വിമാന യാത്രാ നിരക്കുകള്‍ നിയന്ത്രിക്കാന്‍ പുതിയ സംവിധാനം ഉടന്‍ഐഡിബിഐ ബാങ്കിന്റെ വില്‍പ്പന ഒക്ടോബറില്‍ പൂര്‍ത്തിയാകുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ഇന്ത്യ-യുഎസ് വ്യാപാര ഉടമ്പടിയ്ക്ക് തടസ്സം ജിഎം വിത്തിനങ്ങളെന്ന് റിപ്പോര്‍ട്ട്ഇന്ത്യയില്‍ നിന്നും കളിപ്പാട്ടങ്ങള്‍ ഇറക്കുമതി ചെയ്യുന്നത് 153 രാജ്യങ്ങള്‍ഇന്ത്യ-യുകെ വ്യാപാര കരാര്‍ ഈ മാസം അവസാനം ഒപ്പിടും

ഇഷ്യൂ വഴി ഏഴ് കമ്പനികൾ 9600 കോടി രൂപ സമാഹരിക്കും

ജ്ജൻ ജിൻഡാൽ ഫാമിലി ട്രസ്റ്റ് പിന്തുണയുള്ള ജെഎസ്ഡബ്ല്യു ഇൻഫ്രാസ്ട്രക്ചർ, യാത്ര ഓൺലൈൻ എന്നിവയുൾപ്പെടെ ഏഴ് കമ്പനികൾ അടുത്ത 15 ദിവസത്തിനുള്ളിൽ 9,600 കോടി രൂപ സമാഹരിക്കും.

ഈ മാസം ആരംഭിക്കാൻ പോവുന്ന ഏറ്റവും വലിയ ഇഷ്യു ആണ് ജെഎസ്ഡബ്ല്യു ഇൻഫ്രാസ്ട്രക്ചറിന്റെത്. പുതിയ ഓഹരികൾ ഇഷ്യൂ ചെയ്യുന്നതിലൂടെ 2,800 കോടി രൂപയിലധികം സമാഹരിക്കാനൊരുങ്ങുകയാണ് കമ്പനി.

വാസ്തവത്തിൽ, പ്രൊമോട്ടർമാർ തങ്ങളുടെ ഓഹരികൾ വിൽക്കാത്ത ചുരുക്കം ചില ഐപിഒകളിൽ ഒന്നായിരിക്കുമിത്.

ആർ ആർ കേബിൾ, സംഹി ഹോട്ടൽസ്, സാഗിൾ പ്രീപെയ്ഡ് ഓഷ്യൻ സർവീസസ്, മിഖായേൽ കൗഫ്മാന്റെ പിന്തുണയുള്ള യാത്ര ഓൺലൈൻ എന്നിവയുടെ മൊത്തം ഇഷ്യൂ തുക ഏകദേശം 4,673 കോടി രൂപയോളമാണ്.

ഹരിയാന ആസ്ഥാനമായുള്ള ഓൺലൈൻ ട്രാവൽ ഏജൻസി യാത്ര ഓൺലൈനിന്റെ പ്രാരംഭ പബ്ലിക് ഓഫർ വെള്ളിയാഴ്ച സബ്‌സ്‌ക്രിപ്‌ഷനായി ആരംഭിച്ചു, ഇഷ്യു സെപ്റ്റംബർ 18-നു അവസാനിക്കും.

സായി സിൽക്സ് കലാമന്ദിർ ഇഷ്യൂ സെപ്റ്റംബർ 20 നു ആരംഭിക്കും, ഇഷ്യൂവിലൂടെ 1,200 കോടി സമാഹരിക്കാനാണ് ലക്‌ഷ്യം. 600 കോടി രൂപയുടെ പുതിയ ഇഷ്യൂവും പ്രൊമോട്ടർ ഗ്രൂപ്പിന്റെ 2.71 കോടി ഓഹരികളുടെ ഓഫർ ഫോർ സെയിൽസും ഉൾപ്പെടുന്നതാണ് ഐപിഒ. ഇഷ്യൂവിന്റെ പ്രൈസ് ബാൻഡ് 210-222 രൂപയാണ്.

സെപ്റ്റംബർ 22-ന് ആരംഭിക്കുന്ന 270 കോടി രൂപയുടെ വൈഭവ് ജ്വല്ലേഴ്‌സ് ഇഷ്യൂവിന്റെ പ്രൈസ് ബാൻഡ് 204-215 രൂപയാണ്.

X
Top