പശ്ചിമേഷ്യയിലെ യുദ്ധം: മണ്ണെണ്ണയ്ക്ക് 53 രൂപ കൂടുംസൗദിയുടെ പൈപ്പ്‍ലൈൻ തകരാറിന് പിന്നാലെ കുതിച്ച് എണ്ണവില2047-ഓടെ ഇന്ത്യയ്ക്ക് വികസിത രാജ്യമാകാമെന്ന് ലോകബാങ്ക്പൊതുമേഖല ബാങ്ക് ലയനം വൈകുംഗൾഫ് പ്രവാസികളുടെ വിഷു കേമമാക്കാൻ ലുലു; ടൺ കണക്കിന് ചരക്കുമായി കൊച്ചിയിൽ നിന്ന് പടുകൂറ്റൻ വിമാനം

ഹ്രസ്വകാല പ്രവണത ബുള്ളിഷെന്ന് വിദഗ്ധര്‍

മുംബൈ: യുഎസ് എഫ്ഒഎംസി മീറ്റിംഗ് ഫലത്തിന് മുന്നോടിയായി വിപണികള്‍ ജാഗ്രത പാലിച്ചു, ശ്രീകാന്ത് ചൗഹാന്‍, കൊട്ടക് സെക്യൂരിറ്റീസ് റിസര്‍ച്ച് (റീട്ടെയില്‍) മേധാവി നിരീക്ഷിക്കുന്നു. എങ്കിലും ലോഹം,എണ്ണ, വാതക ഓഹരികളിലെ മികച്ച പ്രകടനത്തിന്റെ ബലത്തില്‍ തുടര്‍ച്ചയായ മൂന്നാം സെഷനിലും നേട്ടമുണ്ടാക്കാനായി. 18700 ല്‍ സപ്പോര്‍ട്ട് നേടിയെങ്കിലും 18775 ഭേദിക്കുന്നതില്‍ നിഫറ്റി പരാജയപ്പെടുകയായിരുന്നു.

ഹ്രസ്വകാല പ്രവണത ബുള്ളിഷാണെന്ന് ചൗഹാന്‍ പറയുന്നു. അതേസമയം 18700 ന് താഴെ വിപണി തിരുത്തല്‍ വരുത്താന്‍ സാധ്യതയുണ്ട്. 18775 ന് മുകളില്‍ കുതിപ്പ് തുടരാം.

തുടര്‍ന്ന് 17900-17950 നിഫ്റ്റി ലക്ഷ്യം വയ്ക്കും. 18700 ന് താഴെ, സപ്പോര്‍ട്ട്, 18600-18575 ലെവലില്‍. നിഫ്റ്റി ഗ്യാപ് ഓപ്പണിംഗ് നടത്തിയെങ്കിലും റേഞ്ച് ബൗണ്ട് പ്രൈസ് ആക്ഷന് സാക്ഷ്യം വഹിച്ചെന്ന് ഷെയര്‍ഖാന്‍ ബിഎന്‍ബി പാരിബാസ്, ടെക്‌നിക്കല്‍ റിസര്‍ച്ച് അനലിസ്റ്റ്, ജതിന്‍ ഗെഡിയ നിരീക്ഷിച്ചു.

18778 എന്ന മുന്‍ സ്വിംഗ് ഹൈയിലേയ്ക്ക് സൂചിക ഉയരുകയാണ്.

X
Top