കേന്ദ്രസർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത പ്രഖ്യാപനം വൈകുന്നു ◆ ഇന്ത്യയിൽ ഗുരുതര വൈദ്യുത പ്രതിസന്ധിക്ക് സാധ്യതയെന്ന് റിപ്പോർട്ട്; 96 താപവൈദ്യുത നിലയങ്ങളില്‍ കല്‍ക്കരി ക്ഷാമം ◆ ഇന്ത്യയിലേക്ക് തുരങ്ക നിര്‍മാണ യന്ത്രങ്ങള്‍ കയറ്റുമതി ചെയ്യുന്നതിന് നിയന്ത്രണം ഏർപ്പെടുത്തി ചൈന ◆ ഇന്ത്യ–ന്യൂസീലൻഡ് സ്വതന്ത്ര വ്യാപാരക്കരാർ പ്രാബല്യത്തിൽ; 8284 ഇന്ത്യൻ ഉൽപന്നങ്ങൾക്ക് ഇനി തീരുവയില്ല ◆ ഉത്സവ സീസണില്‍ വിമാന യാത്രാ നിരക്കുകള്‍ കുത്തനെ ഉയരുന്നു ◆

ഐപിഒയ്ക്കായി ഡ്രാഫ്റ്റ് പേപ്പര്‍ സമര്‍പ്പിച്ച് ശിവ ഫാര്‍മ

ന്യൂഡല്‍ഹി:ശിവ ഫാര്‍മ പ്രാരംഭ പബ്ലിക് ഓഫറിംഗിനായി (ഐപിഒ) കരട് രേഖകള്‍ സെബി (സെക്യൂരിറ്റീസ് ആന്റ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ) മുന്‍പാകെ സമര്‍പ്പിച്ചു. ഐപിഒ പൂര്‍ണ്ണമായും ഓഫര്‍ ഫോര്‍ സെയിലാണ്(ഒഎഫ്എസ്). പ്രമോട്ടറും പ്രൊമോട്ടര്‍ ഗ്രൂപ്പ് ഓഹരി ഉടമകളും 900 കോടി രൂപ വരെയുള്ള ഓഹരികള്‍ വില്‍ക്കും.

വിശാല്‍ രാകേഷ് അഗര്‍വാള്‍ 383 കോടി രൂപയുടെയും രാഹുല്‍ രാകേഷ് അഗര്‍വാള്‍383 കോടി രൂപയുടെയും ഗീത്ഗംഗ ഇന്‍വെസ്റ്റ്മെന്റ് പ്രൈവറ്റ് ലിമിറ്റഡ് 134 കോടി രൂപയുടെയും ഓഹരികള്‍ ഒഎഫ്എസ് വഴി വില്‍പ്പന നടത്തും.ബുക്ക് ബില്‍ഡിംഗ് പ്രക്രിയയിലൂടെയാണ് ഓഫര്‍. അതിനാല്‍ 50% ല്‍ കൂടുതല്‍ യോഗ്യതയുള്ള നിക്ഷേപ സ്ഥാപനങ്ങള്‍ക്ക് ലഭ്യമാകില്ല.

സ്ഥാപനേതര ലേലക്കാര്‍ക്ക് 15% അലോട്ട് മെന്റും റീട്ടെയില്‍ വ്യക്തിഗത ലേലക്കാര്‍ക്ക് 35% അലോട്ട്മെന്റും ലഭ്യമാകും. സ്ഥാപകരായ രാകേഷ് അഗര്‍വാള്‍, നോണ്‍-എക്സിക്യൂട്ടീവ് ചെയര്‍മാന്‍ വിശാല്‍ അഗര്‍വാള്‍, നോണ്‍-എക്സിക്യൂട്ടീവ് ഡയറക്ടര്‍ രാഹുല്‍ അഗര്‍വാള്‍ എന്നിവരാണ് ശിവ ഫാര്‍മയെ നയിക്കുന്നത്.1999 ലാണ് കമ്പനി സ്ഥാപിക്കപ്പെട്ടു.

2023 സാമ്പത്തിക വര് ഷത്തിലെ കണക്കനുസരിച്ച് 22 രാജ്യങ്ങളിലായി 181 മള് ട്ടിനാഷണല് , ആഭ്യന്തര കമ്പനികള് ക്ക് സേവനങ്ങള്‍ നല് കുന്നു.ജര്‍മ്മനി, യുഎസ്, സ്വിറ്റ്സര്‍ലന്‍ഡ്, ഇറ്റലി, മെക്സിക്കോ എന്നിവയാണ് പ്രധാന വിപണികള്‍.

X
Top