കേന്ദ്ര സർക്കാരിന്റെ നികുതി വരുമാനം കുതിച്ചുയരുന്നു; ആദായ നികുതി വഴി മാത്രം ഖജനാവിലെത്തിയത് 6 ലക്ഷം കോടിരാജ്യത്തെ വ്യാവസായിക ഉത്പാദനത്തിൽ ഇടിവ്റെക്കോർഡ് തക‌ർത്ത് മ്യൂച്വൽഫണ്ടിലെ മലയാളി നിക്ഷേപം; കഴിഞ്ഞമാസം 2,​930.64 കോടി രൂപയുടെ വർധനറെക്കോർഡ് നേട്ടം കൈവിട്ട് ഇന്ത്യയുടെ വിദേശ നാണ്യശേഖരംഎല്ലാ മൊബൈൽ ഫോണുകളും പ്രാദേശികമായി നിർമിക്കുന്ന രാജ്യമായി മാറാൻ ഇന്ത്യ

ഡിഎഫ്‌സിയിൽ നിന്ന് 250 മില്യൺ ഡോളറിന്റെ ഫണ്ടിംഗ് നേടി ശ്രീറാം ട്രാൻസ്‌പോർട്ട് ഫിനാൻസ്

ഡൽഹി: ശ്രീറാം ഗ്രൂപ്പിന്റെ ഭാഗമായ ഏറ്റവും വലിയ വാണിജ്യ വാഹന ഫിനാൻസറുകളിലൊന്നായ ശ്രീറാം ട്രാൻസ്‌പോർട്ട് ഫിനാൻസ് കമ്പനി (എസ്‌ടിഎഫ്‌സി) യുഎസിലെ യുഎസ് ഇന്റർനാഷണൽ ഡെവലപ്‌മെന്റ് ഫിനാൻസ് കോർപ്പറേഷനിൽ (ഡിഎഫ്‌സി) നിന്ന് 250 മില്യൺ ഡോളറിന്റെ ദീർഘകാല ധനസഹായം സ്വന്തമാക്കി. ഡിഎഫ്‌സിയിൽ നിന്ന് സമാഹരിച്ച ഫണ്ട്, ഉപഭോക്താൾക്ക് ഇന്ത്യയിലുടനീളം പുതിയതും ഉപയോഗിച്ചതുമായ വാഹനങ്ങൾ വാങ്ങുന്നതിനുള്ള ക്രെഡിറ്റ് നൽകാൻ എസ്ടിഎഫ്‌സിയെ സഹായിക്കും. കൂടാതെ, ഡിഎഫ്‌സിയിൽ നിന്നുള്ള ഈ വരുമാനം വാണിജ്യ ആവശ്യങ്ങൾക്കായി വാഹന ധനസഹായത്തിനും, സിഎൻജി, എൽപിജി, ഇലക്ട്രിക് വാഹനങ്ങൾ എന്നിവയിലൂടെ ഇതര ഇന്ധന-ധനസഹായം നൽകാനും എംഎസ്എംഇ വായ്പകളിലൂടെ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും ഉപയോഗിക്കുമെന്ന് എസ്ടിഎഫ്‌സി പറഞ്ഞു.

ഡിഎഫ്‌സി ലോണിന് പുറമെ കമ്പനി 2022-ന്റെ തുടക്കത്തിൽ അന്താരാഷ്ട്ര വിപണിയിൽ നിന്ന് 144A ബോണ്ട് വഴി 475 ദശലക്ഷം ഡോളർ സമാഹരിച്ചിരുന്നു, ഈ ഫണ്ടിംഗ് ഉപയോഗിച്ച് കമ്പനി അതിന്റെ ഫണ്ടിംഗ് പ്രൊഫൈൽ വൈവിധ്യവൽക്കരിക്കുന്നത് തുടരുകയാണ്. ശ്രീറാം ഗ്രൂപ്പിന്റെ പുനഃസംഘടനയുടെ ഭാഗമായി ശ്രീറാം ക്യാപിറ്റൽ (എസ്‌സിഎൽ), ശ്രീറാം സിറ്റി യൂണിയൻ ഫിനാൻസ് (എസ്‌സിയുഎഫ്) എന്നിവയെ എസ്ടിഎഫ്‌സിയുമായി ലയിപ്പിക്കുന്ന പ്രക്രിയയ്‌ക്കിടയിലാണ് നിലവിലെ ധനസമാഹരണം.

കമ്പനിക്ക് ബാലൻസ് ഷീറ്റിൽ 1.27 ട്രില്ല്യണിന്റെ ആസ്തിയുണ്ട്, കൂടാതെ 1,854 ശാഖകളുടെ ശൃംഖലയുള്ള കമ്പനിക്ക് ഇന്ത്യയിലുടനീളം പ്രവർത്തന സാന്നിധ്യമുണ്ട്. ഏകദേശം 2.11 ദശലക്ഷം ഉപഭോക്താക്കളുടെ ശക്തമായ ഉപഭോക്തൃ അടിത്തറയാണ് എസ്ടിഎഫ്‌സിക്കുള്ളത്.

X
Top