ് സൃഷ്ടിക്കാനാണ് ശ്യാം സ്റ്റീൽ ലക്ഷ്യമിടുന്നത്. കഴിഞ്ഞ സാമ്പത്തിക വർഷം കമ്പനി 4,500 കോടി രൂപയുടെ വിറ്റുവരവ് നേടിയിരുന്നു.

ഗ്രൂപ്പിന് ദുർഗാപൂർ, മെജിയ, ബമുനാര, ഹൗറ എന്നിവിടങ്ങളിലായി നാല് അത്യാധുനിക സംയോജിത സ്റ്റീൽ പ്ലാന്റുകളുണ്ട്.

X
Top