
ന്യൂഡല്‍ഹി: ഷിപ്പിംഗ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എസ്സിഐ) ഓഹരികള്‍ തിങ്കളാഴ്ച കുതിച്ചുയര്‍ന്നു. നോണ്‍ കോര്‍ അസറ്റ് വിഭാഗത്തിന്റെ വിഭജനത്തിന് റെക്കോര്‍ഡ് തീയതി നിശ്ചയിച്ചതോടെയാണ് ഇത്. മാര്‍ച്ച് 31 ആണ് വിഭജനത്തിന് കമ്പനി റെക്കോര്‍ഡ് തീയതി നിശ്ചയിച്ചിരിക്കുന്നത്.
ഇത് പ്രകാരം എസ്സിഐ ഓഹരിയുടമകള്‍ക്ക് ഷിപ്പിംഗ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ ലാന്റ് ആന്റ് അസറ്റ് ലിമിറ്റഡിന്റെ (എസ്സിഐഎല്‍എഎല്‍) ഓഹരികള്‍ ലഭ്യമാകും. 1:1 അനുപാതത്തിലാണ് ഓഹരികള്‍ ലഭ്യമാകുക. കമ്പനി ഓഹരി 3 ശതമാനം ഉയര്‍ന്ന് തിങ്കളാഴ്ച 132.50 രൂപയിലെത്തി.
ഫെബ്രുവരി 22 ന് വിഭജനം കോര്‍പറേറ്റ് മന്ത്രാലയം അംഗീകരിച്ചിരുന്നു. ഷിപ്പിംഗ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എസ്സിഐ) ഓഹരി വിറ്റഴിക്കല്‍ നടപടികളുമായി മുന്നോട്ടു പോവുകയാണ് സര്‍ക്കാര്‍.
അടുത്ത ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ഇതിനായി താല്‍പ്പര്യ പ്രകടന പത്രിക (ഇഒഐകള്‍) ക്ഷണിക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ദരിച്ച് ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.