10 വര്‍ഷ ബോണ്ട് ആദായം മൂന്ന് മാസത്തെ ഉയര്‍ന്ന നിലയില്‍സേവന മേഖല വികാസം ആറ് മാസത്തെ താഴ്ന്ന നിലയില്‍ഇന്ത്യയിലേയ്ക്കുള്ള ക്രൂഡ് ഓയില്‍ ഇറക്കുമതിയിൽ റഷ്യ രണ്ടാമതെത്തിആഗോള സൂചികയില്‍ ഇടം നേടാനാകാതെ ഇന്ത്യന്‍ ബോണ്ടുകള്‍രാജ്യത്തിനുള്ളത് മതിയായ വിദേശ നാണ്യ കരുതല്‍ ശേഖരം – വിദഗ്ധര്‍

ഷാരുഖ് ഖാന്‍ സ്‌കോളര്‍ഷിപ്പ് തിരിച്ചു വരുന്നു

കൊച്ചി: ഷാരുഖ് ഖാന്‍ സ്‌കോളര്‍ഷിപ്പ് ലാട്രോബ് യൂണിവേഴ്‌സിറ്റി വഴി വീണ്ടും തിരിച്ചെത്തുന്നു. ഷാരുഖ് ഖാന്‍ ലാട്രോബ്, പിഎച്ച്ഡ് സ്‌കോളര്‍ഷിപ്പ് ലഭിച്ച മലയാളി വിദ്യാര്‍ത്ഥിനി ഗോപിക കോട്ടന്തറയില്‍ ഭാസി 2022 തുടക്കത്തില്‍ പിഎച്ച്ഡി പൂര്‍ത്തിയാക്കാന്‍ ഓസ്‌ട്രേലിയയിലേയ്ക്ക് പോവുകയും ചെയ്തു.
തേനീച്ചകള്‍, വൈറസുകള്‍, മലിനീകരണം, സസ്യജാലങ്ങളില്‍ കുറഞ്ഞു വരുന്ന വൈവിധ്യം എന്നിവയെപ്പറ്റിയായിരുന്നു ഗോപികയുടെ ഗവേഷണം.
ഷാരുഖ് ഖാന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഉദാഹരണമാണ് അദ്ദേഹത്തിന്റെ പേരിലുള്ള പിഎച്ച്ഡിയെന്ന് ലാട്രോബ് യൂണിവേഴ്‌സിറ്റി ചാന്‍സലര്‍ ദി ഹോണ്‍ ജോണ്‍ ബ്രംബി പറഞ്ഞു.
2022 സെപ്തംബര്‍ 23-ലെ സ്‌കോളര്‍ഷിപ്പിനുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചു. കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍, ഗവേഷണ ബിരുദമോ, ബിരുദാനന്തര ബിരുദം നേടിയവര്‍ക്ക് രജിസ്റ്റര്‍ ചെയ്യാം. നാലുവര്‍ഷത്തെ ഗവേഷണം പൂര്‍ത്തിയാക്കാന്‍ 225, 500 ഡോളര്‍മൂല്യമുള്ള ഗവേഷണ സ്‌കോളര്‍ഷിപ്പ് വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണയേകും.
2022-ലെ മെല്‍ബണ്‍ ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവലിനോടനുബന്ധിച്ചായിരുന്നു, ഷാരുഖ് ഖാന്‍ സ്‌കോളര്‍ഷിപ്പിന്റെ തിരിച്ചു വരവ് അറിയിച്ചത്. ഇന്ത്യയില്‍ ആസിഡ് ആക്രമണം അതിജീവിച്ച സ്ത്രീകളെ ശാക്തീകരിക്കുന്നതിനുള്ള മീര്‍ ഫൗണ്ടേഷന്‍ ഷാരുഖ് ഖാന്റെ മറ്റൊരു സംരംഭമാണ്.
ഷാരുഖ് ഖാന്‍- ലാട്രോബ് യൂണിവേഴ്‌സിറ്റിയില്‍ പിഎച്ച്ഡി വിദ്യാര്‍ത്ഥികള്‍ ഒട്ടേറെ ആനുകൂല്യങ്ങള്‍ ലഭിക്കും. നാലുവര്‍ഷത്തെ ഫുള്‍ ഫീ സ്‌കോളര്‍ഷിപ്പ്, ജീവിതച്ചെലവ് നേരിടുന്നതിനായി 532,500 മൂല്യമുള്ള പ്രതിവര്‍ഷ സഹായം, വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് വിസ ദൈര്‍ഘ്യമുള്ള ആരോഗ്യ എന്നിവ അതില്‍ ഉള്‍പ്പെടുന്നു.
മഹാമാരി കാരണം യാത്ര ചെയ്യാന്‍ രണ്ടു വര്‍ഷം കാത്തിരിക്കേണ്ടി വന്നുവെന്ന് ഗോപിക പറഞ്ഞു. തന്റെ ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട സമ്മാനമാണിതെന്ന് ഗോപിക പറഞ്ഞു. ലാട്രോബില്‍ ഗവേഷണത്തില്‍ മുഴുകിയിരിക്കുകയാണ് ഇപ്പോള്‍ ഗോപിക. കൂടുതല്‍ വിവരങ്ങള്‍ക്ക് www.latrobe.edu.au/srk-scholarship ഇന്ത്യന്‍ ചൈനീസ് ഹെറിറ്റേജിലുള്ള 19,000 ബിരുദ ധാരികള്‍ ലാട്രോബില്‍ നിന്ന് പുറത്തിറങ്ങിയിട്ടുണ്ട്.

X
Top